ആറാം സെമസ്റ്റര്‍ ത്രിവല്‍സര യൂണിറ്ററി എല്‍എല്‍ബി (2021 അഡ്മിഷന് റെഗുലര്‍, 2018 മുതല്‍ 2020 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി സെപ്റ്റംബര്‍ 2024 ) പരീക്ഷയുടെ വൈവാ വോസി പരീക്ഷകള്‍ 12, 13 തീയതികളില്‍ നടക്കും. ടൈ ടേബിള്‍ വെബ് സൈറ്റില്‍.
പരീക്ഷക്ക് അപേക്ഷിക്കാം
രണ്ടാം വര്‍ഷ എംഎസ്്സി മെഡിക്കല്‍ അനാട്ടമി (2022 അഡ്മിഷന് റെഗുലര്‍, 2018 മുതല്‍ 2021 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2017 അഡ്മിഷന് ആദ്യ മേഴ്സി ചാന്‍സ്, 2016 അഡ്മിഷന് രണ്ടാം മേഴ്സി ചാന്‍സ്, 2015 അഡ്മിഷന് അവസാന മേഴ്സി ചാന്‍സ്) പരീക്ഷകള്‍ ഡിസംബര്‍ രണ്ട് മുതല്‍ നടക്കും. 12 വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടെ 14 വരെയും സൂപ്പര്‍ ഫൈനോടെ 15 വരെയും അപേക്ഷ സ്വീകരിക്കും.
സ്പോട്ട് അഡ്മിഷന്
സ്കൂള്‍ ഓഫ് നനോസയന്‍സ് ആന്‍ഡ നനോടെക്നോളജിയും കണ്ണൂര്‍ സര്‍വകലാശാലയും സംയുക്തമായി നടത്തുന്ന എംഎസ്്സി കെമിസ്ട്രി (നാനോ സയന്‍സ് ആ്ന്‍ഡ് നാനോ ടെക്നോളജി) പ്രോഗ്രാമില്‍ ജനറല്‍ മെറിറ്റില്‍ ആറു സീറ്റുകള്‍ ഒഴിവുണ്ട്. അര്‍ഹരായ വിദ്യാര്‍ഥികള്‍ യോഗ്യതാ രേഖകളുടെ അസ്സലുമായി എട്ടിനു രാവിലെ 11.30ന് വകുപ്പ് ഓഫീസില്‍ (റൂം നമ്പര്‍ 302, കണ്‍വര്‍ജന്‍സ് അക്കാദമിയ കോംപ്ലക്സ്) എത്തണം. 9447709276, 8281915276, 9995108534.