University News
സർവകലാശാല സംശയങ്ങൾ
ഞാ​ൻ കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​നി​ന്ന് എം​എ ഇം​ഗ്ലീ​ഷ് 60 ശ​ത​മാ​നം മാ​ർ​ക്കോ​ടെ വി​ജ​യി​ച്ച വി​ദ്യാ​ർ​ഥി​യാ​ണ് എ​നി​ക്കി​നി മ​ഹാ​ത്മാ​ഗാ​ന്ധി യൂ​ണി​വേ​ഴ്സി​റ്റി‌​യി​ൽ​നി​ന്ന് എം​എ ഹി​സ്റ്റ​റി​യി​ൽ ഒ​രു ബി​രു​ദം ഒ​രു വ​ർ​ഷം കൊ​ണ്ട് എ​ഴു​തി എ​ടു​ക്കാ​ൻ ക​ഴി​യു​മോ?

രാ​ധാ​കൃ​ഷ്ണ​ൻ, മു​തു​കു​ളം


കേ​ര​ള യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ​നി​ന്ന് ഇം​ഗ്ലീ​ഷി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദം നേ​ടി​യി​ട്ടു​ള്ള നി​ങ്ങ​ൾ​ക്ക് മ​ഹാ​ത്മാ​ഗാ​ന്ധി സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​നി​ന്ന് ഒ​രു വ​ർ​ഷം കൊ​ണ്ട് അ​ഥ​വാ സിം​ഗി​ൾ സി​റ്റിം​ഗി​ൽ മ​റ്റൊ​രു ബി​രു​ദാ​ന​ന്ത​ര​ബി​രു​ദം നേ​ടാ​ൻ ക​ഴി​യി​ല്ല.

മ​ഹാ​ത്മാ​ഗാ​ന്ധി സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​നി​ന്ന് ഒ​രു വ​ർ​ഷം കൊ​ണ്ട് ബി​രു​ദാ​ന​ന്ത​ര​ബി​രു​ദം നേ​ട​ണ​മെ​ങ്കി​ൽ ആ ​സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​നി​ന്നു ത​ന്നെ ബി​രു​ദാ​ന​ന്ത​ര ബി​രു​ദം നേ​ടി​യി​ട്ടു​ണ്ടാ​ക​ണം. താ​ങ്ക​ളു​ടെ കാ​ര്യ​ത്തി​ൽ കേ​ര​ള യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ‌​നി​ന്ന് ബി​രു​ദാ​ന​ന്ത​ര ബി​രു​ദം നേ​ടി​യ​തി​നാ​ൽ മ​ഹാ​ത്മാ​ഗാ​ന്ധി യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ​നി​ന്ന് ഒ​രു ബി​രു​ദാ​ന​ന്ത​ര ബി​രു​ദം നേ​ടു​ന്ന​തി​ന് ര​ണ്ടു വ​ർ​ഷ​​ത്തെ പ​ഠ​ന​കാ​ലം വേ​ണ്ടി​വ​രും.

‌ഞാ​ൻ ഇ​പ്പോ​ൾ കാ​ലി​ക്ക​റ്റ് യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ കീ​ഴി​ൽ ബി​എ​സ്‌​സി ഫി​സി​ക്സ് മൂ​ന്നാം വ​ർ​ഷം പ​ഠി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന വി​ദ്യാ​ർ​ഥി​യാ​ണ്. പ​ഠ​ന​ത്തി​നു​ശേ​ഷം എം​എ​സ്‌​സി പ​ഠ​നം മ​ഹാ​ത്മാ​ഗാ​ന്ധി യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ സ്റ്റാ​റ്റ്യൂ​ട്ട​റി ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ ചെ​യ്യാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു. അ​തി​ലേ​യ്ക്ക് പ്ര​വേ​ശ​നം ല​ഭി​ക്കാ​ൻ എ​ന്താ​ണ് ചെ​യ്യേ​ണ്ട​ത്? യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ കീ​ഴി​ലു​ള്ള കോ​ള​ജു​ക​ളി​ലെ പ്ര​വേ​ശ​നം എ​ങ്ങ​നെ​യാ​ണ്?

