University News
ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്‍റ് കോഴ്സ്
എംജി യൂണിവേഴ്സിറ്റിയിലെ ഇന്‍റര്‍ യൂണിവേഴ്സിറ്റി സെന്‍റര്‍ ഫോര്‍ ഡിസെബിലിറ്റി സ്റ്റഡീസില്‍(ഐയുസിഡിഎസ്) ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്‍റ് കോഴ്സില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. മൂന്നു മാസത്തെ കോഴ്സ് നാട്ടിലും വിദേശത്തും ആശുപത്രികളില്‍ ഡോക്ടര്‍മാരെയും നേഴ്സുമാരെയും സഹായിക്കുന്ന അസിസ്റ്റന്‍റ് നഴ്സ് തസ്തികയിലും കെയര്‍ ഹോമുകളില്‍ കെയര്‍ ഗിവറായും ജോലി ലഭിക്കുന്നതിന് ഉപകരിക്കുന്നതാണ്. പ്രായപരിധിയില്ല. ഓഫ്ലൈന്‍, ഓണ്‍ലൈന്‍ ക്ലാസുകളുണ്ടാകും. ഒരു മാസത്തെ ആശുപത്രി പരിശീലനവും പ്ലേസ്മെന്‍റ് സഹായവും ലഭിക്കും. കോഴ്സ് 25ന് ആരംഭിക്കും. 9946299968, 9744309884. [email protected]

പരീക്ഷാ ഫലം

നാലാം സെമസ്റ്റര്‍ പിജിസിഎസ്എസ് എംഎസ്സി സുവോളജി (2018 അഡ്മിഷന്‍ സപ്ലിമെന്‍ററി, 2015 മുതല്‍ 2017 വരെ അഡ്മിഷനുകള്‍ മെഴ്സി ചാന്‍സ് മെയ് 2024) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് 24 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം. studentportal.mgu.ac.in

നാലാം സെമസ്റ്റര്‍ പിജിസിഎസ്എസ് എംഎസ്സി കമ്പ്യൂട്ടര്‍ സയന്‍സ് (2018 അഡ്മിഷന്‍ സപ്ലിമെന്‍ററി, 2015 മുതല്‍ 2017 വരെ അഡ്മിഷനുകള്‍ മെഴ്സി ചാന്‍സ് മെയ് 2024) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് 24 വരെ അപേക്ഷിക്കാം.

സമയപരിധി നീട്ടി

മൂന്നും നാലും സെമസ്റ്റര്‍ എം.എഫ്.എ (2022 അഡ്മിഷന്‍ റെഗുലര്‍, 2019 മുതല്‍ 2021 വരെ അഡ്മിഷനുകള്‍ സപ്ലിമെന്‍ററി) പരീക്ഷകള്‍ക്ക് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി നീട്ടി. ഫൈന്‍ ഇല്ലാതെ 15 വരെയും ഫൈനോടുകൂടി 16 വരെയും സൂപ്പര്‍ ഫൈനോടുകൂടി 17 വരെയും അപേക്ഷിക്കാം.

പരീക്ഷക്ക് അപേക്ഷിക്കാം

ഒന്നു മുതല്‍ ഏഴു വരെ സെമസ്റ്റര്‍ ബാച്ച്ലര്‍ ഓഫ് ഹോട്ടല്‍ മനേജ്മെന്‍റ് (2016 മുതല്‍ 2019 വരെ അഡ്മിഷനുകള്‍ സപ്ലിമെന്‍ററി, 2013 മുതല്‍ 2015 വരെ അഡ്മിഷനുകള്‍ മെഴ്സി ചാന്‍സ് പഴയ സ്കീം) പരീക്ഷകള്‍ക്ക് ഫൈന്‍ ഇല്ലാതെ 29 വരെയും ഫൈനോടുകൂടി 31 വരെയും സൂപ്പര്‍ ഫൈനോടുകൂടി ഫെബ്രുവരി രണ്ടു വരെയും അപേക്ഷിക്കാം.

പ്രാക്ടിക്കല്‍

അഞ്ചാം സെമസ്റ്റര്‍ ഇന്‍റഗ്രേറ്റഡ് എംഎസ്സി പ്രോഗ്രം ഇന്‍ കമ്പ്യൂട്ടര്‍ സയന്‍സ്ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ആന്‍റ് മെഷീന്‍ ലേണിംഗ്, ഡാറ്റാ സയന്‍സ്(2022 അഡ്മിഷന്‍ റെഗുലര്‍, 2021 അഡ്മിഷന്‍ ഇംപ്രൂവ്മെന്‍റ്, 2020, 2021 അഡ്മിഷനുകള്‍ സപ്ലിമെന്‍ററി ഡിസംബര്‍ 2024) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 15 മുതല്‍ നടക്കും. ടൈം ടേബിള്‍ വെബ്സൈറ്റില്‍.

മൂന്നാം സെമസ്റ്റര്‍ എംഎസ്സി ഫിഷറി ബയോളജി ആന്‍റ് അക്വാകള്‍ച്ചര്‍ (സിഎസ്എസ്) (2023 അഡ്മിഷന്‍ റെഗുലര്‍, 2019 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ് ഒക്ടോബര്‍ 2024) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 16ന് പത്തനംതിട്ട, സ്കൂള്‍ ഓഫ് അപ്ലൈഡ് ലൈഫ് സയന്‍സില്‍ നടക്കും. ടൈം ടേബിള്‍ വെബ്സൈറ്റില്‍.

പരീക്ഷാ തീയതി

അഞ്ചാം സെമസ്റ്റര്‍ ബിആര്‍ക്ക് (2022 അഡ്മിഷന്‍ റഗുലര്‍, 2019 മുതല്‍ 2021 വരെ അഡ്മിഷനുകള്‍ സപ്ലിമെന്‍ററി) പരീക്ഷകള്‍ ഫെബ്രുവരി 12 മുതല്‍ നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.

മൂന്നാം സെമസ്റ്റര്‍ ബി.ആര്‍ക്ക് (2023 അഡ്മിഷന്‍ റഗുലര്‍, 2019 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ സപ്ലിമെന്‍ററി) പരീക്ഷകള്‍ ഫെബ്രുവരി 11 മുതല്‍ നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.