എംജി സര്‍വകലാശാലയിലെ സെന്റര്‍ ഫോര്‍ യോഗ ആന്‍ഡ് നാച്ചുറോപതിയില്‍ ഡിപ്ലോമ ഇന്‍ യോഗ ആന്‍ഡ് നാച്ചുറല്‍ ലിവിംഗ്, പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ യോഗ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓഫ് ലൈന്‍, ഓണ്‍ലൈന്‍ ക്ലാസുകള്‍ ഉണ്ടാകും. 30 വരെ അപേക്ഷ സ്വീകരിക്കും. വിശദ വിവരങ്ങള്‍ വെബ് സൈറ്റില്‍. 9447569925, 9539427114, 6238234076
പരീക്ഷാഫലം രണ്ടാം സെമസ്റ്റര്‍ പിജിസിഎസ്എസ് എംഎസ്്‌സി മൈക്രോബയോളജി (2023 അഡ്മിഷനുകള്‍ റെഗുലര്‍, 2019 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി ഏപ്രില്‍ 2024) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ഡിസംബര്‍ അഞ്ചു വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ studentportal.mgu.ac.in എന്ന ലിങ്കില്‍.
ഹ്രസ്വകാല റെഗുലര്‍ പാര്‍ട്ട് ടൈം പ്രോഗ്രാം എംജി സര്‍വകലാശാലയിലെ ഡയറക്ടറേറ്റ് ഫോര്‍ അപ്ലൈഡ് ഷോര്‍ട്ട് ടേം പ്രോഗ്രാംസ് നടത്തുന്ന ഹൃസ്വകാല റെഗുലര്‍ പാര്‍ട്ട് ടൈം പ്രോഗ്രാമായ പോസ്റ്റ് ഗ്രാജ്വേറ്റ് സര്‍ട്ടിഫിക്കറ്റ് ഇന്‍ ഫുഡ് അനാലിസിസ് ആന്‍ഡ് ക്വാളിറ്റി കണ്‍ട്രോള്‍ പ്രോഗ്രാമിന് ഇപ്പോള്‍ അപേക്ഷിക്കാം. ഡിഗ്രിയാണ് യോഗ്യത. കൂടുതല്‍ വിവരങ്ങള്‍ വെബ് സൈറ്റില്‍ (www.dasp.mgu.ac.in) 8078786798, 0481 2733292. ഇമെയില്‍
[email protected] പ്രാക്ടിക്കല്‍ അഞ്ചാം സെമസ്റ്റര്‍ ബിവോക്ക് അഗ്രോഫുഡ് പ്രോസസിംഗ് (2022 അഡ്മിഷന്‍ റെഗുലര്‍, 2018 മുതല്‍ 2021 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ് പുതിയ സ്‌കീം ഓക്ടോബര്‍ 2024) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഡിസംബര്‍ മൂന്നിന് കാഞ്ഞിരപ്പള്ളി, സെന്റ് ഡൊമിനിക്‌സ് കോളജില്‍ നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.