University News
പരീക്ഷാഫലം
അദാലത്ത് സ്പെഷ്യല്‍ മെഴ്സി ചാന്‍സ് 2018 എംഎ അറബിക്ക് (2001 മുതല്‍ 2003 വരെ അഡ്മിഷനുകള്‍ റെഗുലര്‍, 2002,2003 അഡ്മിഷനുകള്‍ പ്രൈവറ്റ് ഡിസംബര്‍ 2023) പരിക്ഷാ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനക്കമുള്ള അപേക്ഷകള്‍ നിശ്ചിത ഫീസ് അടച്ച് ഒക്ടോബര്‍ നാലിനു മുന്‍പ് പരീക്ഷാ കണ്‍ട്രോളറുടെ ഓഫീസില്‍ സമര്‍പ്പിക്കണം.

ഡിപ്ലോമ പ്രോഗ്രാം

എംജി യൂണിവേഴ്സിറ്റിയിലെ ഡയറക്ടറേറ്റ് ഫോര്‍ അപ്ലൈഡ് ഷോര്‍ട് ടേം പ്രോഗ്രാംസ് (ഡിഎഎസ്പി) നടത്തുന്ന ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്സ് സപ്ലൈ ചെയിന്‍ ആന്‍റ് പോര്‍ട്ട് മാനേജ്മെന്‍റ് ഹ്രസ്വകാല റെഗുലര്‍ ഫുള്‍ ടൈം പ്രോഗ്രാമിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. യോഗ്യതപ്ലസ് ടൂ. വിശദ വിവരങ്ങള്‍ വെബ്സൈറ്റില്‍ (www.dasp.mgu.ac.in) ഫോണ്‍8078786798, 0481 2733292.

വൈവ

ആറാം സെമസ്റ്റര്‍ ബിഎ ഫിലോസഫി സിബിസിഎസ്എസ് (2009 മുതല്‍ 2012 വരെ അഡ്മിഷനുകള്‍ ഇംപ്രൂവ്മെന്‍റും മെഴ്സി ചാന്‍സും ഒക്ടോബര്‍ 2022) പരീക്ഷയുടെ പ്രൊജക്റ്റ് വൈവ പരീക്ഷകള്‍ 30 ന് എറണാകുളം മഹാരാജാസ് കോളജില്‍ നടക്കും. വിശദ വിവരങ്ങള്‍ വെബ്സൈറ്റില്‍.

പ്രാക്ടിക്കല്‍

ആറാം സെമസ്റ്റര്‍ ബിഎസ്സി മോഡല്‍ 3 ഇല്ക്ട്രോണിക്സ്, മോഡല്‍ 3 മെയിന്‍റനന്‍സ് ആന്‍റ് ഇല്ക്ട്രോണിക്സ് സിബിസിഎസ്എസ് (2013 മുതല്‍ 2016 വരെ അഡ്മിഷനുകള്‍ മെഴ്സി ചാന്‍സ് ജനുവരി 2024 ) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 30 ന് പെരുമ്പാവൂര്‍ ജയ്ഭാരത് ആര്‍ട്സ് ആന്‍റ് സയന്‍സ് കോളജില്‍ നടക്കും. വിശദ വിവരങ്ങള്‍ വെബ്സൈറ്റില്‍.

ഫസ്റ്റ് എയ്ഡ്; സര്‍ട്ടിഫിക്കറ്റ് പ്രോഗാം

എംജി യൂണിവേഴ്സിറ്റിയിലെ ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് ലൈഫ് ലോംഗ് ലേണിംഗ് ആന്‍ഡ് എക്സ്റ്റന്‍ഷന്‍ ത്യശൂര്‍ ദയ ജനറല്‍ ആശുപത്രിയുടെ സഹകരണത്തോടെ നടത്തുന്ന ബേസിക് ഫസ്റ്റ് എയ്ഡ് സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമില്‍ 30ന് അഡ്മിഷന്‍ നേടാം.

പ്ലസ് ടൂ അല്ലെങ്കില്‍ പ്രീ ഡിഗ്രി വിജയിച്ചവര്‍ക്കാണ് അവസരം. കോഴ്സ് ഫീസ് 3200 രൂപ. താത്പര്യമുള്ളവര്‍ യോഗ്യതാ രേഖകളുടെ അസ്സലും പകര്‍പ്പുകളും രണ്ട് പാസ്പോര്‍ട്ട് സൈസ് ഫോട്ടോകളുമായി 30ന് വകുപ്പില്‍ എത്തണം. 04812733399, 08301000560

പരീക്ഷാ കേന്ദ്രം അനുവദിച്ചു

27ന് ആരംഭിക്കുന്ന പ്രൈവറ്റ് രജിസ്ട്രേഷന്‍ ഒന്നും രണ്ടും സെമസ്റ്റര്‍ എംഎ, എംഎസ് സി, എംകോം (2023 അഡ്മിഷന്‍ റെഗുലര്‍, 2022 അഡ്മിഷന്‍ ഇംപ്രൂവ്മെന്‍റ്, 2019 മുതല്‍ 2022 വരെ അഡ്മിഷനകള്‍ സപ്ലിമെന്‍ററി) പരീക്ഷയ്ക്ക് കേന്ദ്രങ്ങള്‍ അനുവദിച്ചു. വിദശാംശങ്ങള്‍ വെബ്സൈറ്റില്‍. രജിസ്റ്റര്‍ ചെയ്ത സെന്‍ററില്‍ നിന്നും ഹാള്‍ ടിക്കറ്റുകള്‍ വാങ്ങി അനുവദിച്ചിരിക്കുന്ന കോളേജില്‍ പരീക്ഷയ്ക്ക് ഹാജരാകണം.
More News