University News
സര്‍ട്ടിഫിക്കറ്റ് കോഴ്സുകളില്‍ പ്രവേശനം
എംജി യൂണിവേഴ്സിറ്റിയിലെ ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് ലൈഫ് ലോംഗ് ലേണിംഗ് ആന്‍റ് എക്സ്റ്റന്‍ഷന്‍ നടത്തുന്ന സര്‍ട്ടിഫിക്കറ്റ് കോഴ്സുകളില്‍ 20,21 തിയതികളില്‍ പ്രവേശനം നേടാം. അപ്ലൈഡ് ക്രിമിനോളജി ആന്‍ഡ് സൈബര്‍ ഫോറന്‍സിക്സ്, ഓര്‍ഗാനിക് ഫാമിംഗ് എന്നിവയാണ് കോഴ്സുകള്‍.

പ്ലസ്ടൂ അല്ലെങ്കില്‍ പ്രീഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് അപ്ലൈഡ് ക്രിമിനോളജി ആന്‍ഡ് സൈബര്‍ ഫോറന്‍സിക്സ് പ്രോഗ്രാമിന് അപേക്ഷിക്കാം. അഡ്മിഷന്‍ 20 വരെ. 18നു മുകളില്‍ പ്രായമുള്ളവര്‍ക്ക് ഓര്‍ഗാനിക് ഫാമിംഗ് കോ്ഴ്സില്‍ ചേരാം. മലയാളം എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം. സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പുകളും രണ്ട് പാസ്പോര്‍ട്ട് സൈസ് ഫോട്ടോകളും കോഴ്സ് ഫീസുമായി വകുപ്പില്‍ എത്തണം. 04812733399, 08301000560.

വിനോദ യാത്ര; രജിസ്റ്റര്‍ ചെയ്യാം

ഇന്‍റര്‍ യൂണിവേഴ്സിറ്റി സെന്‍റര്‍ ഫോര്‍ ഡിസെബിലിറ്റി സ്റ്റഡീസ്(ഐയുസിഡിഎസ്) അതിരമ്പുഴ പഞ്ചായത്തിലെ മാനസിക, ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്കായി സംഘടിപ്പിക്കുന്ന ഒരു ദിവസത്തെ വിനോദ യാത്രയ്ക്ക് ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം. മാര്‍ച്ച് എട്ടിന് നടക്കുന്ന വിനോദ യാത്രയില്‍ ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 40 പേര്‍ക്കാണ് അവസരം.

താത്പര്യമുള്ള കുട്ടികളുടെ രക്ഷിതാക്കള്‍ കുട്ടികളുടെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന്‍റെ പകര്‍പ്പ് സഹിതം ഐയുസിഡിഎസ് ഓഫീസില്‍ രജിസ്റ്റര്‍ ചെയ്യണം. ഇമെയില്‍ [email protected]. 8891391580, 8281368323

സൗജന്യ മെഡിക്കല്‍ ക്യാമ്പ്

ഇന്‍റര്‍ യൂണിവേഴ്സിറ്റി സെന്‍റര്‍ ഫോര്‍ ഡിസെബിലിറ്റി സ്റ്റഡീസും(ഐയുസിഡിഎസ്) കോതമംഗലം പീസ് വാലി റീഹാബിലിറ്റേഷന്‍ സെന്‍ററും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കല്‍ ക്യാമ്പ് 28ന് സര്‍വകലാശാലയില്‍ നടക്കും. രാവിലെ പത്തിന് അസംബ്ലി ഹാളില്‍ സംസ്ഥാന ഭിന്നശേഷി കമ്മീഷണണറും ഐയുസിഡിഎസ് ഡയറക്റുമായ ഡോ. പി.ടി. ബാബുരാജ് ക്യാമ്പ് ഉദ്ഘാടനം ചെയ്യും. 8891391580, 8281368323

പ്രാക്ടിക്കല്‍

ഒന്നാം സെമസ്റ്റര്‍ എംഎസ്സി മെഡിക്കല്‍ ബയോകെമിസ്ട്രി(2024 അഡ്മിഷന്‍ റഗുലര്‍, 20109 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ സപ്ലിമെന്‍ററി, 2018 അഡ്മിഷന്‍ ആദ്യ മെഴ്സി ചാന്‍സ്, 2017 അഡ്മിഷന്‍ രണ്ടാം മെഴ്സി ചാന്‍സ്, 2016 അഡ്മിഷന്‍ മൂന്നാം മെഴ്സി ചാന്‍സ് ജനുവരി 2025) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷ മാര്‍ച്ച് 10ന് ആരംഭിക്കം. വിശദമായ ടൈം ടേബിള്‍ വെബ് സൈറ്റില്‍

ഒന്നാം സെമസ്റ്റര്‍ എംഎസ് സി ബയോടെക്നോളജി (സി.എസ്.എസ് 2024 അഡ്മിഷന്‍ റഗുലര്‍, 2023 അഡ്മിഷന്‍ ഇംപ്രൂവ്മെന്‍റ്, 2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ് ഡിസംബര്‍ 2024) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 18 മുതല്‍ കോളജുകളില്‍ നടക്കും. വിശദ വിവരങ്ങള്‍ വെബ് സൈറ്റില്‍.

പരീക്ഷാ ഫലം

ഒന്ന്, രണ്ട് സെമസ്റ്റര്‍ എം.എ സിറിയക് (പ്രൈവറ്റ് രജിസ്ട്രേഷന്‍ 2023 അഡ്മിഷന്‍ റഗുലര്‍, 2021, 2022 അഡ്മിഷന്‍ സപ്ലിമെന്‍ററി, ഓഗസ്റ്റ് 2024) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് മാര്‍ച്ച് ഒന്നു വരെ അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ വെബ്സൈറ്റില്‍.

പരീക്ഷയ്ക്ക് അപേക്ഷിക്കാം

മൂന്നാം സെമസ്റ്റര്‍ എംഎ, എംഎസ്സി, എംകോം, എംസിജെ, എസ്ഡബ്ല്യു,എംടിഎ,എംടിടിഎം, എംഎച്ച്എം, എംഎംഎച്ച്(സി.എസ്.എസ് 2018 അഡ്മിഷന്‍ ആദ്യ മെഴ്സി ചാന്‍സ്, 2017 അഡ്മിഷന്‍ രണ്ടാം മെഴ്സി ചാന്‍സ്, 2016 അഡ്മിഷന്‍ മൂന്നാം മെഴ്സി ചാന്‍സ്, 2015 അഡ്മിഷന്‍ അവസാന സ്പെഷ്യല്‍ മെഴ്സി ചാന്‍സ്) പരീക്ഷയ്ക്ക് മാര്‍ച്ച് 12 വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫനോടു കൂടി മാര്‍ച്ച് 13 വരെയും സൂപ്പര്‍ ഫൈനോടുകൂടി മാര്‍ച്ച് 14നും അപേക്ഷ സ്വീകരിക്കും