അഞ്ചാം സെമസ്റ്റര്‍ ബിവോക്ക്, അപ്ലൈഡ് അക്കൗണ്ടിംഗ് ആന്‍ഡ് ടാക്സേഷന്‍ (2022 അഡ്മിഷന് റെഗുലര്‍, 2018 മുതല്‍ 2021 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ് പുതിയ സ്കീം ഒക്ടോബര്‍ 2024) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജനുവരി മൂന്നിന് അങ്കമാലി മോര്‍ണിംഗ് സ്റ്റാര്‍ ഹോം സയന്‍സ് കോളജില്‍ നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.
ഒന്നു മുതല്‍ നാലു വരെ വര്‍ഷ ബിഫാം (2016 അഡ്മിഷന് സപ്ലിമെന്ററി, 2015 അഡ്മിഷന് ആദ്യ മേഴ്സി ചാന്‍സ്, 2014 അഡ്മിഷന് രണ്ടാം മേഴ്സി ചാന്‍സ്, 2011 മുതല്‍ 2013 വരെ അഡ്മിഷനുകള്‍ അവസാന മേഴ്സി ചാന്‍സ് ജൂലൈ 2024) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജനുവരി നാലു മുതല്‍ നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.
എട്ടാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് എംഎസ്്സി പ്രോഗ്രാം ഇന്‍ ബേസിക് സയന്സ്കെമിസ്ട്രി (പുതിയ സ്കീം2020 അഡ്മിഷന് റെഗുലര്‍ സെപ്റ്റംബര്‍ 2024) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 31 മുതല്‍ നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.
സമയപരിധി നീട്ടി
ഒന്നാം സെമസ്റ്റര്‍ എംബിഎ (2024 അഡ്മിഷന് റെഗുലര്‍, 2021 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2019, 2020 അഡ്മിഷന് ആദ്യ മേഴ്സി ചാന്‍സ്) പരീക്ഷകള്‍ക്ക് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി നീട്ടി. 30 വരെയും ഫൈനോടെ ഡിസംബര്‍ 31 വരെയും സൂപ്പര്‍ ഫൈനോടെ ജനുവരി ഒന്നു വരെയും അപേക്ഷിക്കാം.
പരീക്ഷാ തീയതി
ആറാം സെമസ്റ്റര്‍ എംഎസ്്സി മെഡിക്കല്‍ ബയോകെമിസ്ട്രി (2021 അഡ്മിഷന് റെഗുലര്‍, 2018 മുതല്‍ 2020 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2017 അഡ്മിഷന് ആദ്യ മേഴ്സി ചാന്‍സ്, 2016 അഡ്മിഷന് രണ്ടാം മേഴ്സി ചാന്‍സ്) പരീക്ഷകള്‍ ജനുവരി 17 മുതല്‍ നടക്കും.
പരീക്ഷക്ക് അപേക്ഷിക്കാം
രണ്ടാം വര്‍ഷ എംഎസ്്സി മെഡിക്കല്‍ മൈക്രോബയോളജി (2022 അഡ്മിഷന് റെഗുലര്‍, 2020, 2021 അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2019 അഡ്മിഷന് ആദ്യ മേഴ്സി ചാന്‍സ്, 2018 അഡ്മിഷന് രണ്ടാം മേഴ്സി ചാന്‍സ്, 2017 അഡ്മിഷന് അവസാന മേഴ്സി ചാന്‍സ് ) പരീക്ഷകള്‍ ജനുവരി 20 മുതല്‍ ആരംഭിക്കും. ജനുവരി ആറു വരെ അപേക്ഷിക്കാം. ഫൈനോടെ ഏഴു വരെയും സൂപ്പര്‍ ഫൈനോടെ എട്ട് വരെയും അപേക്ഷ സ്വീകരിക്കും.