University News
എംജി പ്രൈവറ്റ് യുജി, പിജി; 31 വരെ അപേക്ഷിക്കാം
എംജി സര്‍വകലാശാലയുടെ പ്രൈവറ്റ് രജിസ്‌ട്രേഷന്‍ ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകളില്‍ പ്രവേശനത്തിനുള്ള അപേക്ഷകള്‍ സൂപ്പര്‍ ഫൈനോടെ 31 വരെ സ്വീകരിക്കും.

പിഎച്ച്ഡി ടൈം ടേബിള്‍

സര്‍വകലാശാല ഈ വര്‍ഷത്തെ പിഎച്ച്ഡി പ്രവേശന പരീക്ഷയുടെ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു. ഹാള്‍ ടിക്കറ്റ് ഇന്നു മുതല്‍ പോര്‍ട്ടലില്‍നിന്ന് (http://researchonline.mug.ac.in) ഡൗണ്‍ലോഡ് ചെയ്യാം.

വൈവ വോസി

ആറാം സെമസ്റ്റര്‍ ബിഎ ഇക്കണോമിക്‌സ് സിബിസിഎസ്എസ് (2009 മുതല്‍ 2012 വരെ അഡ്മിഷനുകള്‍ ഇംപ്രൂവ്‌മെന്റും മേഴ്‌സി ചാന്‍സും ഒക്ടോബര്‍ 2022) പരീക്ഷയുടെ പ്രൊജക്റ്റ വൈവാ വോസി പരീക്ഷകള്‍ 25 ന് തൃപ്പൂണിത്തുറ ഗവണ്‍മെന്റ് ആര്‍ട്‌സ് കോളജില്‍ നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.

പരീക്ഷയ്ക്ക് അപേക്ഷിക്കാം

അഞ്ചാം സെമസ്റ്റര്‍ സിബിസിഎസ് (പുതിയ സ്‌കീം 2022 അഡ്മിഷന്‍ റെഗുലര്‍, 2018 മുതല്‍ 2021 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ്, 2017 അഡ്മിഷന് ആദ്യ മേഴ്‌സി ചാന്‍സ്), അഞ്ചാം സെമസ്റ്റര്‍ സിബിസിഎസ് ബിഎസ്്‌സി സൈബര്‍ ഫോറന്‍സിക്ക് (2022 അഡ്മിഷന്‍ റെഗുലര്‍, 2019 മുതല്‍ 2021 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ്) പരീക്ഷകള്‍ക്ക് 23 വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടെ 28 വരെയും സൂപ്പര്‍ ഫൈനോടെ നവംബര്‍ ഒന്നു വരെയും അപേക്ഷ സ്വീകരിക്കും.

മൂന്നാം സെമസ്റ്റര്‍ സിബിസിഎസ് (പുതിയ സ്‌കീം 2023 അഡ്മിഷന്‍ റെഗുലര്‍, 2022 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2018 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ്, 2017 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ്), മൂന്നാം സെമസ്റ്റര്‍ സിബിസിഎസ് ബിഎസ്്‌സി സൈബര്‍ ഫോറന്‍സിക്ക് (2023 അഡ്മിഷന്‍ റെഗുലര്‍, 2022 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2019 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ്) പരീക്ഷകള്‍ക്ക് 25 വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടെ 30 വരെയും സൂപ്പര്‍ ഫൈനോടെ നവംബര്‍ നാലു വരെയും അപേക്ഷ സ്വീകരിക്കും.

മൂന്നാം സെമസ്റ്റര്‍ ബിഎഡ് ഡിഗ്രി (ക്രെഡിറ്റ് ആന്‍ഡ് സെമസ്റ്റര്‍ 2023 അഡ്മിഷന്‍ റെഗുലര്‍, 2022 അഡ്മിഷന്‍ റീ അപ്പിയറന്‍സ്, 2021 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ്, 2020 അഡ്മിഷന്‍ രണ്ടാം മേഴ്‌സി ചാന്‍സ്, 2019 അഡമിഷന്‍ മൂന്നാം മേഴ്‌സി ചാന്‍സ്ദ്വിവത്സര കോഴ്‌സ്) പരീക്ഷകള്‍ നവംബര്‍ എട്ട് മുതല്‍ നടക്കും. ഒക്ടോബര്‍ 23 വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടെ 24 വരെയും സൂപ്പര്‍ ഫൈനോടെ 25 വരെയും അപേക്ഷ സ്വീകരിക്കും.

ഹ്രസ്വകാല റെഗുലര്‍ ഫുള്‍ ടൈം പ്രോഗ്രാം

സര്‍വകലാശാലയിലെ ഡയറക്ടറേറ്റ് ഫോര്‍ അപ്ലൈഡ് ഷോര്‍ട് ടേം പ്രോഗ്രാംസ് (ഡിഎഎസ്പി) നടത്തുന്ന റെഗുലര്‍ ഫുള്‍ ടൈം, ഹ്രസ്വകാല പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ബിസിനസ് ഡാറ്റാ ആന്‍ഡ് അനാലിസിസ് പ്രോഗ്രാമില്‍ പ്രവേശനത്തിന് ഇപ്പോള്‍ അപേക്ഷിക്കാം. യോഗ്യത ബിരുദം. വിശദവിവരങ്ങള്‍ വെബ് സൈറ്റില്‍ (www.dasp.mgu.ac.in) 8078786798,04812733292.

പരീക്ഷാ ഫലം

ഒന്നാം സെമസ്റ്റര്‍ മാസ്റ്റര്‍ ഓഫ് കംപ്യൂട്ടര്‍ അപ്ലിക്കേഷന്‍ (2023 അഡ്മിഷന്‍ റെഗുലര്‍, 2020 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി ജനുവരി 2024) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് 29 വരെ അപേക്ഷ സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍.

മൂന്നും നാലും സെമസ്റ്റര്‍ എംഎ ഇസ്ലാമിക് ഹിസ്റ്ററി (പ്രൈവറ്റ് 2022 അഡ്മിഷന്‍ റെുലര്‍, 2019 മുതല്‍ 2021 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി മേയ് 2024) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകള്‍ നിശ്ചിത ഫീസ് അടച്ച് 29 വരെ സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍.