University News
പ്രാക്ടിക്കല്‍
രണ്ടാം സെമസ്റ്റര്‍ എംഎസ്്സി ഇന്‍ഫോര്‍മേഷന്‍ ടെക്‌നോളജി (സിഎസ്എസ് 2023 അഡ്മിഷന്‍ റെഗുലര്‍, 2022 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2020 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ് അഫിലിയോറ്റഡ് കോളജുകള്‍ ഏപ്രില്‍ 2024) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 10ന് വിഎന്‍എസ് കോളജ് ഓഫ് ആര്‍ടസ് ആന്‍ഡ് സയന്‍സിന്‍ നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.

മൂന്നാം സെമസ്റ്റര്‍ ബിഎഡ് സ്‌പെഷല്‍ എജ്യുക്കേഷന്‍ലേണിംഗ് ഡിസെബിലിറ്റി ആന്‍ഡ് ഇന്റെലക്ച്വല്‍ ഡിസെബിലിറ്റി (2023 അഡ്മിഷന്‍ റെഗുലര്‍ ഒക്ടോബര്‍ 2024) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ എട്ടിന് നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.

പരീക്ഷാഫലം

നാലാം സെമസ്റ്റര്‍ മാസ്റ്റര്‍ ഓഫ് സോഷ്യല്‍ വര്‍ക്ക് (2022 അഡ്മിഷനുകള്‍ റെഗുലര്‍, 2019 മുതല്‍ 2021 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി) പരിക്ഷാ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകള്‍ നിശ്ചിത ഫീസ് അടച്ച് 14 വരെ ഓണ്‍ലൈനില്‍ സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍.

പരീക്ഷാ തീയതി

ഒന്നു മുതല്‍ എട്ട് വരെ സെമസ്റ്ററുകള്‍ ബിടെക്ക് (2015 മുതല്‍ 2017 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി സിപാസ്) പരീക്ഷകള്‍ 18 മുതല്‍ നടക്കും.

ഒന്നു മുതല്‍ നാലു വരെ വര്‍ഷങ്ങളിലെ ബി ഫാം (2016 അഡ്മിഷന്‍ സപ്ലിമെന്ററി, 2015 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ്, 2014 അഡ്മിഷന്‍ രണ്ടാം മേഴ്‌സി ചാന്‍സ്, 2011 മുതല്‍ 2013 വരെ അഡ്മിഷനുകള്‍ അവസാന മേഴ്‌സി ചാന്‍സ്) പരീക്ഷകള്‍ നവംബര്‍ നാല് മുതല്‍ നടക്കും.

കരാര്‍ നിയമനം; അപേക്ഷ ക്ഷണിച്ചു

സ്‌കൂള്‍ ഓഫ് കെമിക്കല്‍ സയന്‍സസില്‍ അനലിറ്റിക്കല്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ് തസ്തികയിലെ ഒരൊഴിവില്‍ (എല്‍സി, എഐ)ഒരു വര്‍ഷത്തേക്ക് കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത കെമിസ്ട്രിയിയിലോ പോളിമര്‍ കെമിസ്ട്രിയിലോ രണ്ടാം ക്ലാസ് ബിരുദാനന്തര ബിരുദവും പ്രവൃത്തിപരിചയവും. 2024 ജനുവരി ഒന്നിന് 36 വയസ് കവിയരുത്. പട്ടികജാതി പട്ടികവര്‍ഗ പിന്നോക്ക വിഭാഗങ്ങള്‍ക്ക് നിയമാനുസ്യത വയസിളവ് അനുവദിക്കും. വിശദ വിവരങ്ങള്‍ വെബ് സൈറ്റില്‍.
More News