University News
പരീക്ഷ മാറ്റി
ഒന്നാം സെമസ്റ്റര്‍ എല്‍എല്‍എം (2023 അഡ്മിഷന്‍ റെഗുലര്‍, 2021 അഡ്മിഷന്‍ സപ്ലിമെന്ററി മേയ് 2024) പരീക്ഷയുടെ 22ന് എറണാകുളം ഗവണ്‍മെന്റ് ലോ കോളജില്‍ നടത്താനിരുന്ന ടീച്ചിംഗ് പ്രാക്ടീസ് ആന്‍ഡ് പ്രൊജക്റ്റ് വൈവ വോസി പരീക്ഷകള്‍ 23 ലേക്കും പൂത്തോട്ട ശ്രീനാരായണ ലോ കോളജില്‍ 10, 11 തീയതികളില്‍ നടത്തതാനിരുന്നത് 24, 25 തീയതികളിലേക്കും മാറ്റി പുനഃക്രമീകരിച്ചു. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാതീയതി

നാലാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് എംഎസ്്‌സി, എംഎ പ്രോഗ്രാമുകള്‍ (ഇന്റഗ്രേറ്റഡ് എംഎ ഇന്‍ ലാംഗ്വേജസ്ഇംഗ്ലീഷ്, ഇന്റഗ്രേറ്റഡ് എംഎസസി ഇന്‍ ബേസിക്ക് സയന്‍സ് ഫിസിക്‌സ്, കെമിസ്ട്രി, ബേസിക്ക് സയന്‍സ് സ്റ്റാറ്റിക്‌സ്, കംപ്യൂട്ടര്‍ സയന്‍സ്ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് മെഷീന്‍ ലേണിംഗ്, എംഎസ്്‌സി കംപ്യൂട്ടര്‍ സയന്‍സ്ഡാറ്റാ സയന്‍സ്) 2021 ഡ്മിഷന്‍ റെഗുലര്‍, 2020 അഡ്മിഷന്‍ സപ്ലിമെന്ററി പരീക്ഷകള്‍ 25 മുതല്‍ നടക്കും.

സിസ്റ്റം അനലിസ്റ്റ്

എംജി സര്‍വകലാശാലയില്‍ താല്‍കാലിക കരാര്‍ അടിസ്ഥാനത്തില്‍ സിസ്റ്റം അനലിസ്റ്റിനെ നിയമിക്കും. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ് സൈറ്റില്‍. ഫോണ്‍04812733541.

പരീക്ഷാ കേന്ദ്രം അനുവദിച്ചു

23ന് ആരംഭിക്കുന്ന പ്രൈവറ്റ് രജിസ്‌ട്രേഷന്‍ മൂന്നും നാലും സെമസ്റ്റര്‍ ബിഎ, ബികോം (2012 മുതല്‍ 2016 വരെ അഡ്മിഷനുകള്‍ മേഴ്‌സി ചാന്‍സ്) പരീക്ഷയ്ക്ക് കേന്ദ്രങ്ങള്‍ അനുവദിച്ചു. വിദശാംശങ്ങള്‍ വെബ് സൈറ്റില്‍. വിദ്യാര്‍ഥികള്‍ രജിസ്റ്റര്‍ ചെയ്ത സെന്ററില്‍ നിന്നും ഹാള്‍ ടിക്കറ്റുകള്‍ വാങ്ങി അനുവദിച്ചിരിക്കുന്ന കോളജില്‍ പരീക്ഷയ്ക്ക് ഹാജരാകണം.

പരീക്ഷക്ക് അപേക്ഷിക്കാം

ഒന്നും രണ്ടും സെമസ്റ്റര്‍ ബിഎല്‍ഐഎസ്്‌സി പ്രോഗ്രം അവസാനാ മേഴ്‌സി ചാന്‍സ് (2009 മുതല്‍ 2018 വരെ അഡ്മിഷനുകള്‍അഫിലിയേറ്റഡ് കോളജുകള്‍) പരീക്ഷകള്‍ക്ക് 30 വരെ ഫീസ് അടച്ച് അപേക്ഷനല്‍കാം. ഫൈനോടെ നവംബര്‍ രണ്ടു വരെയും സൂപ്പര്‍ ഫൈനോടെ നവംബര്‍ നാലു വരെയും അപേക്ഷ സ്വീകരിക്കും.