University News
പരീക്ഷക്ക് അപേക്ഷിക്കാം
ഒന്നാം സെമസ്റ്റര്‍ എംജിയുയുജിപി (ഓണേഴ്‌സ്) (2024 അഡ്മിഷന്‍ റെഗുലര്‍) പരീക്ഷകള്‍ക്ക് 29 വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടുകൂടി 30 വരെയും സൂപ്പര്‍ ഫൈനോടുകൂടി നവംബര്‍ ഒന്നു വരെയും അപേക്ഷ സ്വീകരിക്കും.

പരീക്ഷാ ഫലം

മൂന്നും നാലും സെമസ്റ്റര്‍ എംഎ മലയാളം പ്രൈവറ്റ് (2016 മുതല്‍ 2018 വരെ അഡ്മിഷനുകള്‍ സപ്ലിമെന്റ്റി, 2014,2015 അഡ്മിഷനുകള്‍ മെഴ്‌സി ചാന്‍സ് ഡിസംബര്‍ 2023) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് നവംബര്‍ ഒന്നു വരെ അപേക്ഷ സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പ്ലേസ്‌മെന്റ് ഡ്രൈവ് 23ന്

മോഡല്‍ കരിയര്‍ സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള പ്ലേസ്‌മെന്റ് ഡ്രൈവ് 23ന് നടക്കും. ഓട്ടോമൊബൈല്‍, മാധ്യമ, ജ്യൂവലറി, മാനുഫാക്ചറിംഗ് മേഖലകളിലെ കമ്പനികള്‍ അറിയിച്ചിരിക്കുന്ന ഒഴിവുകളില്‍ താല്പര്യമുള്ളവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. 04812731025,9495628626