University News
പരീക്ഷാഫലം
ആറാം സെമസ്റ്റര്‍ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ബികോം എല്‍എല്‍ബി (ഓണേഴ്‌സ് 2020 അഡ്മിഷന്‍ റെഗുലര്‍, 2018, 2019 അഡ്മിഷനുകള്‍ സപ്ലിമെന്ററി), പഞ്ചവത്സര ഡബിള്‍ ഡിഗ്രി ബികോം എല്‍എല്‍ബി (ഓണേഴ്‌സ് (2016,2017 അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2015 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ്, ഏപ്രില്‍ 2024) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനക്കുമുള്ള അപേക്ഷകള്‍ നിശ്ചിത ഫീസ് അടച്ച് ഒക്ടോബര്‍ 10വരെ ഓണ്‍ലൈനില്‍ സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ studentportal.mgu.ac.in എന്ന ലിങ്കില്‍.

മൂന്നാം സെമസ്റ്റര്‍ എംഎസ്്‌സി പിജിസിഎസ്എസ് (2018 അഡ്മിഷന്‍ സപ്ലിമെന്ററി, 2015 മുതല്‍ 2017 വരെ അഡ്മിഷനുകള്‍ മേഴ്‌സി ചാന്‍സ് ജനുവരി 2024) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകള്‍ നിശ്ചിത ഫീസ് അടച്ച് ഒക്ടോബര്‍ 11 വരെ സമര്‍പ്പിക്കാം.

ആറാം സെമസ്റ്റര്‍ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ബിഎ എല്‍എല്‍ബി (2015 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ്, 2014 അഡ്മിഷന്‍ രണ്ടാം മേഴ്‌സി ചാന്‍സ്, 2012, 2013 അഡ്മിഷനുകള്‍ ആവസാന മേഴ്‌സി ചാന്‍സ് ഏപ്രില്‍ 2024) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനക്കുമുള്ള അപേക്ഷകള്‍ നിശ്ചിത ഫീസ് അടച്ച് ഒക്ടോബര്‍ പത്ത് വരെ സമര്‍പ്പിക്കാം.

വൈവ വോസി

ഒന്നാം സെമസ്റ്റര്‍ എല്‍എല്‍എം (2023 അഡ്മിഷന്‍ റെഗുലര്‍, 2021,2022 അഡ്മിഷനുകള്‍ സപ്ലിമെന്ററി മേയ് 2024) പരീക്ഷയുടെ ടിച്ചീംഗ് പ്രാക്ടീസ് ആന്‍ഡ് വൈവാ വോസി പരീക്ഷകള്‍ ഒക്ടോബര്‍ അഞ്ചു മുതല്‍ നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.

മൂന്നും നാലും സെമസ്റ്റര്‍ എംഎ സിറിയക്ക് (സിഎസ്എസ് 2022 അഡ്മിഷന്‍ റെഗുലര്‍, 2019 മുതല്‍ 2021 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ് മേയ് 2024) പരീക്ഷയുടെ വൈവാ വോസി പരീക്ഷകള്‍ ഒക്ടോബര്‍ മൂന്നു മുതല്‍ നടക്കും. വിശദ വിവരങ്ങള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍.

സീനിയര്‍ സോഫ്റ്റ് വെയര്‍ ഡെവലപ്പര്‍

എംജി സര്‍വകലാശാലയില്‍ താല്‍കാലിക കരാര്‍ അടിസ്ഥാനത്തില്‍ സീനിയര്‍ സോഫ്റ്റവെയര്‍ ഡെവലപ്പറെ നിയമിക്കും. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍. 04812733541
More News