ഉള്‍നാടന്‍ ജലഗതാഗത ക്രൂ സര്‍ട്ടിഫിക്കേഷന്‍ പ്രോഗ്രാം
സ്‌കൂള്‍ ഓഫ് ടൂറിസം സ്റ്റഡീസ് ഇന്‍ലന്‍ഡ് വെസ്സല്‍ ക്രൂ സര്‍ട്ടിഫിക്കേഷന്‍ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു രണ്ടാം ബാച്ചിന്റെ ക്ലാസുകള്‍ 20 ന് ആരംഭിക്കും. യോഗ്യത പത്താം ക്ലാസ്. അടിസ്ഥാന പ്രായപരിധിയില്ല. വിശദ വിവരങ്ങള്‍ https://sts.mgu.ac.in/ എന്ന ലിങ്കില്‍. 9447723704 , 04812733374.
ഓണ്‍ലൈന്‍ എംബിഎ അസിസ്റ്റന്റ് പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ സര്‍വകലാശാലയിലെ സെന്റര്‍ ഫോര്‍ ഡിസ്റ്റന്‍സ് ആന്‍ഡ് ഓണ്‍ലൈന്‍ എജ്യുക്കേഷനില്‍(സിഡിഒഇ) ഓണ്‍ലൈന്‍ എംബിഎ പ്രോഗ്രാമിന്റെ അസിസ്റ്റന്റ് പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ തസ്തികയില്‍ താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പട്ടികജാതി വിഭാഗത്തില്‍ പെട്ടവര്‍ക്കായി സംവരണം ചെയ്യപ്പെട്ട ഒഴിവിലേക്ക് പുനര്‍വിജ്ഞാപനപ്രകാരം എല്ലാ ഭാഗങ്ങളിലുമുള്ളവര്‍ക്ക് അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍.