University News
ഡിജിറ്റല്‍ ലാന്‍ഡ് സര്‍വേയിംഗ് ആന്‍ഡ് ഡ്രാഫ്റ്റിംഗ് കോഴ്‌സ്
എംജി സര്‍വകലാശാലയിലെ ഡോ ആര്‍. സതീഷ് സെന്റര്‍ ഫോര്‍ റിമോട്ട് സെന്‍സിംഗ് ആന്‍ഡ് ജിഐഎസ് നടത്തുന്ന ഡിജിറ്റല്‍ ലാന്‍ഡ് സര്‍വേയിംഗ് ആന്‍ഡ് ഡ്രാഫ്റ്റിംഗ് കോഴ്‌സില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. സിവില്‍ എന്‍ജിനീയറിംഗ്, ലാന്‍ഡ് സര്‍വേയിംഗ് മേഖലകള്‍ക്കാവശ്യമായ വിശദമായ മാപ്പുകള്‍, പ്ലാനുകള്‍, ഡ്രോയിംഗുകള്‍ തുടങ്ങിയവ ടോട്ടല്‍ സ്റ്റേഷന്‍, ജിപിഎസ്, ഓട്ടോലെവല്‍, ഓട്ടോകാഡ് ഡ്രാഫ്റ്റിംഗ് എന്നിവയുടെ സഹായത്തോടെ തയ്യാറാക്കുന്നതിനുള്ള മൂന്നു മാസത്തെ പരിശീലനത്തിനമാണിത്. ഫെബ്രുവരി ഏഴു വരെ അപേക്ഷകള്‍ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ വെബ് സൈറ്റില്‍ (https://ses.mgu.ac.in) ഫോണ്‍8848343200, 8590282951, 9446767451, 6282023170

പരീക്ഷാ ഫലം

മൂന്നാം സെമസ്റ്റര്‍ മാസ്റ്റര്‍ ഓഫ് ആര്‍ട്‌സ് ഇന്‍ ഹ്യൂമന്‍ റിസോഴസ് മാനേജ്‌മെന്റ് (2023 അഡ്മിഷന്‍ റെഗലുര്‍, 2021, 2022 അഡ്മിഷന്‍ സപ്ലിമെന്ററി) മാസ്റ്റര്‍ ഓഫ് ഹ്യൂമന്‍ റിസോഴ്‌സ് മാനേജ്‌മെന്റ് (2020 അഡ്മിഷനുകള്‍ സപ്ലിമെന്റ്റി, 2019 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ്, 2018 അഡ്മിഷന്‍ രണ്ടാം മേഴ്‌സി ചാന്‍സ് സെപ്റ്റംബര്‍ 2024) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ഫെബ്രുവരി 13 വരെ അപേക്ഷ സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍.

അഫിലിയേറ്റഡ് കോളേജുകളിലെ ആറാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് എംഎ, എംഎസ്്‌സി പ്രോഗ്രാം (2021 അഡ്മിഷന്‍ റെഗുലര്‍, 2020 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റും സപ്ലിമെന്ററിയും ഓഗസ്റ്റ് 2024) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ഫെബ്രുവരി 13 വരെ അപേക്ഷ സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍.

പ്രാക്ടിക്കല്‍

ഒന്നാം സെമസ്റ്റര്‍ ബിവോക്ക് അഗ്രോഫുഡ് പ്രോസസിംഗ് (പുതിയ സ്‌കീം 2024 അഡ്മിഷന്‍ റെഗുലര്‍, 2023 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2018 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ് ഡിസംബര്‍ 2024 ) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷ ഫെബ്രുവരി നാലിന് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളജില്‍ നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.

നാലാം സെമസ്റ്റര്‍ സിബിസിഎസ്എസ് ബിഎ അനിമേഷന്‍ ആന്‍ഡ് ഗ്രാഫിക് ഡിസൈന്‍ മോഡല്‍ മൂന്ന് (2013 മുതല്‍ 206 വരെ അഡ്മിഷനുകള്‍ മേഴ്‌സി ചാന്‍സ് മേയ് 2024) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഫെബ്രുവരി നാല്, അഞ്ച് തീയതികളില്‍ നടക്കും. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.

മൂന്നാം സെമസ്റ്റര്‍ ബിവോക്ക് ബ്രോഡ്കാസ്റ്റിംഗ് ആന്‍ഡ് ജേര്‍ണലിസം (2023 അഡ്മിഷന്‍ റെഗുലര്‍, 2022 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2018 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ്പുതിയ സ്‌കീം ഒക്ടോബര്‍ 2024) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഫെബ്രുവരി അഞ്ച്, 11 തീയതികളില്‍ കളമശ്ശേരി സെന്റ് പോള്‍സ് കോളജില്‍ നടക്കും. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ് സൈറ്റില്‍.

മൂന്നാം സെമസ്റ്റര്‍ ബിവോക്ക് സൗണ്ട് എന്‍ജിനീയറിംഗ് (2023 അഡ്മിഷന്‍ റെഗുലര്‍, 2022 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2018 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീ അപ്പീയറന്‍സ്പുതിയ സ്‌കീം ഒക്ടോബര്‍ 2024) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഫെബ്രുവരി അഞ്ചു മുതല്‍ ഏഴു വരെ നടക്കും. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ് സൈറ്റില്‍.

മൂന്നാം സെമസ്റ്റര്‍ ബിവോക്ക് പ്രിന്റംഗ് ടെക്‌നോളജി (2023 അഡ്മിഷന്‍ റെഗുലര്‍, 2022 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2018 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീ അപ്പീയറന്‍സ് ഒക്ടോബര്‍ 024) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഫെബ്രുവരി അഞ്ച്, ആറ് തീയതികളില്‍ നടക്കും. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ് സൈറ്റില്‍.

പരീക്ഷക്ക് അപേക്ഷിക്കാം

2010 ന് മുന്‍പുള്ള എല്ലാ ബിടെക്ക് കോഴ്‌സ് (സെമസ്റ്റര്‍ സ്‌കീം) സപെഷല്‍ മേഴ്‌സി ചാന്‍സ് പരീക്ഷകള്‍ക്കും ഫെബ്രുവരി 28 വരെ അപേക്ഷിക്കാം. ഫൈനോടെ മാര്‍ച്ച് ഒന്നു വരെയും സൂപ്പര്‍ഫൈനോടെ മൂന്നു വരെയും അപേക്ഷ സ്വീകരിക്കും.

ഒന്നാം സെമസ്റ്റര്‍ ബിപിഇഎസ് (നാല് വര്‍ഷ ഇന്റഗ്രേറ്റഡ് പ്രോഗ്രാം2017 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, 2016 അഡ്മിഷന്‍ മേഴ്‌സി ചാന്‍സ്) പരീക്ഷകള്‍ ഫെബ്രൂവരി 17 മുതല്‍ നടക്കും. ഫെബ്രൂവരി നാലു വരെ അപേക്ഷിക്കാം. ഫൈനോടെ അഞ്ചു വരെയും സൂപ്പര്‍ ഫൈനോടെ ആറു വരെയും അപേക്ഷ സ്വീകരിക്കും.