University News
പരീക്ഷാ തീയതി
എഴാം സെമസ്റ്റര്‍ ബിആര്‍ക്ക് (2020 അഡ്മിഷന്‍ റെഗുലര്‍, 2019 അഡ്മിഷന്‍ സപ്ലിമെന്ററി) പരീക്ഷകള്‍ 29 മുതല്‍ നടക്കും. 15 വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടെ 16 വരെയും സൂപ്പര്‍ ഫൈനോടെ 17 വരെയും അപേക്ഷ സ്വീകരിക്കും.

യുജി (സെമസ്റ്റര്‍ വൈസ്) അവസാന സ്‌പെഷല്‍ മേഴ്‌സി ചാന്‍സ് 2009 നു മുമ്പുള്ള അഡ്മിഷന്‍ പരീക്ഷകള്‍ക്ക് ഫെബ്രുവരി 10 വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടെ 13 വരെയും സൂപ്പര്‍ ഫൈനോടെ 15 വരെയും അപേക്ഷ സ്വീകരിക്കും. വിശദ വിവരങ്ങള്‍ വെബ് സൈറ്റില്‍.