University News
അഡ്വാന്‍സ്ഡ് സര്‍വേയിംഗ് ആന്‍ഡ് ഡ്രാഫ്റ്റിംഗ്
എംജി സര്‍വകലാശാലയിലെ ഡോ. ആര്‍. സതീഷ് സെന്റര്‍ ഫോര്‍ റിമോട്ട് സെന്‍സിംഗ് ആന്‍ഡ് ജിഐഎസ് നടത്തുന്ന അഡ്വാന്‍സ്ഡ് സര്‍വേയിംഗ് ആന്‍ഡ് ഡ്രാഫ്റ്റിംഗ് ഷോര്‍ട്ട് ടേം കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. സിവില്‍ എന്‍ജിനീയറിംഗ്, ലാന്‍ഡ് സര്‍വേയിംഗ് മേഖലകള്‍ക്കാവശ്യമായ വിശദമായ മാപ്പുകള്‍, പ്ലാനുകള്‍, ഡ്രോയിംഗുകള്‍ തുടങ്ങിയവ ടോട്ടല്‍ സ്റ്റേഷന്‍, ഡി ജി പി എസ്, ഓട്ടോ ലെവല്‍, ഓട്ടോകാഡ് ഡ്രാഫ്റ്റിംഗ് എന്നിവയുപയോഗിച്ച് തയ്യാറാക്കുന്നതിനുള്ള മൂന്നു മാസത്തെ പരിശീലനമാണിത്. പ്ലേസ്‌മെന്റ് സപ്പോര്‍ട്ടുമുണ്ട്.
അപേക്ഷകള്‍ ഒക്ടോബര്‍ 10 വരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ (https://ses.mgu.ac.in). 8590282951, 9048582843, 9446767451.

പരീക്ഷാ തീയതി

ആറാം സെമസ്റ്റര്‍ ത്രിവത്സര യൂണിറ്ററി എല്‍എല്‍ബി (2021 അഡ്മിഷന്‍ റെഗുലര്‍, 2018 മുതല്‍ 2020 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി) പരീക്ഷകള്‍ ഒക്ടോബര്‍ 22 മുതല്‍ നടക്കും. ഒക്ടോബര്‍ എഴു വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടെ ഒന്‍പതു വരെയും സൂപ്പര്‍ ഫൈനോടെ 11 വരെയും അപേക്ഷ സ്വീകരിക്കും.

ആറാം സെമസ്റ്റര്‍ ത്രിവത്സര യൂണിറ്ററി എല്‍ എല്‍ ബി (2017 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ്, 2016 അഡ്മിഷന്‍ രണ്ടാം മേഴ്‌സി ചാന്‍സ്, 2015 അഡ്മിഷന്‍ ആവസാന മേഴ്‌സി ചാന്‍സ്) പരീക്ഷകള്‍ക്ക് ഒക്ടോബര്‍ എഴു വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടെ ഒന്‍പത് വരെയും സൂപ്പര്‍ ഫൈനോടെ 11 വരെയും അപേക്ഷ സ്വീകരിക്കും.

ആറാം സെമസ്റ്റര്‍ ത്രിവത്സര യൂണിറ്ററി എല്‍ എല്‍ ബി (2022 അഡ്മിഷന്‍ റെഗുലര്‍, 2018 മുതല്‍ 2021 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2017 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ്, 2016 അഡ്മിഷന്‍ രണ്ടാം മേഴ്‌സി ചാന്‍സ്, 2015 അഡ്മിഷന്‍ ആവസാന മേഴ്‌സി ചാന്‍സ്) പരീക്ഷകള്‍ ഒക്ടോബര്‍ 25 മുതല്‍ നടക്കും. ഒക്ടോബര്‍ എഴ് വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടെ ഒമ്പത് വരെയും സൂപ്പര്‍ ഫൈനോടെ 11 വരെയും അപേക്ഷ സ്വീകരിക്കും.

