എംജി സര്‍വകലാശാലയിലെ സെന്റര്‍ ഫോര്‍ ഓണ്‍ലൈന്‍ എജ്യുക്കേഷനില്‍ ഓണ്‍ലൈന്‍ എംബിഎ പ്രോഗ്രാമിന്റെ കോഴ്‌സ് മെന്റര്‍ എന്ന താത്കാലിക തസ്തികയില്‍ കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഒബിസി, ഒപ്പണ്‍ വിഭാഗങ്ങളില്‍ സംവരണം ചെയ്യപ്പെട്ട ഒരോ ഒഴിവുകള്‍ വീതമാണുള്ളത്. ഒരു വര്‍ഷത്തേക്കാണ് നിയമനം പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തില്‍ സേവനം രണ്ടു വര്‍ഷം കൂടി ദീര്‍ഘിപ്പിക്കാന്‍ ഇടയുണ്ട്. കുറഞ്ഞത് 55 ശതമാനം മാര്‍ക്കോടെ എംബിഎയും യുജിസി, സിഎസ്‌ഐആര്‍നെറ്റ് യോഗ്യതയോ പിഎച്ച്ഡിയോ ഉള്ളവരെയാണ് പരിഗണിക്കുന്നത്. പട്ടികജാതി പട്ടിക വര്‍ഗ വിഭാഗത്തില്‍ പെട്ടവര്‍ക്ക് എംബിഎയ്ക്ക് 50 ശതമാനം മാര്‍ക്ക് മതിയാകും. പ്രായപരിധി 2023 ജനുവരി ഒന്നിന് 50 വയസ്. നിയമാനുസൃത വയസിളവ് അനുവദിക്കും. വിജ്ഞാപനത്തോടൊപ്പമുള്ള അപേക്ഷ ഫോറം പൂരിപ്പിച്ച് യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം
[email protected] എന്ന വിലാസത്തിലേക്ക് വിജ്ഞാപനത്തീയതി മുതല്‍ 15 ദിവസത്തിനുള്ളില്‍ ലഭിക്കും വിധം അയ്ക്കണം. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍.
പരീക്ഷയ്ക്ക് അപേക്ഷിക്കാം രണ്ടാം സെമസ്റ്റര്‍ ത്രിവത്സര യുണിറ്ററി എല്‍എല്‍ബി (2023 അഡ്മിഷന്‍ റെഗുലര്‍, 2018 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി), ത്രിവത്സര എല്‍എല്‍ബി (2017 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ്, 2016 അഡ്മിഷന്‍ രണ്ടാം മേഴ്‌സി ചാന്‍സ്, 2015 അഡ്മിഷന്‍ അവസാന മേഴ്‌സി ചാന്‍സ്അഫിലിയേറ്റഡ് കോളജുകള്‍) പരീക്ഷകള്‍ക്ക് 21 വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടെ 24 വരെയും സൂപ്പര്‍ ഫൈനോടെ 26 വരെയും അപേക്ഷ സ്വീകരിക്കും.
ഡിമെന്‍ഷ്യ കെയര്‍ ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ എംജി സര്‍വകലാശാലയിലെ ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ ഡിസെബിലിറ്റി സ്റ്റഡീസും പാലാ ഡിമെഷ്യ കെയറും സംയുക്തമായി നടത്തുന്ന ഇന്‍ ഡിമെന്‍ഷ്യ കെയര്‍ ആന്‍ഡ് കൗണ്‍ലിംഗ് ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. ഡിപ്ലോമ കോഴ്‌സ് ഒരു വര്‍ഷവും സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ആറു മാസവുമാണ്. യോഗ്യത പ്ലസ് ടൂ അല്ലെങ്കില്‍ പ്രീഡിഗ്രി. ഡിപ്ലോമ കോഴ്‌സിന് ഉയര്‍ന്ന പ്രയപരിധി 50 വയസ് ഡിമെന്‍ഷ്യ കെയര്‍ ആന്‍ഡ് കൗണ്‍സലിംഗ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് വിജയിച്ചവരെയും പരിഗണിക്കും. സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന് പ്രായപരിധിയില്ല. ഫോണ്‍ 9288757184,944722679 ഇമെയില്‍
[email protected].
റെഗുലര്‍ ഫുള്‍ ടൈം ഹൃസ്വകാല പ്രോഗ്രാം എ്ംജി സര്‍വകലാശാലയിലെ ഡയറക്ടറേറ്റ് ഫോര്‍ അപ്ലൈഡ് ഷോര്‍ട്ട് ടേം പ്രോഗ്രാംസ്(ഡാസ്പ്) നടത്തുന്ന റെഗുലര്‍ ഫുള്‍ ടൈം ഹൃസ്വകാല പ്രോഗ്രാമായ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്‌സ്സപ്ലൈ ചെയിന്‍ ആന്‍ഡ് പോര്‍ട്ട് മാനേജ്‌മെന്റില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ www.dasp.mgu.ac.in എന്ന വെബ്‌സൈറ്റില്‍. 8078786798, 0481 2733292