University News
പരീക്ഷക്ക് അപേക്ഷിക്കാം
മൂന്നാം സെമസ്റ്റര്‍ എംസിഎ (2023 അഡ്മിഷന്‍ റെഗുലര്‍, 2021, 2022 അഡ്മിഷന്‍ സപ്ലിമെന്ററി, 2020 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ്) പരീക്ഷകള്‍ 27 മുതല്‍ നടക്കും. 15 വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടെ 16 വരെയും സൂപ്പര്‍ ഫൈനോടെ 18 വരെയും അപേക്ഷ സ്വീകരിക്കും.

സമയപരിധി നീട്ടി

മൂന്നാം സെമസ്റ്റര്‍ എംബിഎ (2023 അഡ്മിഷന്‍ റെഗുലര്‍, 2021, 2022 അഡ്മിഷന്‍ സപ്ലിമെന്ററി, 2019, 2020 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ്) പരീക്ഷയ്ക്ക് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി നീട്ടി. 20 വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടെ 21 വരെയും സൂപ്പര്‍ ഫൈനോടെ 22 വരെയും അപേക്ഷ സ്വീകരിക്കും.

രണ്ടാം സെമസ്റ്റര്‍ എംഎഡ് സ്‌പെഷല്‍ എജ്യൂക്കേഷന്‍ഇന്റലക്ച്വല്‍ ഡിസെബിലിറ്റി (2023 അഡ്മിഷന്‍ റെഗുലര്‍, 2020 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2019 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ്) പരീക്ഷയ്ക്ക് 14 വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടെ 15 വരെയും സൂപ്പര്‍ ഫൈനോടെ 16 വരെയും അപേക്ഷ സ്വീകരിക്കും.

ഒന്നാം സെമസ്റ്റര്‍ എംഎഡ് സ്‌പെഷല്‍ എജ്യൂക്കേഷന്‍ഇന്റലക്ച്വല്‍ ഡിസെബിലിറ്റി (2024 അഡ്മിഷന്‍ റെഗുലര്‍, 2021 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2019, 2020 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ്) പരീക്ഷയ്ക്ക് 20 വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടെ 21 വരെയും സൂപ്പര്‍ ഫൈനോടെ 22 വരെയും അപേക്ഷ സ്വീകരിക്കും.

ഫസ്റ്റ് എയ്ഡ്; സര്‍ട്ടിഫിക്കറ്റ് പ്രോഗാം

സര്‍വകലാശാലയിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലൈഫ് ലോംഗ് ലേണിംഗ് ആന്‍ഡ് എക്സ്റ്റന്‍ഷന്‍ ത്യശൂര്‍ ദയ ജനറല്‍ ആശുപത്രിയുടെ സഹകരണത്തോടെ നടത്തുന്ന ബേസിക് ഫസ്റ്റ് എയ്ഡ് സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു.

പ്ലസ് ടൂ അല്ലെങ്കില്‍ പ്രീ ഡിഗ്രി വിജയിച്ചവര്‍ക്കാണ് അവസരം. കോഴ്‌സ് ഫീസ് 3200 രൂപ. താത്പര്യമുള്ളവര്‍ യോഗ്യതാ രേഖകളുടെ അസലും പകര്‍പ്പുകളും രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോകളുമായി 15ന് വകുപ്പില്‍ എത്തണം. 04812733399, 08301000560

സ്‌പോട്ട് അഡ്മിഷന്‍

സ്‌കൂള്‍ ഓഫ് നനോസയന്‍സ് ആന്‍ഡ് നനോടെക്‌നോളജിയും കണ്ണൂര്‍ സര്‍വകലാശാലയും സംയുക്തമായി നടത്തുന്ന എംഎസ്്‌സി കെമിസ്ട്രി (നാനോ സയന്‍സ് ആന്‍ഡ് നാനോ ടെക്‌നോളജി) പ്രോഗ്രാമില്‍ ജനറല്‍ മെറിറ്റില്‍ ആറു സീറ്റുകളും എംടെക്ക് (നാനോ സയന്‍സ് ആന്‍ഡ് ടെക്‌നോളജി) പ്രോഗ്രാമില്‍ ജനറല്‍ മെറിറ്റില്‍ 10 സീററുകളും ഒഴിവുണ്ട്. അര്‍ഹരായ വിദ്യാര്‍ഥികള്‍ യോഗ്യതാ രേഖകളുടെ അസലുമായി 14നു രാവിലെ 11.30ന് വകുപ്പ് ഓഫീസില്‍ (റൂം നമ്പര്‍ 302, കണ്‍വര്‍ജന്‍സ് അക്കാദമിയ കോംപ്ലക്‌സ്) എത്തണം. ഫോണ്‍9447709276, 8281915276, 9995108534.

