University News
സ്പോര്‍ട്സ് സ്കോളര്‍ഷിപ്പ്
എംജി യൂണിവേഴ്സിറ്റി 20222023, 2023 2024 വര്‍ഷങ്ങളിലേക്കുള്ള സ്പോര്‍ട്സ് സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. കോളജ് പ്രിന്‍സിപ്പല്‍ സാക്ഷ്യപ്പെടുത്തിയ നിശ്ചിത മാതൃകയിലുള്ള അപേക്ഷ, സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം നവംബര്‍ 20ന് മുന്‍പ് സ്കൂള്‍ ഓഫ് ഫിസിക്കല്‍ എഡ്യുക്കേഷന്‍ ആന്‍ഡ് സ്പോര്‍ട്സ് സയന്‍സസ് ഓഫീസില്‍ ലഭിക്കണം. അപേക്ഷ ഫോം വെബ് സൈറ്റില്‍.

പരീക്ഷാ തീയതി

എട്ടാം സെമസ്റ്റര്‍ ഇന്‍റഗ്രേറ്റഡ് എംഎസ്സി(ബേസിക്ക് സയന്‍സ്കെമിസ്ട്രി, സ്റ്റാറ്റിസ്റ്റിക്സ്, കമ്പ്യൂട്ടര്‍ സയന്‍സ്ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ആന്‍റ് മെഷീന്‍ ലേണിംഗ്, ഇന്‍റഗ്രേറ്റഡ് എംഎ ലാംഗ്വേജസ്ഇംഗ്ലീഷ് (പുതിയ സ്കീം 2020 അഡ്മിഷന്‍ റെഗുലര്‍ സെപ്റ്റംബര്‍ 2024) പരീക്ഷകള്‍ 29 മുതല്‍ നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.

പരീക്ഷക്ക് അപേക്ഷിക്കാം

അഞ്ചാം സെമസ്റ്റര്‍ ബിവോക്ക് (2022 അഡ്മിഷന്‍ റെഗുലര്‍, 2018 മുതല്‍ 2021 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ് പുതിയ സ്കീം) പരീക്ഷകള്‍ക്ക് ഒക്ടോബര്‍ 24 വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടുകൂടി 28 വരെയും സൂപ്പര്‍ ഫൈനോടുകൂടി നവംബര്‍ ഒന്നു വരെയും അപേക്ഷ സ്വീകരിക്കും.

മൂന്നാം സെമസ്റ്റര്‍ ബിവോക്ക് (2023 അഡ്മിഷന്‍ റെഗുലര്‍, 2022 അഡ്മിഷന്‍ ഇംപ്രൂവ്മെന്‍റ്, 2018 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ് പുതിയ സ്കീം) പരീക്ഷകള്‍ക്ക് ഒക്ടോബര്‍ 28 വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടുകൂടി നവംബര്‍ ഒന്നുവരെയും സൂപ്പര്‍ ഫൈനോടുകൂടി നവംബര്‍ നാലുവരെയും അപേക്ഷ സ്വീകരിക്കും

പ്രാക്ടിക്കല്‍

മൂന്നാം സെമസ്റ്റര്‍ ബിഎഡ് (2023 അഡ്മിഷന്‍ റെഗുലര്‍ ഒക്ടോബര്‍ 2024) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷ ഒക്ടോബര്‍ 21 മുതല്‍ നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.
(പി.ആര്‍.ഒ/39/933/2024)

അസിസ്റ്റന്‍റ് പ്രഫസര്‍; കരാര്‍ നിയമനം

യൂണിവേഴ്സിറ്റിയിലെ ഏഴു പഠന വകുപ്പുകളില്‍ 202425 അക്കാദമിക് വര്‍ഷത്തിലേക്ക് അസിസ്റ്റന്‍റ് പ്രഫസര്‍ തസ്തികയില്‍ കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷത്തേക്കുള്ള കരാര്‍ വാര്‍ഷിക വിലയിരുത്തലിന്‍റെ അടിസ്ഥാനത്തില്‍ ദീര്‍ഘിപ്പിക്കാന്‍ സാധ്യതയുണ്ട്. യുജിസി നിഷ്കര്‍ഷിക്കുന്ന യോഗ്യതയുള്ളവരെയാണ് പരിഗണിക്കുന്നത്. വിശദ വിവരങ്ങള്‍ വെബ് സൈറ്റില്‍.

ഫസ്റ്റ് എയ്ഡ്; സര്‍ട്ടിഫിക്കറ്റ് പ്രോഗാം

ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് ലഫ് ലോംഗ് ലേണിംഗ് ആന്‍ഡ് എക്സ്റ്റന്‍ഷന്‍ ത്യശൂര്‍ ദയ ജനറല്‍ ആശുപത്രിയുടെ സഹകരണത്തോടെ നടത്തുന്ന ബേസിക് ഫസ്റ്റ് എയ്ഡ് സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടൂ അല്ലെങ്കില്‍ പ്രീ ഡിഗ്രി വിജയിച്ചവര്‍ക്കാണ് അവസരം. കോഴ്സ് ഫീസ് 3200 രൂപ. താത്പര്യമുള്ളവര്‍ യോഗ്യതാ രേഖകളുടെ അസ്സലും പകര്‍പ്പുകളും രണ്ട് പാസ്പോര്‍ട്ട് സൈസ് ഫോട്ടോകളുമായി 30ന് വകുപ്പില്‍ എത്തണം. 04812733399, 08301000560