പ്രൈവറ്റ് യുജി, പിജി; 15വരെ അപേക്ഷിക്കാം
എംജി സര്‍വകലാശാലയുടെ പ്രൈവറ്റ് രജിസ്‌ട്രേഷന്‍ ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകളില്‍(2024 അഡ്മിഷന്‍) പ്രവേശനത്തിനുള്ള അപേക്ഷകള്‍ സൂപ്പര്‍ ഫൈനോടെ സ്വീകരിക്കുന്ന സമയപരിധി 15 വരെ നീട്ടി.
പരീക്ഷാ ഫലം
മൂന്നും നാലും സെമസ്റ്റര്‍ എംഎ ഇസ്ലാമിക് ഹിസ്റ്ററി(പ്രൈവറ്റ് 2016 മുതല്‍ 2018 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2014, 2015 അഡ്മിഷനുകള്‍ മേഴ്‌സി ചാന്‍സ് ഡിസംബര്‍ 2023) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് 16വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
മൂന്നാം സെമസ്റ്റര്‍ എംഎ സിറിയക് പിജിസിഎസ്എസ് (2022 അഡ്മിഷന്‍ റെഗുലര്‍, 2019 മുതല്‍ 2021 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി ഓഗസ്റ്റ് 2024) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും 13 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
പ്രാക്ടിക്കല്‍
അഞ്ചാം സെമസ്റ്റര്‍ ബാച്ച്‌ലര്‍ ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ്(2022 അഡ്മിഷന്‍ റെഗുലര്‍, 2021 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2020,2021 അഡ്മിഷനുകള്‍ സപ്ലിമെന്ററിപുതിയ സ്‌കീം ഒക്ടോബര്‍ 2024) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷ 16 മുതല്‍ പാലാ സെന്റ് ജോസഫ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് ആന്‍ഡ് കാറ്ററിംഗ് ടെക്‌നോളജിയില്‍ നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.