ഒന്നാം സെമസ്റ്റര്‍ ബിഎച്ച്എം (2024 അഡമിഷന്‍ റഗുലര്‍, 2023 അഡ്മിഷന്‍ ഇംപ്രൂവ്മെന്‍റ്, 2020 മുതല്‍ 2023 അ്ഡമിഷനുകള്‍ സപ്ലിമെന്‍ററിപുതിയ സ്കീം നവംബര്‍ 2024) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജനുവരി ആറിന് പാലാ സെന്‍റ് ജോസഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്മെന്‍റ് ആന്‍റ് കാറ്ററിംഗ് ടെക്നോളജിയില്‍ നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍
നാലാം സെമസ്റ്റര്‍ എംഎസ്സി മെഡിക്കല്‍ ബയോ കെമിസ്ട്രി(2022 അഡ്മിഷന്‍ റഗുലര്‍, 2018 മുതല്‍ 2021 വരെ അഡ്മിഷനുകള്‍ സപ്ലിമെന്‍ററി, 2016, 2017 അഡ്മിഷനുകള്‍ ആദ്യ മെഴ്സി ചാന്‍സ് നവംബര്‍ 2024) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷ ജനുവരി 13ന് ആരംഭിക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.
പരീക്ഷാ തീയതി
മൂന്നാം സെമസ്റ്റര്‍ ഐഎംസിഎ(2023 അഡ്മിഷന്‍ റഗുലര്‍, 2020 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ സപ്ലിമെന്‍ററി) പരീക്ഷ ജനുവരി മൂന്നിന് ആരംഭിക്കും.
സ്പോട്ട് അഡ്മിഷന്‍
മഹാത്മാ ഗാന്ധി സര്‍വകലാശാലയിലെ സ്കൂള്‍ ഓഫ് ബിഹേവിയറല്‍ സയന്‍സസില്‍ എംഎ സോഷ്യല്‍ വര്‍ക്ക് ആന്‍റ് ഡിസെബിലിറ്റി സ്റ്റഡീസ് പ്രോഗ്രാമില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷന്‍ ഇന്ന്(ഡിസംബര്‍ 24) നടക്കും. പട്ടിക ജാതി വിഭാഗത്തിന് സംവരണം ചെയ്തിട്ടുള്ള ഒരു സീറ്റ് ഉള്‍പ്പെടെ മൂന്ന് ഒഴിവുകളാണുള്ളത്. താത്പര്യമുള്ളവര്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലുമായി സര്‍വകലാശാലാ കാമ്പസിലെ വകുപ്പ് ഓഫീസില്‍ രാവിലെ 10.30ന് എത്തണം.