സ്കോര്‍ഷിപ്പ്, സഹായധനം; 20 വരെ അപേക്ഷിക്കാം
എംജി യൂണിവേഴ്സിറ്റി സ്റ്റുഡന്‍റ്സ് വെല്‍ഫെയര്‍ ഫണ്ട് വഴി നല്‍കുന്ന സ്കോളര്‍ഷിപ്പുകള്‍, കാഷ് അവാര്‍ഡുകള്‍, ചികിത്സാ ധനസഹായം എന്നിവയ്ക്കുള്ള അപേക്ഷകള്‍ 20ന് വൈകുന്നേരം അഞ്ചു വരെ സമര്‍പ്പിക്കാം. വിശദ വിവരങ്ങളും അപേക്ഷാ ഫോറവും വെബ്സൈറ്റില്‍ (www.mgu.ac.in)
ഡാറ്റാ ആന്‍റ് ബിസിനസ് അനലിറ്റിക്സ് പ്രോഗ്രാം ഡയറക്ടറേറ്റ് ഫോര്‍ അപ്ലൈഡ് ഷോര്‍ട്ട് ടേം പ്രോഗ്രാംസ് നടത്തുന്ന റഗുലര്‍ ഫുള്‍ടൈം ഹൃസ്വകാല പ്രോഗ്രാമായ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ഡാറ്റ ആന്‍റ് ബിസിനസ് അനലിറ്റിക്സിന് ഇപ്പോള്‍ അപേക്ഷിക്കാം. ഡിഗ്രിയാണ് യോഗ്യത. 8078786798, 0481 2733292. ഇമെയില്‍:
[email protected] ഡിമെന്‍ഷ്യ കെയര്‍ കോഴ്സ് ഇന്‍റര്‍ യൂണിവേഴ്സിറ്റി സെന്‍റര്‍ ഫോര്‍ ഡിസെബിലിറ്റി സ്റ്റഡീസില്‍ ഡിമെന്‍ഷ്യ കെയര്‍ ആന്‍റ് കൗണ്‍ലിംഗ് സര്‍ട്ടിഫിക്കറ്റ് കോഴ്സില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. 9288757184, 9447226779.
സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനം എംജി യൂണിവേഴ്സിറ്റിയിലെ സിവില്‍ സര്‍വീസ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ 2025 ജനുവരിയില്‍ ആരംഭിക്കുന്ന സിവില്‍ സര്‍വീസ് പ്രിലിംസ് കം മെയിന്‍സ് പരീക്ഷാ പരിശീലനത്തിന് അഡ്മിഷന്‍ ആരംഭിച്ചു. റഗുലര്‍, ഫൗണ്ടേഷന്‍, ഈവനിംഗ് എന്നിങ്ങനെ വിവിധ ബാച്ചുകളുണ്ട്. പത്താം ക്ലാസ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. 9188374553