University News
സ്‌പെഷ്യല്‍ ടീച്ചര്‍ ; വാക്-ഇന്‍-ഇന്റര്‍വ്യൂ
സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് ബിഹേവിയറല്‍ സയന്‍സസില്‍ സ്‌പെഷല്‍ ടീച്ചര്‍ തസ്തികയിലെ രണ്ട് താത്കാലിക ഒഴിവുകളില്‍ (മുസ്്‌ലിം1 എന്‍സിഎ, എല്‍സി, എഐ1 എന്‍സിഎ) നിയമനത്തിനുള്ള വാക്ഇന്‍ഇന്റര്‍വ്യൂ 23ന് വൈസ് ചാന്‍സലറുടെ ചേംബറില്‍ നടക്കും.
സ്‌പെഷല്‍ എജ്യുക്കേഷനില്‍ ബിഎഡും (ഇന്റലക്ച്വല്‍ ഡിസെബിലിറ്റി) മാനസികവും ശാരീരികവുമായ വൈകല്യമുള്ള കുട്ടികള്‍ക്കുവേണ്ടിയുള്ള അംഗീകൃത സ്ഥാപനത്തില്‍ രണ്ടുവര്‍ഷത്തില്‍ കുറയാത്ത അധ്യാപന പരിചയവുമുള്ളവരെയാണ് പരിഗണിക്കുന്നത്. 2024 ജനുവരി ഒന്നിന് 50 വയസ് കവിയരുത്. വെള്ള കടലാസില്‍ തയ്യാറാക്കിയ അപേക്ഷയും പ്രായം, വിദ്യഭ്യാസം, യോഗ്യത, പ്രവ്യത്തിപരിചയം, ജാതി, അധിക യോഗ്യത എന്നിവ തെളിയിക്കുന്ന രേഖകളുടെ അസ്സലും പകര്‍പ്പുകളും സഹിതം അഡ്മിനിസ്‌ട്രേഷന്‍ ബ്ലോകിലുള്ള എഡി എ 5 സെക്ഷനില്‍ 23ന് രാവിലെ 10.30ന് എത്തണം.

പരീക്ഷയ്ക്ക് അപേക്ഷിക്കാം

എഴാം സെമസ്റ്റര്‍ ബാച്ചിലര്‍ ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് (2021 അഡ്മിഷന്‍ റെഗുലര്‍, 2020 അഡ്മിഷന്‍ സപ്ലിമെന്ററി പുതിയ സ്‌കീം) പരീക്ഷകള്‍ നവംബര്‍ അഞ്ചു മുതല്‍ നടക്കും. 18 വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടെ 22 വരെയും സൂപ്പര്‍ ഫൈനോടെ 23 വരെയും അപേക്ഷ സ്വീകരിക്കും.

അഞ്ചാം സെമസ്റ്റര്‍ ബാച്ചിലര്‍ ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് (2022 അഡ്മിഷന്‍ റെഗുലര്‍, 2021 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2020,2021 അഡ്മിഷനുകള്‍ സപ്ലിമെന്ററി പുതിയ സ്‌കീം) പരീക്ഷകള്‍ നവംബര്‍ നാലു മുതല്‍ നടക്കും. 17 വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടെ 19 വരെയും സൂപ്പര്‍ ഫൈനോടെ 21 വരെയും അപേക്ഷ സ്വീകരിക്കും.

മൂന്നാം സെമസ്റ്റര്‍ ബിഎ,ബികോം പ്രൈവറ്റ് രജിസ്‌ട്രേഷന്‍ (സിബിസിഎസ് 2023 അഡ്മിഷന്‍ റെഗുലര്‍, 2022 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2018 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ്, 2017 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ്) പരീക്ഷകള്‍ക്ക് 25 വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടെ 28 വരെയും സൂപ്പര്‍ ഫൈനോടെ 30 വരെയും അപേക്ഷ സ്വീകരിക്കും.

അഡീഷണല്‍ ലാംഗ്വേജ് പരീക്ഷ

മൂന്ന്, നാല് സെമസ്റ്റര്‍ ബിഎ, ബികോം പ്രോഗ്രാമുകളുടെ(സിബിസിഎസ്എസ് 2012 മുതല്‍ 2016 വരെ അഡ്മിഷനുകള്‍ മേഴ്‌സി ചാന്‍സ്പ്രൈവറ്റ് രജിസ്‌ട്രേഷന്‍) പരീക്ഷയില്‍ അഡിഷണല്‍ ലാംഗ്വേജ് വിഷയങ്ങള്‍ ഉള്‍പ്പെടുത്തി. മൂന്നാം സെമസ്റ്ററിന്റെ ട്രാന്‍സ് ലേഷന്‍ ആന്‍ഡ് കമ്യൂണിക്കേഷന്‍ പരീക്ഷ 25നും നാലാം സെമസ്റ്ററിന്റെ കള്‍ച്ചര്‍ ആന്‍ഡ് സിവിലൈസേഷന്‍ പരീക്ഷ നവംബര്‍ 11നും നടക്കും.

പരീക്ഷാ ഫലം

മൂന്നാം സെമസ്റ്റര്‍ പിജിസിഎസ്എസ് എംഎസ്്‌സി കംപ്യൂട്ടര്‍ സയന്‍സ് (2018 അഡ്മിഷന്‍ സപ്ലിമെന്ററി, 2015 മുതല്‍ 2017 വരെ അഡ്മിഷനുകള്‍ മേഴ്‌സി ചാന്‍സ് ജനുവരി 2024) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധയ്ക്കും നിശ്ചിത ഫീസ് അടച്ച് 2015, 2016 അഡ്മിഷന്‍ വിദ്യാ്‍ഥികള്‍ പരീക്ഷാ കണ്‍ട്രോളറുടെ കാര്യാലയത്തിലും 2017, 2018 അഡ്മിഷന്‍ വിദ്യാര്‍ഥികള്‍ ഓണ്‍ലൈനിലും 24വരെ അപേക്ഷ നല്‍കണം.

പരീക്ഷാ തീയതി

ഒന്നു മുതല്‍ ആറു വരെ സെമസ്റ്ററുകളിലെ എംസിഎ ഓഫ് കാമ്പസ്(സപ്ലിമെന്ററിയും മേഴ്‌സി ചാന്‍സും ഏപ്രില്‍ 2023) പരീക്ഷയുടെ പ്രാക്ടിക്കല്‍, പ്രോജക്ട്, മിനി പ്രോജക്ട് സെമിനാര്‍, വൈവ വോസി പരീക്ഷകള്‍ 14, 15, 16, 17, 18, 21 തീയതികളില്‍ ഇടപ്പള്ളിയിലെ സ്‌കൂള്‍ ഓഫ് ടെക്‌നോളജി ആന്റ് അപ്ലൈഡ് സയന്‍സില്‍ നടക്കും. ടൈം ടേബിള്‍ സര്‍വകലാശാലാ വെബ് സൈറ്റില്‍.