എംജി സര്‍വകലാശാലയുടെ ഒന്നാം സെമസ്റ്റര്‍ ഓണേഴ്‌സ് ബിരുദ പ്രോഗ്രാമുകളുടെ (എംജിയുയുജിപി 2024 അഡ്മിഷന്‍) പരീക്ഷ 21ന് ആരംഭിക്കും. ടൈം ടേബിള്‍ സര്‍വകലാശാലാ വെബ് സൈറ്റില്‍.
ഡിഎസ്എസ് പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍മാരുടെ യോഗം
എംജി സര്‍വകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളിലെ ഡിഎസ്എസ് പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍മാരുടെ യോഗം 19ന് സര്‍വകലാശാലാ അസംബ്ലി ഹാളില്‍ നടക്കും.
പരീക്ഷാ തീയതി
ഒന്നും രണ്ടും സെമസ്റ്റര്‍ പ്രൈവറ്റ് രജിസ്‌ട്രേഷന്‍ എംഎ, എംഎസ്്‌സി, എംകോം (2018 അഡ്മിഷന്‍ സപ്ലിമെന്ററി, 2014 മുതല്‍ 2017 വരെ അഡ്മിഷനുകള്‍ മേഴ്‌സി ചാന്‍സ് ഓഗസ്റ്റ് 2024) പരീക്ഷ 22 മുതല്‍ നടക്കും.
പരീക്ഷാ ഫലം
രണ്ടാം സെമസ്റ്റര്‍ മാസ്റ്റര്‍ ഓഫ് കംപ്യൂട്ടര്‍ അപ്ലിക്കേഷന്‍ (2023 അഡ്മിഷന്‍ റെഗുലര്‍, 2020 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി ജൂണ്‍ 2024) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകള്‍ നിശ്ചിത ഫീസ് അടച്ച് 21 വരെ ഓണ്‍ലൈനില്‍ സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ വെബ് സൈറ്റില്‍.
മുന്നും നാലും സെമസ്റ്റര്‍ പ്രൈവറ്റ് രജിസ്‌ട്രേഷന്‍ എംഎ സോഷ്യോളജി (2014, 2015 അഡ്മിഷന്‍ മേഴ്‌സി ചാന്‍സ്, 2016 മുതല്‍ 2018 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി ഡിസംബര്‍ 2023) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകള്‍ നിശ്ചിത ഫീസ് അടച്ച് 22 വരെ ഓണ്‍ലൈനില്‍ സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ വെബ് സൈറ്റില്‍.
താത്കാലിക നിയമനം
സ്‌കൂള്‍ ഓഫ് ബിഹേവിയറല്‍ സയന്‍സസിലെ വൊക്കേഷണല്‍ റീഹാബിലിറ്റേഷന്‍ സെന്ററില്‍ ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികളുടെ പരിചരണത്തിനായുള്ള താല്‍കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 645 രൂപ ദിവസവേതനത്തില്‍ 179 ദിവസത്തേക്കാണ് നിയമനം.
ഏഴാം ക്ലാസ് വിജയിച്ച 45 വയസില്‍ താഴെയുള്ളവരെയാണ് പരിഗണിക്കുന്നത്. സ്‌പെഷല്‍ സ്‌കൂളില്‍ പ്രവൃത്തിപരിചയമുണ്ടായിരിക്കണം. വെള്ള കടലാസില്‍ തയ്യാറാക്കിയ അപേക്ഷ തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ് സഹിതം ഭരണ വിഭാഗം അസിസ്റ്റന്റ് രജിസ്ട്രാര്‍ക്ക്(1) 14 വരെ നല്‍കാം.
പരീക്ഷക്ക് അപേക്ഷിക്കാം
ഒന്നാം സെമസ്റ്റര്‍ എംഎഡ് (2024 അഡ്മിഷന്‍ റെഗുലര്‍, 2021 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2020 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ്, 2019 അഡ്മിഷന്‍ രണ്ടാം േഴ്‌സി ചാന്‍സ്) പരീക്ഷകള്‍ 22 മുതല്‍ നടക്കും. 14 വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടെ 15 വരെയും സൂപ്പര്‍ ഫൈനോടെ 16 വരെയും അപേക്ഷ സ്വീകരിക്കും.