University News
പരീക്ഷകള്‍ മാറ്റിവച്ചു
എംജി സര്‍വകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി പരീക്ഷാ കണ്‍ട്രോളര്‍ അറിയിച്ചു. പുതിയ പരീക്ഷാ തീയതികള്‍ നാാലാംസെമസ്റ്റര്‍ എംഎ, എംഎസ്്‌സി, എംകോം, എംസിജെ, എംഎസ്ഡബ്ല്യു, എംടിഎ, എംടിടിഎം, എംഎച്ച്എം, എംഎംഎച്ച് (സിഎസ്എസ്) (2018 അഡ്മിഷന്‍ സപ്ലിമെന്ററി, 2015 മുതല്‍ 2027 വരെ അഡ്മിഷനുകള്‍ മേഴ്‌സി ചാന്‍സ്) 25നു നടക്കും

അഞ്ചാം സെമസ്റ്റര്‍ ഐഎംസിഎ (2023 അഡ്മിഷന്‍ റെഗുലര്‍, 2017 മുതല്‍ 2020 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി) 18നു നടക്കും.

മോഡല്‍ രണ്ട് ബിഎ, ബിഎസ്്‌സി, ബികോം (1998 മുതല്‍ 2008 വരെ അഡ്മിഷനുകള്‍ സ്‌പെഷല്‍ മേഴ്‌സി ചാന്‍സ്, അദാലത്ത് സ്‌പെഷല്‍ മേഴ്‌സി ചാന്‍സ് 2018) 16നു നടക്കും. മൂന്നാം സെമസ്റ്റര്‍ എംഎ (എച്ച്ആര്‍എം 2023 അഡ്മിഷന്‍ റെഗുലര്‍, 2021,2022 അഡ്മിഷനുകള്‍ സപ്ലിമെന്ററി), (എംഎച്ച്ആര്‍എം 2020 അഡ്മിഷന്‍ സപ്ലിമെന്ററി, 2019 ആദ്യ മേഴ്‌സി ചാന്‍സ്, 2018 അഡ്മിഷന്‍ രണ്ടാം മേഴ്‌സി ചാന്‍സ്) 28നു നടക്കും.

സംരംഭകത്വ വികസന പരിപാടി

എംജി സര്‍വകലാശാലയിലെ ബിസിനസ് ഇന്നവേഷന്‍ ആന്‍ഡ് ഇന്‍കുബേഷന്‍ സെന്റര്‍(ബിഐഐസി) സംഘടിപ്പിക്കുന്ന സംരംഭകത്വ വികസന പരിപാടി 15 മുതല്‍ 17 വരെ നടക്കും. സംരംഭകത്വത്തില്‍ താത്പര്യമുള്ള ബിരുദ, ബിരുദാനന്തര വിദ്യാര്‍ഥികള്‍ക്കും ഗവേഷഷര്‍ക്കും അധ്യാപകര്‍ക്കും പങ്കെടുക്കാം. 13വരെ രജിസ്റ്റര്‍ ചെയ്യാം.രജിസ്‌ട്രേഷന്‍ ഫീസ് 2000 രൂപ. 7994092730, 8891621392

അഡ്വാന്‍സ്ഡ് സര്‍വേയിംഗ് ഷോര്‍ട്ട് ടേം കോഴ്‌സ്

എംജി സര്‍വകലാശാലയിലെ ഡോ ആര്‍. സതീഷ് സെന്റര്‍ ഫോര്‍ റിമോട്ട് സെന്‍സിംഗ് ആന്‍ഡ് ജി.ഐ.എസ് നടത്തുന്ന അഡ്വാന്‍സ്ഡ് സര്‍വേയിംഗ് ആന്റ് ഡ്രാഫ്റ്റിംഗ് ഷോര്‍ട്ട് ടേം കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. സിവില്‍ എന്‍ജിനീയറിംഗ്, ലാന്‍ഡ് സര്‍വേയിംഗ് മേഖലകള്‍ക്കാവശ്യമായ വിശദമായ മാപ്പുകള്‍, പ്ലാനുകള്‍, ഡ്രോയിംഗുകള്‍ തുടങ്ങിയവ ടോട്ടല്‍ സ്റ്റേഷന്‍, ഡിജിപിഎസ്, ഓട്ടോലെവല്‍, ഓട്ടോകാഡ് ഡ്രാഫ്റ്റിംഗ് എന്നിവയുടെ സഹായത്തോടെ തയ്യാറാക്കുന്നതിനുള്ള 45 ദിവസത്തെ പരിശീലനമാണിത്. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി 15. കൂടുതല്‍ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ (https://ses.mgu.ac.in) 8590282951, 8848343200, 9446767451.