യുജിസിനെറ്റ്, ജെആര്‍എഫ് പരീക്ഷാ പരിശീലനം

എംജി യൂണിവേഴ്‌സിറ്റി എംപ്ലോയമെന്റ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ബ്യുറോയുടെ ആഭിമുഖ്യത്തില്‍ മാനവിക വിഷയങ്ങളിലെ യുജിസിനെറ്റ്, ജെആര്‍എഫ് പരീക്ഷയുടെ ജനറല്‍ പേപ്പറിന്റെ തീവ്രപരിശീലന പരിപാടി ആരംഭിക്കും. കോഴ്‌സ് ഫീസ് 2500 രൂപ. പട്ടികജാതി, പട്ടികവര്‍ഗ, ഭിന്നശേഷി വിഭാഗക്കാര്‍ക്ക് ഫീസ് 50 ശതമാനം ഇളവുണ്ട്. താല്‍പര്യമുള്ളവര്‍ ഓഫീസില്‍ നേരിട്ടെത്തി രജിസ്റ്റര്‍ ചെയ്യണം. 04812731025

പരീക്ഷാ തീയതി

എട്ടാം സെമസ്റ്റര്‍ ഐഎംസിഎ (2017 മുതല്‍ 2019 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി) എട്ടാം സെമസ്റ്റര്‍ ഡിഡിഎംസിഎ (2014 മുതല്‍ 2016 വരെ അഡ്മിഷനുകള്‍ മേഴ്‌സി ചാന്‍സ് മേയ് 2024) പരീക്ഷ 22ന് ആരംഭിക്കും. ടൈം ടേബിള്‍ സര്‍വകലാശാലാ വെബ് സൈറ്റില്‍.

പ്രാക്ടിക്കല്‍

രണ്ടാം സെമസ്റ്റര്‍ ഐഎംസിഎ (2023 അഡ്മിഷന്‍ റെഗലര്‍, 2017 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ സപ്ലമെന്ററി) രണ്ടാം സെമസ്റ്റര്‍ ഡിഡിഎംസിഎ (2014 മുതല്‍ 2016 വരെ അഡ്മിഷനുകള്‍ മേഴ്‌സി ചാന്‍സ്) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷ 19 മുതല്‍ നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.

അഞ്ചാം സെമസ്റ്റര്‍ ഹോട്ടല്‍ മനേജമെന്റ് ആന്‍ഡ് കളിനറി ആര്‍ട്‌സ് (സിബിസിഎസ്എസ് 2022 അഡ്മിഷന്‍ റെഗുലര്‍, 2018 മുതല്‍ 2021 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ്, 2020 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ്) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷ ഡിസംബര്‍ ഒന്‍പതു മുതല്‍ വിവിധ കോളജുകളില്‍ നടത്തും. ടൈം ടേബിള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍.

സബ്ജക്ട് മാറ്റര്‍ എക്‌സപര്‍ട്ട്; താത്പര്യപത്രം ക്ഷണിച്ചു

സര്‍വകലാശാലയിലെ സെന്റര്‍ ഫോര്‍ ഓണ്‍ലൈന്‍ എജ്യുക്കേഷന്‍ നടത്തുന്ന എംകോം, എംബിഎ, എംഎ ഇഗ്ലീഷ്, ബികോം(ഓണേഴ്‌സ്) ഓണ്‍ലൈന്‍ പ്രോഗ്രാമുകള്‍ക്ക് സബ്ജക്ട് മാറ്റര്‍ എക്പര്‍ട്ട് പാനലില്‍ ഉള്‍പ്പെടുത്തുന്നതിന് യോഗ്യരായവരില്‍നിന്ന് താത്പര്യപത്രം ക്ഷണിച്ചു. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ് സൈറ്റില്‍ (www.mgu.ac.in) 0481 2733405