University News
പരീക്ഷാ തീയതി
അഞ്ചാം സെമസ്റ്റര്‍ ഐഎംസിഎ (2021 അഡ്മിഷന്‍ റെഗുലര്‍, 2017 മുതല്‍ 2021 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി) ഡിഡിഎംസിഎ (2014 മുതല്‍ 2016 വരെ അഡ്മിഷനുകള്‍ മെഴ്‌സി ചാന്‍സ്) പരീക്ഷകള്‍ സെപ്റ്റംബര്‍ 30 മുതല്‍ നടക്കും.

അദാലത്ത് സ്‌പെഷല്‍ മേഴ്‌സി ചാന്‍സ് 2018 മോഡല്‍ രണ്ട് ബിഎ, ബിഎസ്്‌സി, ബികോം (1998 മുതല്‍ 2008 വരെ അഡ്മിഷനുകള്‍ സ്‌പെഷല്‍ മേഴ്‌സി ചാന്‍സ്) പരീക്ഷകള്‍ ഒക്ടോബര്‍ നാല് മുതല്‍ നടക്കും.

പരീക്ഷാഫലം

രണ്ടാം സെമസ്റ്റര്‍ ഐഎംസിഎ (2022 അഡ്മിഷന്‍ റെഗുലര്‍, 2017 മുതല്‍ 2021 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി), രണ്ടാം സെമസ്റ്റര്‍ ഡിഡിഎംസിഎ (2016 അഡ്മിഷന്‍ സപ്ലിമെന്ററി, 2014, 2015 അഡ്മിഷനുകള്‍ മേഴ്‌സി ചാന്‍സ് ജനുവരി 2024), പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനക്കുമുള്ള അപേക്ഷകള്‍ നിശ്ചിത ഫീസ് അടച്ചു 23 വരെ പരീക്ഷാ കണ്‍ട്രോളറുടെ ഓഫീസില്‍ സമര്‍പ്പിക്കാം.

അദാലത്ത് സ്‌പെഷല്‍ മേഴ്‌സി ചാന്‍സ് 2018 എംഎ മലയാളം (2001 മുതല്‍ 2003 വരെ അഡ്മിഷനുകള്‍ റെഗുലര്‍ 2002, 2003 അഡ്മിഷനുകള്‍ പ്രൈവറ്റ് ഡിസംബര്‍ 2023) പരിക്ഷാ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനക്കമുള്ള അപേക്ഷകള്‍ നിശ്ചിത ഫീസ് അടച്ച് ഒക്ടോബര്‍ നാലു വരെ പരീക്ഷാ കണ്‍ട്രോളറുടെ ഓഫീസില്‍ സമര്‍പ്പിക്കണം.

പരീക്ഷയ്ക്ക് അപേക്ഷിക്കാം

എട്ടാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് എംഎസ്്‌സി, എംഎ (ഇന്റഗ്രേറ്റഡ് എംഎസ്്‌സി ബേസിക്ക് സയന്‍സ് കെമിസ്ട്രി, സ്റ്റാറ്റിസ്റ്റിക്‌സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് മെഷീന്‍ ലേണിംഗ്, ഇന്റഗ്രേറ്റഡ് എംഎ ഇംഗ്ലീഷ് 2020 അഡ്മിഷന്‍ റെഗുലര്‍) പരീക്ഷകള്‍ക്ക് 28 വരെ അപേക്ഷിക്കാം. ഫൈനോടെ 30നും സൂപ്പര്‍ ഫൈനോടെ ഒക്ടോബര്‍ ഒന്നിനും അപേക്ഷ സ്വീകരിക്കും.

മാര്‍ക്ക് ചേര്‍ക്കുന്നതിന് അപേക്ഷ നല്‍കണം

സിബിസിഎസ് പ്രകാരമുള്ള എല്ലാ ബിരുദ പ്രോഗ്രാമുകളുടെയും (ബിഎ, ബിഎസ്്‌സി, ബികോം, ബിബിഎ, ബിസിഎ, ബിഎസ്ഡബ്ല്യു, ബിഎഫ്ടി, ബിബിഎം, ബിറ്റിഎസ്, ബിപിഇ 2017,2018, ,2019 അഡ്മിഷനുകള്‍) ഒന്നു മുതല്‍ ആറുവരെ സെമസ്റ്ററുകളുടെ പുനര്‍മൂല്യനിര്‍ണയ ഫലത്തിന്റെ മാര്‍ക്കുകള്‍ കൂട്ടിച്ചേര്‍ക്കാത്ത വിദ്യാര്‍ഥികള്‍ ഒക്ടോബര്‍ നാലിന് മുന്‍പ് ഇതിനായി അപേക്ഷ സമര്‍പ്പിക്കണം. ഈ സമയപരിധിക്കുള്ളില്‍ അപേക്ഷ സമര്‍പ്പിക്കാത്തവരുടെ പൂനര്‍മൂല്യനിര്‍ണയഫലം പിന്നീടു കൂട്ടിച്ചേര്‍ത്ാല്‍ ഈ മാര്‍ക്ക് അന്തിമ റാങ്ക്, പൊസിഷന് പരിഗണിക്കുന്നതല്ല.
More News