University News
പ്രാക്ടിക്കല്‍
എട്ടാം സെമസ്റ്റര്‍ ഐഎംസിഎ (2020 അഡ്മിഷന്‍ റെഗുലര്‍, 2017 മുതല്‍ 2019 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി), എട്ടാം സെമസ്റ്റര്‍ ഡിഡിഎംസിഎ (2014 മുതല്‍ 2016 വരെ അഡ്മിഷനുകള്‍ മേഴ്‌സി ചാന്‍സ് ഓക്ടോബര്‍ 2024) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഡിസംബര്‍ മൂന്നു മുതല്‍ നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.

സമയപരിധി നീട്ടി

മൂന്നാം സെമസ്റ്റര്‍ എംബിഎ (2023 അഡ്മിഷന്‍ റെഗുലര്‍, 2021, 2022 അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2019, 2020 അഡ്മിഷനുകള്‍ ആദ്യ മേഴ്‌സി ചാന്‍സ്) പരീക്ഷയ്ക്ക് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി നീട്ടി. 22 വരെയും ഫൈനോടെ 23 വരെയും സൂപ്പര്‍ ഫൈനോടെ 25 വരെയും അപേക്ഷിക്കാം.

പ്രൊജക്റ്റ്

ആറാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് എംഎ ഇംഗ്ലിഷ് (2021 അഡ്മിഷന്‍ റെഗുലര്‍, 2020 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റും സപ്ലിമെന്ററിയും ഓഗസ്റ്റ് 2024)ന്റെ മിനി പ്രൊജക്റ്റ് പരീക്ഷകള്‍ 25 ന് നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.

ഹ്രസ്വകാല പ്രോഗ്രാം

എംജി സര്‍വകലാശാലയിലെ ഡയറക്ടറേറ്റ് ഫോര്‍ അപ്ലൈഡ് ഷോര്‍ട്ട് ടേം പ്രോഗ്രാംസ് നടത്തുന്ന ഹൃസ്വകാല പ്രോഗ്രാമായ പോസ്റ്റ് ഗ്രാജ്വേറ്റ് സര്‍ട്ടിഫിക്കറ്റ് ഇന്‍ ഇന്‍സ്ട്രമെന്റല്‍ മെത്തേഡ്‌സ് ഓഫ് കെമിക്കല്‍ അനാലിസിസ് ഇപ്പോള്‍ അപേക്ഷിക്കാം. ഡിഗ്രിയാണ് യോഗ്യത. കൂടുതല്‍ വിവരങ്ങള്‍ വെബ് സൈറ്റില്‍ (www.dasp.mgu.ac.in) 8078786798, 0481 2733292. ഇമെയില്‍ :[email protected]

പരീക്ഷക്ക് അപേക്ഷിക്കാം

ഒന്നാം സെമസ്റ്റര്‍ എംസിഎ (2024 അഡ്മിഷന്‍ റെഗുലര്‍, 2021 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2020 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ്) പരീക്ഷകള്‍ ഡിസംബര്‍ മൂന്നു മുതല്‍ നടക്കും. ഡിസംബര്‍ 16 വരെയും ഫൈനോടെ 18 വരെയും സൂപ്പര്‍ ഫൈനോടെ 19 വരെയും അപേക്ഷ സ്വീകരിക്കും.