പരീക്ഷാ ഫലം

ഒന്നാം സെമസ്റ്റര്‍ എംഎ സിറിയക് (പിജിസിഎസ്എസ് 2023 അഡ്മിഷന്‍ റെഗുലര്‍ മെയ് 2024) പരീക്ഷാ ഫലം പ്രസിദ്ധീകരച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകള്‍ നിശ്ചിത ഫീസ് അടച്ച് 23 വരെ സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍.

രണ്ടാം സെമസ്റ്റര്‍ എംബിഎ (2023 അഡ്മിഷന്‍ റെഗുലര്‍, 2022 അഡ്മിഷന്‍ സപ്ലിമെന്ററി, 2019 അഡ്മിഷന്‍ ഫസ്റ്റ് മേഴ്‌സി ചാന്‍സ് ജൂണ്‍ 2024) പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകള്‍ നിശ്ചിത ഫീസ് അടച്ച് 23 വരെ സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍.

പരീക്ഷയ്ക്ക് അപേക്ഷിക്കാം

എട്ടാം സെമസ്റ്റര്‍ ഐഎംസിഎ (2020 അഡ്മിഷന്‍ റെഗുലര്‍, 2017 മുതല്‍ 2019 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി,) എട്ടാം സെമസ്റ്റര്‍ ഡിഡിഎംസിഎ (2014 മുതല്‍ 2016 വരെ അഡ്മിഷനുകള്‍ മേഴ്‌സി ചാന്‍സ്) പരീക്ഷകള്‍ക്ക് 17 വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടെ 19 വരെയും സൂപ്പര്‍ ഫൈനോടെ 21 വരെയും അപേക്ഷ സ്വീകരിക്കും.

ഒന്നു മുതല്‍ ആറു വരെ സെമസ്റ്ററുകള്‍ പഞ്ചവത്സര ബിബിഎ എല്‍എല്‍ബി (ഓണേഴ്‌സ് 2016, 2017 അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2015 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ്, 2014 അഡ്മിഷന്‍ രണ്ടാം മേഴ്‌സി ചാന്‍സ്, 201, 2013 അഡ്മിഷനുകള്‍ അവസാന മേഴ്‌സി ചാന്‍സ് സ്‌കൂള്‍ ഓഫ് ഇന്‍ന്ത്യന്‍ ലീഗല്‍ തോട്ട്) പരീക്ഷകള്‍ക്ക് നവംബര്‍ നാലു വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടെ നവംബര്‍ അഞ്ചു വരെയും സൂപ്പര്‍ ഫൈനോടെ ആറു വരെയും അപേക്ഷ സ്വീകരിക്കും.

പ്രാക്ടിക്കല്‍

അഞ്ചാം സെമസ്റ്റര്‍ ഐഎംസിഎ (2021 അഡ്മിഷന്‍ റെഗുലര്‍, 2022 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2017 മുതല്‍ 2020 വരെ അഡ്മിഷന്‍ സപ്ലിമെന്ററി) അഞ്ചാം സെമസ്റ്റര്‍ ഡിഡിഎംസിഎ 2014 മുതല്‍ 2016 വരെ അഡ്മിഷനുകള്‍ മേഴ്‌സി ചാന്‍സ് ഓഗസ്റ്റ് 2024) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 22 മുതല്‍ നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.

ഒന്നാം സെമസ്റ്റര്‍ എംഎഡ് സ്‌പെഷല്‍ എജ്യൂക്കേഷന്‍ (ഇന്റലക്ച്വല്‍ ഡിസബിലിറ്റി 2024 അഡ്മിഷന്‍ റെഗുലറും സപ്ലിമെന്ററിയും) രണ്ടാം സെമസ്റ്റര്‍ (2023 അഡ്മിഷന്‍ റെഗുലറും സപ്ലിമെന്ററിയും ഓക്ടോബര്‍ 2024) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 24 മുതല്‍ മൂവാറ്റുപുഴ, നിര്‍മല സദന്‍ ട്രെയനിംഗ് കോളജ് ഫോര്‍ സ്‌പെഷല്‍ എജ്യുക്കേഷനില്‍ നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.