യൂണിവേഴ്സിറ്റിയിലെ സ്കൂള്‍ ഓഫ് നാനോസയന്‍സ് ആന്‍റ് നാനോടെകനോളജിയില്‍ എംടെക്ക് നാനോസയന്‍സ് ആന്‍റ് ടെകനോളജി പ്രോഗ്രാമില്‍ ജനറല്‍ മെരിറ്റില്‍ സീറ്റുകള്‍ ഒഴിവുകളുണ്ട്.
യോഗ്യതയുള്ളവര്‍ 18ന് രാലിലെ 12ന് വകുപ്പ് ഓഫീസില്‍(റൂം നമ്പര്‍ 302, കണ്‍വര്‍ജന്‍സ് അക്കാദമിയ കോംപ്ലക്സ്) എത്തണം. വിശദ വിവരങ്ങള്‍ വെബ്സൈറ്റില്‍ (https://snsnt.mgu.ac.in/) 9995108534, 9188606223.
പരീക്ഷക്ക് അപേക്ഷിക്കാം മൂന്നാം സെമസ്റ്റര്‍ ബിപിഇഎഡ് (2023 അഡ്മിഷന്‍ റെഗുലര്‍, 2021, 2022 അഡ്മിഷനുകള്‍ സപ്ലിമെന്‍ററി, 2018 മുല്‍ 2020 വരെ അഡ്മിഷനുകള്‍ മേഴ്സി ചാന്‍സ്) പരീക്ഷ ജനുവരി ഒന്നിന് ആരംഭിക്കും. 19 വരെ അപേക്ഷിക്കാം. ഫൈനോടുകൂടി 20 വരെയും സൂപ്പര്‍ ഫൈനോടുകൂടി 21 വരെയും അപേക്ഷ സ്വീകരിക്കും.
മൂന്നാം സെമസ്റ്റര്‍ എംഎഡ് (ദ്വിവത്സര കോഴ്സ്2023 അഡ്മിഷന്‍ റെഗുലര്‍, 2021, 2022 അഡ്മിഷനുകള്‍ സപ്ലിമെന്‍ററി, 2020 അഡ്മിഷന്‍ ആദ്യ മേഴ്സി ചാന്‍സ്, 2019 അഡ്മിഷന്‍ രണ്ടാം മേഴ്സി ചാന്‍സ്) പരീക്ഷ ജനുവരി 17ന് ആരംഭിക്കും. ജനുവരി മൂന്നു വരെ അപേക്ഷിക്കാം. ഫൈനോടുകൂടി ജനുവരി നാലു വരെയും സൂപ്പര്‍ ഫൈനോടുകൂടി ജനുവരി ആറു വരെയും അപേക്ഷ സ്വീകരിക്കും.
പരീക്ഷാ തീയതി നാലാം സെമസ്റ്റര്‍ ബിആര്‍ക്ക് (2014 മുതല്‍ 2018 വരെ അഡ്മിഷനുകള്‍ സപ്ലിമെന്‍ററി) പരീക്ഷകള്‍ ജനുവരി 24 മുതല്‍ നടക്കും.
വൈവ വോസി നാലാം സെമസ്റ്റര്‍ എംഎസ് സി മെഡിക്കല്‍ ഡോക്യുമെന്‍റെഷന്‍ (2022 അഡ്മിഷന്‍ റെഗുലര്‍, 2020, 2021 അഡ്മിഷനുകള്‍ സപ്ലിമെന്‍ററി, 2019 അഡ്മിഷന്‍ ആദ്യ മെഴ്സി ചാന്‍സ്, 2018 അഡ്മിഷന്‍ രണ്ടാം മേഴ്സി ചാന്‍സ്, 2017 അഡ്മിഷന്‍ അവസാന മേഴ്സി ചാ്‍സ് നവംബര്‍ 024) പരീക്ഷയുടെ വൈവാ വോസി, പ്രാക്ടിക്കല്‍, പ്രോജക്റ്റ് വൈവാ പരീക്ഷകള്‍ 18ന് നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.
സമയപരിധി നീട്ടി ഒന്നാം സെമസ്റ്റര്‍ എംബിഎ (2024 അഡ്മിഷന്‍ റെഗുലര്‍, 2021 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ സപ്ലിമെന്‍ററി, 2019, 2020 അഡ്മിഷനുകള്‍ ആദ്യ മെഴ്സി ചാന്‍സ്) പരീക്ഷകള്‍ക്ക് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി നീട്ടി. ഫൈന്‍ ഇല്ലാതെ 20 വരെയും ഫൈനോടുകൂടി 31 വരെയും സൂപ്പര്‍ ഫൈനോടുകൂടി ജനുവരി മൂന്നു വരെയും അപേക്ഷിക്കാം.
പരീക്ഷാ തീയതി അഞ്ചാം സെമസ്റ്റര്‍ ഇന്‍റഗ്രേറ്റഡ് എംഎ, എംഎസ് സി പ്രോഗ്രാംമുകളുടെ (2022 അഡ്മിഷന്‍ റെഗുലര്‍, 2021 അഡ്മിഷന്‍ ഇംപ്രൂവ്മെന്‍റ്, 2020,2021 അഡ്മിഷന്‍ സപ്ലിമെന്‍ററി) പരീക്ഷകള്‍ 31 മുതല്‍ നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.
അസിസ്റ്റന്‍റ് ഡയറക്ടര്‍; കരാര്‍ നിയമനം എംജി യൂണിവേഴ്സിറ്റിയിലെ സെന്‍റര്‍ ഫോര്‍ ഡിസ്റ്റന്‍സ് ആന്‍റ് ഓണ്‍ലൈന്‍ എജ്യുക്കേഷനില്‍(സിഡിഒഇ) അസിസ്റ്റന്‍റ് ഡയറക്ടര്‍ തസ്തികയില്‍ ഒരൊഴിവില്‍ (ഇ/ബി/ടി) കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
ഒരുവര്‍ഷത്തേക്കാണ് നിയമനം. വാര്‍ഷിക വിലയിരുത്തലിന്‍റെ അടിസ്ഥാനത്തില്‍ രണ്ടു വര്‍ഷം വരെ സേവനം ദീര്‍ഘിപ്പിക്കാന്‍ സാധ്യതയുണ്ട്. യുജിസി നിഷ്കര്‍ഷിക്കുന്ന യോഗ്യതയുള്ളവരെയാണ് പരിഗണിക്കുന്നത്.
പ്രായപരിധി 2024 ജനുവരി ഒന്നിന് 50 വയസ് കവിയരുത്. നിയമാനുസൃത വയസിളവ് അനുവദിക്കും. പ്രതിമാസ വേതനം 50000 രൂപ.
[email protected] എന്ന ഇമെയില്‍ വിലാസത്തില്‍ അപേക്ഷ അയക്കണം.