University News
പരീക്ഷാഫലം
പത്താം സെമസ്റ്റര്‍ ഐഎംസിഎ (2019 അഡ്മിഷനുകള്‍ റെഗുലര്‍, 2017, 2018 അഡ്മിഷനുകള്‍ സപ്ലിമെന്ററി) ഡിഡിഎംസിഎ 2014 മുതല്‍ 2016 വരെ അഡ്മിഷനുകള്‍ മേഴ്‌സി ചാന്‍സ് ജൂലൈ 2024) പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.

രണ്ടാം സെമസ്റ്റര്‍ എംബിഎ (2023 അഡ്മിഷന്‍ റെഗുലര്‍, 2017, 2018 അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2019 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ് ജൂണ്‍ 2024) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധയ്ക്കും നിശ്ചിത ഫീസ് അടച്ച് ഓണ്‍ലൈനായി ഒക്ടോബര്‍ 23വരെ അപേക്ഷ സമര്‍പ്പിക്കാം.

വൈവ വോസി

ആറാം സെമസ്റ്റര്‍ ബിബിഎ സിബിസിഎസ്എസ് (2009 മുതല്‍ 2012 വരെ അഡ്മിഷനുകള്‍ ഇംപ്രൂവ്‌മെന്റും മേഴ്‌സി ചാന്‍സും ഒക്ടോബര്‍ 2022) പരീക്ഷയുടെ പ്രൊജക്റ്റ് ഇവാലുവേഷന്‍ വൈവാ വോസി പരീക്ഷകള്‍ 21 ന് മട്ടാഞ്ചേരി എസ്ആര്‍ബിസി ഗുജറാത്തി ഗവണ്‍മെന്റ് കോളജില്‍ നടക്കും.

അപേക്ഷ ക്ഷണിച്ചു

എംജി സര്‍വകലാശാലയിലെ സെന്‍ര്‍ ഫോര്‍ യോഗ ആന്‍ഡ് നാച്ചുറോപതിയില്‍ ഡിപ്ലോമ ഇന്‍ യോഗ ആന്‍ഡ് നാച്ചുറല്‍ ലിവിംഗ്, പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ യോഗ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓഫ്‌ലൈന്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ഉണ്ടാകും. നവംബര്‍ 15 വരെ അപേക്ഷ സ്വീകരിക്കും. വിശദവിവരങ്ങള്‍ വെബ് സൈറ്റില്‍.

ഡിമെന്‍ഷ്യ കെയര്‍; ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍

എംജി സര്‍വകലാശാലയിലെ ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ ഡിസെബിലിറ്റി സ്റ്റഡീസും പാലാ ഡിമെന്‍ഷ്യ കെയറും സംയുക്തമായി നടത്തുന്ന ഡിമെന്‍ഷ്യ കെയര്‍ ആന്‍ഡ് കൗണ്‍സലിംഗ് ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. ഡിപ്ലോമ കോഴ്‌സ് ഒരു വര്‍ഷവും സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ആറു മാസവുമാണ്. യോഗ്യത പ്ലസ് ടൂ അല്ലെങ്കില്‍ പ്രീ ഡിഗ്രി. സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന് പ്രായപരിധിയില്ല. 9288757184, 9447226779 ഇമെയില്‍ [email protected].