പരീക്ഷാഫലം

മൂന്നാം സെമസ്റ്റര്‍ എംഎ പിജിസിഎസ്എസ് (2018 അഡ്മിഷന്‍ സപ്ലിമെന്ററി, 2015 മുതല്‍ 2017 വരെ അഡ്മിഷനുകള്‍ മേഴ്‌സി ചാന്‍സ് ജനുവരി 2024), പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകള്‍ നിശ്ചിത ഫീസ് അടച്ച് ഒക്ടോബര്‍ ഒന്‍പതു വരെ സമര്‍പ്പിക്കാം.

രണ്ടാം സെമസ്റ്റര്‍ എംഎസ്്‌സി ഫസിക്‌സ് പിജിസിഎസ്എസ് (മെറ്റീരിയല്‍ സയന്‍സ് 2014 മുതല്‍ 2016 വരെ അഡ്മിഷനുകള്‍ മേഴ്‌സി ചാന്‍സ് ഓഗസ്റ്റ് 2023), പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനക്കുമുള്ള അപേക്ഷകള്‍ നിശ്ചിത ഫീസ് അടച്ച് ഒമ്പത് വരെ വരെ സമര്‍പ്പിക്കാം.

നാലാം സെമസ്റ്റര്‍ സിബിസിഎസ് ബിഎ (മോഡല്‍ 1, 2, 3, ), ബിഎസ്്‌സി 2022 അഡ്മിഷന്‍ റെഗുലര്‍, 2021 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2017 മുതല്‍ 2021 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ്) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനക്കുമുള്ള അപേക്ഷകള്‍ നിശ്ചിത ഫീസ് അടച്ച് ഒക്ടോബര്‍ പത്ത് വരെ ഓണ്‍ലൈനില്‍ സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ studentportal.mgu.ac.in എന്ന ലിങ്കില്‍.

സ്‌പോട്ട് അഡ്മിഷന്‍

എംജി സര്‍വകലാശാലയിലെ സെന്റ്ര് ഫോര്‍ യോഗ ആന്‍ഡ് നാച്ചുറോപതിയില്‍ എംഎസ്്‌സി യോഗ ആന്‍ഡ് ജെറിയാട്രിക് കൗണ്‍സലിംഗില്‍ എതാനും സീറ്റുകള്‍ ഒഴിവുണ്ട്. താല്പര്യമുള്ളവര്‍ cyn.mgu.ac.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കുന്ന അപേക്ഷ ഫോം പൂരിപ്പിച്ച് ഒക്ടോബര്‍ 10ന് മുമ്പായി ഓഫീസില്‍ നേരിട്ട് എത്തണം. 9539427114, 9447569925.

പ്രാക്ടിക്കല്‍

ഒന്നാം വര്‍ഷ എംഎസ്്സി മെഡിക്കല്‍ അനാട്ടമി (2023 അഡ്മിഷന്‍ റെഗുലര്‍, 2018 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2017 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ്, 2016 അഡ്മിഷന്‍ രണ്ടാം മേഴ്‌സി ചാന്‍സ്, 2015 അഡ്മിഷന്‍ മൂന്നാം മേഴ്‌സി ചാന്‍സ് ജൂലൈ 2024 ) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഒക്ടോബര്‍ ഏഴു മുതല്‍ നടക്കും. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍.

രണ്ടാം സെമസ്റ്റര്‍ സിബിസിഎസ് കോംപ്ലിമെന്ററി, വൊക്കേഷണല്‍ കോഴ്‌സുകള്‍ (ബോര്‍ഡ് ഓഫ് സ്റ്റഡീസ് ഓഫ് കംപ്യൂട്ടര്‍ സയന്‍സ് പുതിയ സ്‌കിം 2023 അഡ്മിഷന്‍ റെഗുലര്‍, 2022 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2017 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ് മേയ് 2024) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 27 മുതല്‍ നടക്കും. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍.
More News