ഡിജിറ്റല്‍ ലാന്‍ഡ് സര്‍വേയിംഗ് ആന്‍ഡ് ഡ്രാഫ്റ്റിംഗ് കോഴ്സ്
മഹാത്മാ ഗാന്ധി സര്‍വകലാശാലയിലെ ഡോ.ആര്‍. സതീഷ് സെന്‍റര്‍ ഫോര്‍ റിമോട്ട് സെന്‍സിംഗ് ആന്‍റ് ജിഐഎസ് നടത്തുന്ന ഡിജിറ്റല്‍ ലാന്‍ഡ് സര്‍വേയിംഗ് ആന്‍ഡ് ഡ്രാഫ്റ്റിംഗ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു.
സിവില്‍ എന്‍ജിനീയറിംഗ്, ലാന്‍ഡ് സര്‍വേയിംഗ് മേഖലകള്‍ക്കാവശ്യമായ വിശദമായ മാപ്പുകള്‍, പ്ലാനുകള്‍, ഡ്രോയിംഗുകള്‍ തുടങ്ങിയവ ടോട്ടല്‍ സ്റ്റേഷന്‍, ജിപിഎസ്, ഓട്ടോലെവല്‍, ഓട്ടോകാഡ് ഡ്രാഫ്റ്റിംഗ് എന്നിവയുടെ സഹായത്തോടെ തയ്യാറാക്കുന്നതിനുള്ള മൂന്നു മാസത്തെ പരിശീലനത്തിനൊപ്പം പ്ലേസ്മെന്‍റ് പിന്തുണയും ലഭിക്കും. 30 വരെ അപേക്ഷകള്‍ സ്വീകരിക്കും. https://ses.mgu.ac.in. 8848343200, 8590282951, 9446767451, 6282023170
പ്രാക്ടിക്കല്‍
മൂന്നാം സെമസ്റ്റര്‍ ബിവോക്ക് അഗ്രിക്കള്‍ച്ചര്‍ ടെക്നോളജി (പുതിയ സ്കീം 2023 അഡ്മിഷന്‍ ഇംപ്രൂവ്മെന്‍റ്, 2018 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ് ഒക്ടോബര്‍ 2024 ) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷ 15ന് കാഞ്ഞിരപ്പള്ളി സെന്‍റ് ഡൊമിനിക്സ് കോളജില്‍ നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.
മൂന്നാം സെമസ്റ്റര്‍ ബിവോക്ക് ലോജിസ്റ്റിക് മാനേജ്മെന്‍റ് (2023 അഡ്മിഷന്‍ റെഗുലര്‍, 2022 അഡ്മിഷന്‍ ഇംപ്രൂവ്മെന്‍റ്, 2018 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ് ഒക്ടോബര്‍ 2024 ) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷ 13 മുതല്‍ നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.
മൂന്നാം സെമസ്റ്റര്‍ ബിഎസ് സി ഇന്‍ഫര്‍മേഷന്‍ ടെക്നോളജി സിബിസിഎസ് (പുതിയ സ്കീം 2023 അഡ്മിഷന്‍ റെഗുലര്‍, 2022 അഡ്മിഷന്‍ ഇംപ്രൂവ്മെന്‍റ്, 2018 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ്, 2017 അഡ്മിഷന്‍ ആദ്യ മെഴ്സി ചാന്‍സ് ഒക്ടോബര്‍ 2024 ) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷ 23 മുതല്‍ നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.
പരീക്ഷാ തീയതി
അഫിലിയേറ്റഡ് കോളജുകളിലെ ബിഎഡ് അവസാന സ്പെഷ്യല്‍ മെഴ്സി ചാന്‍സ് പരീക്ഷകള്‍ക്ക് ഫെബ്രുവരി 12 വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടുകൂടി ഫെബ്രുവരി 13 വരെയും സൂപ്പര്‍ ഫൈനോടുകൂടി ഫെബ്രുവരി 14 വരെയും അപേക്ഷ സ്വീകരിക്കും.
പരീക്ഷക്ക് അപേക്ഷിക്കാം
സ്പെഷ്യല്‍ മെഴ്സി ചാന്‍സ് നാലാം സെമസ്റ്റര്‍ എംടെക്ക് തിസിസ് ഇവാലുവേഷന്‍ ആന്‍റ് വൈവ വോസി (2009 മുതല്‍ 2014 വരെ അഡ്മിഷനുകള്‍) പരീക്ഷകള്‍ക്ക് ഫെബ്രുവരി 10 വരെ ഫീസ് അടച്ച് അപേക്ഷ നല്‍കാം. ഫൈനോടകടി ഫെബ്രുവരി 11 വരെയും സൂപ്പര്‍ ഫൈനോടുകുടി ഫെബ്രുവരി 12 വരെയും അപേക്ഷ സ്വീകരിക്കും.