University News
ഓണ്‍ലൈന്‍ എംബിഎ അസിസ്റ്റന്റ് കോ -ഓര്‍ഡിനേറ്റര്‍; അപേക്ഷിക്കാം
എംജി യൂണിവേഴ്സിറ്റിയിലെ സെന്റര്‍ ഫോര്‍ ഡിസ്റ്റന്‍സ് ആന്‍ഡ് ഓണ്‍ലൈന്‍ എജ്യുക്കേഷനില്‍(സിഡിഒഇ) ഓണ്‍ലൈന്‍ എംബിഎ പ്രോഗ്രാമിന്റെ അസിസ്റ്റന്റ് കോഓര്‍ഡിനേറ്റര്‍ തസ്തികയില്‍ താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പട്ടികജാതി വിഭാഗത്തില്‍ പെട്ടവര്‍ക്കായി സംവരണം ചെയ്യപ്പെട്ട ഒഴിവിലേക്ക് പുനര്‍വിജ്ഞാപനപ്രകാരം എല്ലാ വിഭാഗങ്ങളിലുമുള്ളവര്‍ക്ക് അപേക്ഷിക്കാം.

പട്ടികജാതി വിഭാഗത്തിലുള്ളവരുടെ അഭാവത്തില്‍ പട്ടിക വര്‍ഗ വിഭാഗത്തില്‍ പെട്ടവരെയും ഈ രണ്ടു വിഭാഗക്കാരുടെയും അഭാവത്തില്‍ മറ്റു പിന്നാക്ക വിഭാഗങ്ങളില്‍ പെട്ടവരെയും ഈ വിഭാഗത്തിലും യോഗ്യരായവരില്‍ ഇല്ലെങ്കില്‍ പൊതു വിഭാഗത്തെയും പരിഗണിക്കും. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍.

പരീക്ഷാതീയതി

ഒന്നാം വര്‍ഷ അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ആര്‍ക്കിയോളജി ആന്‍ഡ് മ്യൂസിയോളജി (2023 അഡ്മിഷന്‍ റെഗുലര്‍, 2018 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2015 മുതല്‍ 2017 വരെ അഡ്മിഷനുകള്‍ മേഴ്‌സി ചാന്‍സ്) പരീക്ഷകള്‍ ഒക്ടേബര്‍ 16 മുതല്‍ നടക്കും. ഒക്ടോബര്‍ മൂന്നു വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടെ അഞ്ചു വരെയും സൂപ്പര്‍ ഫൈനോടെ ഏഴു വരെയും അപേക്ഷ സ്വീകരിക്കും.

മൂന്നും നാലും സെമസ്റ്റര്‍ ബിഎ, ബികോം (സിബിസിഎസ്എസ് 2012 മുതല്‍ 2016 വരെ അഡ്മിഷനുകള്‍ പ്രൈവറ്റ് രജിസ്‌ട്രേഷന്‍ മേഴ്‌സി ചാന്‍സ്) പരീക്ഷകള്‍ നവംബര്‍ എട്ടു മുതല്‍ നടക്കും.

പ്രാക്ടിക്കല്‍

രണ്ടാം സെമസ്റ്റര്‍ എംഎസ്്‌സി കെമിസ്ട്രി (ഇന്‍ഡസ്ട്രിയല്‍ കെമിസ്ട്രി ഒഴികെ സിഎസ്എസ് 2023 അഡ്മിഷന്‍ റെഗുലര്‍, 2022 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2018 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി ഏപ്രില്‍ 2024) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 30 മുതല്‍ നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.

ഓക്ടോബര്‍ ഏഴ്, എട്ട് തീയതികളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന രണ്ടാം സെമസ്റ്റര്‍ സിബിസിഎസ് ബിഎ കഥകളി വേഷം പ്രാക്ടിക്കല്‍ പരീക്ഷകള്‍ (പുതിയ സ്‌കിം 2023 അഡ്മിഷന്‍ റെഗുലര്‍, 2022 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2017 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ് മേയ് 2024) ഓക്ടോബര്‍ ഒന്‍പത്,് 10 തീയതികളിലേക്ക് മാറ്റി പുനഃക്രമീകരിച്ചു. തൃപ്പൂണിത്തുറ ആര്‍എല്‍വി കോളജ് ഓഫ് മ്യൂസിക്ക് ആന്‍ഡ് ഫൈന്‍ ആര്‍ട്‌സ് ആണ് പരീക്ഷാ കേന്ദ്രം. വിശദ വിവരങ്ങള്‍ സര്‍വകലാശാലാവെബ്‌ൈറ്റില്‍.

പരീക്ഷാഫലം

നാലാം സെമസ്റ്റര്‍ മാസ്റ്റര്‍ ഓഫ് കംപ്യൂട്ടര്‍ അപ്ലിക്കേഷന്‍ (2017 മുതല്‍ 2019 വരെ അഡ്മിഷനുകള്‍ ലാറ്ററല്‍ എന്‍ട്രി സപ്ലിമെന്ററി, 2018,2019 അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2017 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ്, 2016 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ് അഫിലിയോറ്റഡ് കോളജുകള്‍, 2015 അഡ്മിഷന്‍ രണ്ടാം മേഴ്‌സി ചാന്‍സ് അഫിലിയോറ്റഡ് കോളജുകളും സിപാസും, 2012 മുതല്‍ 2014 വരെ അഡ്മിഷനുകള്‍ മൂന്നാം മേഴ്‌സി ചാന്‍സും ലാറ്ററല്‍ എന്‍ട്രിയും അഫിലിയോറ്റഡ് കോളജുകളും സീപാസും, 2016 അഡ്മിഷന്‍ രണ്ടാം മേഴ്‌സി ചാന്‍സ്, 2014, 2015 അഡ്മിഷനുകള്‍ മൂന്നാം മേഴ്‌സി ചാന്‍സ്) പരിക്ഷാ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനക്കമുള്ള അപേക്ഷകള്‍ നിശ്ചിത ഫീസ് അടച്ച് ഒക്ടോബര്‍ 11 വരെ പരീക്ഷാ കണ്‍ട്രോളറുടെ ഓഫീസില്‍ സമര്‍പ്പിക്കണം.

പിജി ഡിപ്ലോമ പ്രോഗ്രാം

എംജി സര്‍വകലാശാലയിലെ ഡയറക്ടറേറ്റ് ഫോര്‍ അപ്ലൈഡ് ഷോര്‍ട് ടേം പ്രോഗ്രാംസ് (ഡിഎഎസ്പി) നടത്തുന്ന പിജി ഡിപ്ലോമ ഇന്‍ ഡാറ്റാ അനലിറ്റിക്‌സ് ഹ്രസ്വകാല റെഗുലര്‍ ഫുള്‍ ടൈം പ്രോഗ്രാമിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. യോഗ്യതഡിഗ്രി.വിശദ വവരങ്ങള്‍ വെബ്‌സൈറ്റില്‍ (www.dasp.mgu.ac.in) ഫോണ്‍8078786798, 0481 2733292.

യുണിയന്‍ തെരഞ്ഞെടുപ്പ്

എംജി യൂണിവേഴ്സിറ്റി യുണിയന്‍ ഭാരവാഹികളുടെ തെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. ഓക്ടോബര്‍ എട്ടിന് ഉച്ചക്ക് ഒന്നു വരെ നാമനിര്‍ദ്ദേശ പത്രികകള്‍ സമര്‍പ്പിക്കാം.
More News