University News
പ്രാക്ടിക്കല്‍
അഞ്ചാം സെമസ്റ്റര്‍ ബിവോക്ക് ഇന്‍ഡസ്ട്രിയല്‍ ഇന്‍സ്ട്രുമെന്റഷന്‍ ആന്‍ഡ്് ഓട്ടോമേഷന്‍ (2022 അഡ്മിഷന്‍ റെഗുലര്‍, 2018 മുതല്‍ 2021 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ് പുതിയ സ്‌കീം ഓക്ടോബര്‍ 2024) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 27 മുതല്‍ നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.

പരീക്ഷാഫലം

ഒന്നാം സെമസ്റ്റര്‍ ബാച്ച്‌ലര്‍ ഓഫ് ഫിസിക്കല്‍ എജ്യുക്കേഷന്‍ ആന്‍ഡ് സ്‌പോര്‍ട്‌സ് (2023 അഡ്മിഷന്‍ റെഗുലര്‍, 2016 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ് മാര്‍ച്ച് 2024) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ഡിസംബര്‍ ആറു വരെ അപേക്ഷിക്കാം.

രണ്ടാം സെമസ്റ്റര്‍ പിജിസിഎസ് എംഎസ്്‌സി സ്റ്റാറ്റിസ്റ്റിക്‌സ്(അപ്ലൈഡ് 2023 അഡ്മിഷന്‍ റെഗുലര്‍, 2022 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്‍്, 2019 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ് ഏപ്രില്‍ 2024) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനക്കും നിശ്ചിത ഫീസ് അടച്ച് ഡിസംബര്‍ ഏഴുവരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.

പരീക്ഷക്ക് അപേക്ഷിക്കാം

ഒന്നാം സെമസ്റ്റര്‍ എംഎ എച്ച്ആര്‍എം (2024 അഡ്മിഷന്‍ റെഗുലര്‍, 2023 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2021 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി), എംഎച്ച്ആര്‍എം 2020 അഡ്മിഷന്‍ സപ്ലിമെന്ററി, 2019 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ്, 2018 അഡ്മിഷന്‍ രണ്ടാം മേഴ്‌സി ചാന്‍സ് പരീക്ഷകള്‍ ഡിസംബര്‍ ഒമ്പതു മുതല്‍ നടക്കും. 29 വരെ അപേക്ഷിക്കാം. ഫൈനോടെ 30 വരെയും സൂപ്പര്‍ ഫൈനോടെ ഡിസംബര്‍ രണ്ട് വരെയും അപേക്ഷ സ്വീകരിക്കും.

രണ്ടാം സെമസ്റ്റര്‍ സിബിസിഎസ്എസ് (2013 മുതല്‍ 2016 വരെ അഡ്മിഷനുകള്‍ മേഴ്‌സി ചാന്‍സ്,) രണ്ടാം സെമസ്റ്റര്‍ സിബിസിഎസ്എസ് ബിഎസ്്‌സി സൈബര്‍ ഫോറന്‍സിക്ക് (2017, 2018 അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, 2014 മുതല്‍ 2016 വരെ അഡ്മിഷനുകള്‍ മേഴ്‌സി ചാന്‍സ്) പരീക്ഷകള്‍ക്ക് ഡിസംബര്‍ 19 വരെ അപേക്ഷിക്കാം. ഫൈനോടെ ഡിസംബര്‍ 21 വരെയും സൂപ്പര്‍ ഫൈനോടെ 23 വരെയും അപേക്ഷ സ്വീകരിക്കും.

ഒന്നാം സെമസ്റ്റര്‍ ഐഎംസിഎ (2024 അഡ്മിഷന്‍ റെഗുലര്‍, 2020 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി) പരീക്ഷകള്‍ ഡിസംബര്‍ ഒമ്പതു മുതല്‍ നടക്കും. 27 വരെ അപേക്ഷ നല്‍കാം. ഫൈനോടെ 28 വരെയും സൂപ്പര്‍ ഫൈനോടെ 29 വരെയും അപേക്ഷ സ്വീകരിക്കും.

പരീക്ഷ മാറ്റിവച്ചു

26 മുതല്‍ നടത്താനിരുന്ന മൂന്നാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് എംഎസ്്‌സി പ്രോഗ്രം ഇന്‍ ബേസിക്ക് കംപ്യൂട്ടര്‍ സയന്‍സ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് മെഷീന്‍ ലേണിംഗ്, ഇന്റഗ്രേറ്റഡ് എംഎസ്്‌സി പ്രോഗ്രം ഇന്‍ കംപ്യൂട്ടര്‍ സയന്‍സ് ഡാറ്റാ സയന്‍സ് പരീക്ഷകള്‍ ഡിസംബര്‍ ആറിന് തുടങ്ങുംവിധം പുനഃക്രമീകരിച്ചു. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.