University News
ഓണേഴ്‌സ് ബിരുദം: ഭാഷാ വിഷയങ്ങളില്‍ ഓണ്‍ലൈന്‍ കോഴ്‌സുകള്‍ക്ക് എംജി സിന്‍ഡിക്കറ്റിന്‍റെ അംഗീകാരം
കോ​ട്ട​യം: ഓ​ണേ​ഴ്‌​സ് ബി​രു​ദ പ്രോ​ഗ്രാ​മു​ക​ളു​ടെ ഭാ​ഗ​മാ​യു​ള്ള ഭാ​ഷാ വി​ഷ​യ​ങ്ങ​ള്‍ക്ക് എം​ജി സ​ര്‍വ​ക​ലാ​ശാ​ല​യി​ല്‍ ഓ​ണ്‍ലൈ​ന്‍ കോ​ഴ്‌​സു​ക​ള്‍ ആ​രം​ഭി​ക്കു​ന്ന​തി​നു​ള്ള നി​ര്‍ദേ​ശം സി​ന്‍ഡി​ക്ക​റ്റ് യോ​ഗം അം​ഗീ​ക​രി​ച്ചു.

ആ​ദ്യ ഘ​ട്ട​ത്തി​ല്‍ ഫ്ര​ഞ്ച്, ജ​ര്‍മ​ന്‍, ത​മി​ഴ് ഭാ​ഷാ കോ​ഴ്‌​സു​ക​ള്‍ ആ​രം​ഭി​ക്കാ​വു​ന്ന​താ​ണെ​ന്ന് വൈ​സ് ചാ​ന്‍സ​ല​ര്‍ ഡോ. ​സി.​ടി. അ​ര​വി​ന്ദ​കു​മാ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍ന്ന സി​ന്‍ഡി​ക്കേ​റ്റ് യോ​ഗം ശു​പാ​ര്‍ശ ചെ​യ്തു.

ആ​ദ്യ ര​ണ്ടു സെ​മ​സ്റ്റ​റു​ക​ളി​ലാ​ണ് ഭാ​ഷാ വി​ഷ​യ​ങ്ങ​ള്‍ പ​ഠി​ക്കാ​ന്‍ ക​ഴി​യു​ക. സം​സ്ഥാ​ന​ത്തെ ഏ​തു സ​ര്‍വ​ക​ലാ​ശാ​ല​യി​ല്‍നി​ന്നും കോ​ള​ജി​ല്‍നി​ന്നു​മു​ള്ള വി​ദ്യാ​ര്‍ഥി​ക​ള്‍ക്ക് ചേ​രാ​ന്‍ ക​ഴി​യു​ന്ന രീ​തി​യി​ലാ​യി​രി​ക്കും ഈ ​കോ​ഴ്‌​സു​ക​ള്‍ ചി​ട്ട​പ്പെ​ടു​ത്തു​ക.

സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ ജീ​വ​ന​ക്കാ​ര്‍ക്ക് അ​നു​മ​തി​യോ​ടെ ഉ​ന്ന​ത പ​ഠ​നം ന​ട​ത്തു​ന്ന​തി​നു​ള്ള ദൂ​ര​പ​രി​ധി നി​ബ​ന്ധ​ന​യി​ല്‍നി​ന്ന് ഓ​ണ്‍ലൈ​ന്‍ പ്രോ​ഗ്രാ​മു​ക​ള്‍ക്ക് ഇ​ള​വ് ന​ല്‍കു​ന്ന​തി​ന് സ​ര്‍ക്കാ​രി​നോ​ട് അ​ഭ്യ​ര്‍ത്ഥി​ക്കു​ന്ന​തി​നും സി​ന്‍ഡി​ക്ക​റ്റ് യോ​ഗം ശി​പാ​ര്‍ശ ചെ​യ്തു.