University News
സര്‍ട്ടിഫിക്കറ്റ് കോഴ്സ്
പോളിമേഴ്സ് ഇന്‍ വേസ്റ്റ് വാട്ടര്‍ മാനേജ്മെന്‍റ് ആന്‍റ് വാട്ടര്‍ ക്വാളിറ്റി മോണിട്ടറിംഗ് ടെക്നിക്സ് സര്‍ട്ടിഫിക്കറ്റ് കോഴ്സിലേക്ക് 15 വരെ അപേക്ഷിക്കാം. യൂണിവേഴ്സിറ്റിയിലെ സ്കൂള്‍ ഓഫ് പോളിമെര്‍ സയന്‍സ് ആന്‍റ് ടെക്നോളജി, കോഴിക്കോട്ടെ സെന്‍റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്സ് ഡവലപ്മെന്‍റ് ആന്‍റ് മാനേജ്മെന്‍റ്, കാലടി ശ്രീശങ്കരാ കോളജ് എന്നിവ സംയുക്തമായാണ് കോഴ്സ് നടത്തുന്നത്. 9496544407, 9497829740

പരീക്ഷയ്ക്ക് അപേക്ഷിക്കാം

അഞ്ചാം സെമസ്റ്റര്‍ ത്രിവത്സര യുണിറ്ററി എല്‍എല്‍ബി, ത്രിവത്സര എല്‍എല്‍ബി പരീക്ഷകള്‍ 27ന് ആരംഭിക്കും. 11 വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടുകൂടി 13 വരെയും സൂപ്പര്‍ ഫൈനോടുകൂടി 15 വരെയും അപേക്ഷ സ്വീകരിക്കും.

നാലാം സെമസ്റ്റര്‍ ബിവോക്ക് പരീക്ഷകള്‍ക്ക് 11 വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടുകൂടി 13 വരെയും സൂപ്പര്‍ ഫൈനോടുകൂടി 15 വരെയും അപേക്ഷ സ്വീകരിക്കും.

ആറാം സെമസ്റ്റര്‍ ബിവോക്ക് പരീക്ഷകള്‍ക്ക് 10 വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടുകൂടി 12 വരെയും സൂപ്പര്‍ ഫൈനോടുകൂടി 14 വരെയും അപേക്ഷ സ്വീകരിക്കും.

പ്രാക്ടിക്കല്‍

ഒന്നാം സെമസ്റ്റര്‍ എംഎസ് സി ഫിഷറി ബയോളജി ആന്‍റ് അക്വാകള്‍ച്ചര്‍ പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ മാര്‍ച്ച് അഞ്ചു മുതല്‍ പത്തനംതിട്ട, സ്കൂള്‍ ഓഫ് ടെക്നോളജി ആന്‍റ് അപ്ലൈഡ് സയന്‍സസില്‍ നടക്കും. ടൈം ടേബിള്‍ വെബ്സൈറ്റില്‍.

ബിഎഫ്എ ഒന്നാം വര്‍ഷം (2018 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ സപ്ലിമെന്‍ററി) അവസാന വര്‍ഷം (2021 അഡ്മിഷന്‍ റെഗുലര്‍, 2018 മുതല്‍ 2020 വരെ അഡ്മിഷനുകള്‍ സപ്ലിമെന്‍ററി ഫെബ്രുവരി 2025) പരീക്ഷകളുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ പത്തു മുതല്‍ തൃപ്പൂണിത്തുറ ആര്‍എല്‍വി കോളജില്‍ നടക്കും.