അ​ഭി​ലാ​ഷ് ജോ​സ​ഫ്, വ​ളാ​ഞ്ചേ​രി
മ​ഹാ​ത്മാ​ഗാ​ന്ധി സ​ർ​വ​ക​ലാ​ശാ​ല​യു​ടെ സ്റ്റാ​റ്റ്യൂ​ട്ട​റി ഡി​പ്പാ​ർ​ട്ട്മെ​ന്‍റു​ക​ളി​ലേ​ക്ക് (ഫി​സി​ക്സ് അ​ട​ക്ക​മു​ള്ള വി​വി​ധ ഡി​പ്പാ​ർ​ട്ട്മെ​ന്‍റു​ക​ളി​ലേ​ക്ക്) വി​ദ്യാ​ർ​ഥി​ക​ളെ പ്ര​വേ​ശി​പ്പി​ക്കു​ന്ന​തി​നാ​യി സ​ർ​വ​ക​ലാ​ശാ​ല സി​എ​ടി (കോ​മ​ൺ അ​ഡ്മി​ഷ​ൻ ടെ​സ്റ്റ്) എ​ന്ന പേ​രി​ൽ പ്ര​വേ​ശ​ന പ​രീ​ക്ഷ ന​ട​ത്തു​ന്നു​ണ്ട്. ആ ​പ്ര​വേ​ശ​ന പ​രീ​ക്ഷ​യി​ൽ നി​ശ്ചി​ത​മാ​യ മാ​ർ​ക്ക് നേ​ടു​ന്ന​വ​രു​ടെ പ്രൊ​വി​ഷ​ണ​ൽ റാ​ങ്ക് ലി​സ്റ്റ് ത​യാ​റാ​ക്കു​ക​യും ഈ ​റാ​ങ്ക് ‌ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ടു​ന്ന കു​ട്ടി​ക​ളെ ഇ​ന്‍റ​ർ​വ്യൂ ന​ട​ത്തി​യു​മാ​ണ് പ്ര​വേ​ശ​നം ന​ട​ത്തു​ന്ന​ത്.

എ​ന്നാ​ൽ, മ​ഹാ​ത്മാ​ഗാ​ന്ധി സ​ർ​വ​ക​ലാ​ശാ​ല​യ്ക്കു കീ​ഴി​ൽ അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള ഓ​ട്ടോ​ണ​മ​സ് കോ​ള​ജു​ക​ൾ അ​ല്ലാ​ത്ത മു​ഴു​വ​ൻ കോ​ള​ജു​ക​ളി​ലേ​ക്കും എം​എ​സ്‌​സി ഫി​സി​ക്സ് അ​ട​ക്ക​മു​ള്ള ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്കു പ്ര​വേ​ശ​നം ന​ൽ​കു​ന്ന​തി​ന് സ​ർ​വ​ക​ലാ​ശാ​ല ന​ട​ത്തു​ന്ന കോ​മ​ണ്‍ അ​ഡ്മി​ഷ​ൻ പ്രോ​സ​സ് ഇ​ന്ന് ഏ​ക​ജാ​ല​ക പ്രോ​ഗ്രാ​മി​ലൂ​ടെ​യാ​ണ്. സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കീ​ഴി​ൽ അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള ഓ​ട്ടോ​ണ​മ​സ് കോ​ള​ജു​ക​ളി​ലേ​ക്ക് കോ​ള​ജു​ക​ൾ ത​ന്നെ അ​പേ​ക്ഷ ക്ഷ​ണി​ച്ചാ​ണ് പ്ര​വേ​ശ​നം ന​ട​ത്തു​ന്ന​ത്.

അഡ്വ. ബാബു പള്ളിപ്പാട്ട് കരിയർ ഗൈഡ് ([email protected])