University News
സിവില്‍ സര്‍വീസ്; മാതൃകാ പരീക്ഷകള്‍
മെയ് മാസത്തില്‍ നടക്കുന്ന സിവില്‍ സര്‍വീസ് പ്രിലിമിനിറി പരീക്ഷയ്ക്ക് മുന്നോടിയായി എംജി യൂണിവേഴ്സിറ്റിയിലെ സിവില്‍ സര്‍വീസ് ഇന്‍സ്റ്റിറ്റ്യൂട്ട് മാതൃകാ പരീക്ഷകള്‍ നടത്തുന്നു. 16 മുതല്‍ മെയ് 15 വരെ പ്രിലിമിനറി പരീക്ഷയുടെ മാതൃകയില്‍ 20 പരീക്ഷകളും അതുമായി ബന്ധപ്പെട്ട വിശദീകരണ ക്ലാസുകളും നടക്കും. 9188374553

പരീക്ഷാ തീയതി

ഒന്നാം സെമസ്റ്റര്‍ ബിവോക്ക് (പുതിയ സ്കീം 2024 അഡ്മിഷന്‍ റെഗുലര്‍, 2023 അഡ്മിഷന്‍ ഇംപ്രൂവ്മെന്‍റ്, 2018 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്) പരീക്ഷകള്‍ 20 മുതല്‍ നടക്കും.

പ്രാക്ടിക്കല്‍

മൂന്നാം സെമസ്റ്റര്‍ എംഎസ്സി ഹോംസയന്‍സ് (2023 അഡ്മിഷന്‍ റഗുലര്‍, 2019 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ് ഒക്ടോബര്‍ 2024) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 13 മുതല്‍ നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.

പരീക്ഷക്ക് അപേക്ഷിക്കാം

രണ്ടാം സെമസ്റ്റര്‍ ബാച്ച്ലര്‍ ഓഫ് ലൈബ്രറി ആന്‍റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് (2023 അഡ്മിഷന്‍ റഗുലര്‍, 2022 അഡ്മിഷന്‍ സപ്ലിമെന്‍ററി, 2019 മുതല്‍ 2021 വരെ അഡ്മിഷനുകള്‍ മെഴ്സി ചാന്‍സ് സെപ്റ്റംബര്‍ 2024) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് 22 വരെ അപേക്ഷിക്കാം.