University News
എംജി ഓണ്‍ലൈന്‍ പ്രോഗ്രാമുകള്‍; നാളെ വരെ അപേക്ഷിക്കാം
എംജി സര്‍വകലാശാലയുടെ സെന്റ ഫോര്‍ ഡിസ്റ്റന്‍സ് ആന്‍ഡ് ഓണ്‍ലൈന്‍ എജ്യൂക്കേഷന്‍ നടത്തുന്ന ഓണ്‍ലൈന്‍ പ്രോഗ്രാമുകളായ എംകോം (ഫിനാന്‍സ് ആന്‍ഡ് ടാക്‌സേഷന്‍), എംബിഎ(ഹ്യൂമന്‍ റിസോഴ്‌സ് മാനേജ്‌മെന്റ്, ഫിനാന്‍സ്, മാര്‍ക്കറ്റിംഗ്), എം എ ഇംഗ്ലീഷ്, ബി കോം (ഓണേഴ്‌സ്) എന്നിവയില്‍ പ്രവേശനത്തിന് നാളെ വരെ അപേക്ഷിക്കാം. ലോകത്ത് എവിടെയുമുള്ളവര്‍ക്ക് പഠിക്കാന്‍ കഴിയുന്ന രീതിയിലാണ് യുജിസി യുടെ അംഗീകാരത്തോടെ റെഗുലര്‍ പ്രോഗ്രാമുകള്‍ക്ക് തുല്യമായ ഓണ്‍ലൈന്‍ പ്രോഗ്രാമുകള്‍ നടത്തുന്നത്. ഉപരിപഠനം മുടങ്ങിയവര്‍ക്കും ജോലിയോടൊപ്പം പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും വിദേശ വിദ്യാര്‍ഥികള്‍ക്കും പ്രയോജനപ്പെടുത്താനാകും. പ്രായപരിധിയില്ല. വിശദ വിവരങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കുന്നതിനും cdoe.mgu.ac.in എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കുക. 0481 2733293, 0481 2733405, 85479 92325, 85478 52326, 85470 10451

പരീക്ഷാ ഫലം

മൂന്നും നാലും സെമസ്റ്റര്‍ പ്രൈവറ്റ് രജിസ്‌ട്രേഷന്‍ എംഎ സംസ്‌കൃതം ജനറല്‍ (2014, 2015 അഡ്മിഷന്‍ മേഴ്‌സി ചാന്‍സ്, 2016 മുതല്‍ 2018 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി ഡിസംബര്‍ 2023) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകള്‍ നിശ്ചിത ഫീസ് അടച്ച് 27 വരെ സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ https://studentportal.mgu.ac.in

നാലാം സെമസ്റ്റര്‍ ബാച്ചിലര്‍ ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് (2022 അഡ്മിഷന്‍ റെഗുലര്‍, 2021 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2020, 2021 അഡ്മിഷനുകള്‍ സപ്ലിമെന്ററി പുതിയ സ്‌കീം ഏപ്രില്‍ 2024) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകള്‍ നിശ്ചിത ഫീസ് അടച്ച് 28 വരെ സമര്‍പ്പിക്കാം.

രണ്ടാം സെമസ്റ്റര്‍ പിജിസിഎസ്എസ് മാസ്റ്റര്‍ ഓഫ് സയന്‍സ് ഇന്‍ അപ്ലൈഡ് ഇല്‌ക്ട്രോണിക്‌സ് (2023 അഡ്മിഷന്‍ റെഗുലര്‍, 2019 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി ഏപ്രില്‍ 2024) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകള്‍ നിശ്ചിത ഫീസ് അടച്ച് 28 വരെ സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ https://studentportal.mgu.ac.in

രണ്ടാം സെമസ്റ്റര്‍ പിജിസിഎസ്എസ് മാസ്റ്റര്‍ ഓഫ് സയന്‍സ് ഇന്‍ സൈബര്‍ ഫോറന്‍സികക് (2023 അഡ്മിഷന്‍ റെഗുലര്‍, 2019 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി ഏപ്രില്‍ 2024) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകള്‍ നിശ്ചിത ഫീസ് അടച്ച് 28 വരെ സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ https://studentportal.mgu.ac.in

രണ്ടാം സെമസ്റ്റര്‍ പിജിസിഎസ്എസ് എംഎസ്്‌സി സ്റ്റാറ്റിസ്റ്റിക്‌സ് വിത്ത് ഡാറ്റാ സയന്‍സ് (2023 അഡ്മിഷന്‍ റെഗുലര്‍, 2019 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി ഏപ്രില്‍ 2024) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകള്‍ നിശ്ചിത ഫീസ് അടച്ച് 28 വരെ സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ https://studentportal.mgu.ac.in

പരീക്ഷക്ക് അപേക്ഷിക്കാം

നാലാം സെമസ്റ്റര്‍ എംഎസ്്‌സി ബയോ മെഡിക്കല്‍ ഇന്‍സ്ട്രുമെന്റേഷന്‍ (2022 അഡ്മിഷന്‍ റെഗുലര്‍, 2020, 2022 അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2019 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ്, 2018 അഡ്മിഷന്‍ രണ്ടാം മേഴ്‌സി ചാന്‍സ്, 2017 അഡ്മിഷന്‍ അവസാന മേഴ്‌സി ചാന്‍സ്) പരീക്ഷ 29 മുതല്‍ നടക്കും. 20 വരെ ഫീസ് അടച്ച് അപേക്ഷിക്കാം.

പ്രാക്ടിക്കല്‍

ഏഴാം സെമസ്റ്റര്‍ ബാച്ചിലര്‍ ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് (ബിഎച്ച്എം) (2021 അഡ്മിഷന്‍ റെഗുലര്‍, 2020 അഡ്മിഷന്‍ സപ്ലിമെന്ററി പുതിയ സ്‌കീം ഒക്ടോബര്‍ 2024) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷ 21 മുതല്‍ പാലാ സെന്റ് ജോസഫ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് ആന്‍ഡ് കാറ്ററിംഗ് ടെക്‌നോളജിയില്‍ നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.