എംജി യൂണിവേഴ്സിറ്റി ഓണ്‍ലൈന്‍ എംബിഎ, എംകോം; നവംബര്‍ 15 വരെ അപേക്ഷിക്കാം
എം.ജി യൂണിവേഴ്സിറ്റിയുടെ ഓണ്‍ലൈന്‍ എംബിഎ, എംകോം പ്രോഗ്രാമുകള്‍ക്ക് അപേക്ഷിക്കുന്നതിനുള്ള സമയപരിധി നവംബര്‍ 15 വരെ നീട്ടി. റഗുലര്‍ ബിരുദാനന്തര പ്രോഗ്രാമുകള്‍ക്കു തുല്യമായി യുജിസി അംഗീകരിച്ച ഈ പ്രോഗ്രാമുകള്‍ നടത്തുന്നതിന് സംസ്ഥാനത്തെ സ്റ്റേറ്റ് സര്‍വകലാശാലകളില്‍ എം.ജിക്കു മാത്രമാണ് അനുമതിയുള്ളത്.
തുടര്‍ വിദ്യാഭ്യാസത്തിനും ജോലിക്കുമുള്ള യോഗ്യതയായി പരിഗണിക്കുന്ന ഈ പ്രോഗ്രാമുകളില്‍ വിദ്യാര്‍ഥികളുടെ സമയവും സൗകര്യവുമനുസരിച്ച് പഠനസമയം ക്രമീകരിക്കാനാകും. പരിചയസമ്പന്നരായ അധ്യാപകരുടെയും വ്യവസായ മേഖലയിലെ വിദഗ്ധരുടെയും നേതൃത്വത്തിലുള്ള ക്ലാസുകള്‍, കുറഞ്ഞ പഠനച്ചെലവ്, കൃത്യമായ പഠന വിലയിരുത്തല്‍ തുടങ്ങിയവയും പ്രത്യേകതകളാണ്.
പ്രവേശനം മുതല്‍ ബിരുദദാനം വരെ എല്ലാ നടപടിക്രമങ്ങളും ഓണ്‍ലൈനില്‍ ക്രമീകരിച്ചിരിക്കുന്നതിനാല്‍ പഠനത്തിന്‍റെ ഒരു ഘട്ടത്തിലും വിദ്യാര്‍ഥികള്‍ സര്‍വകലാശായില്‍ നേരിട്ട് എത്തേണ്ടതില്ല. പ്രോഗ്രാമുകളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ https://cdoe.mgu.ac.in എന്ന വെബ് സൈറ്റില്‍ ലഭിക്കും. ഫോണ്‍ 8547992325, 8547852326, 8547010451.
പരീക്ഷാ ഫലം
അഫിലിയേറ്റഡ് കോളജുകളിലെ ഇന്‍റഗ്രേറ്റഡ് എംഎ, എംഎസ് സി പ്രോഗ്രാമുകളുടെ ഒന്നാം സെമസ്റ്റര്‍(2023 അഡ്മിഷന്‍ റഗുലര്‍, 2020 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ സപ്ലിമെന്‍ററി ഫെബ്രുവരി 2024) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് 28വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
ഏപ്രിലില്‍ നടന്ന മൂന്നാം സെമസ്റ്റര്‍ ഐഎംസിഎ(2022 അഡ്മിഷന്‍ റഗുലര്‍, 2017 മുതല്‍ 2021 വരെ അഡ്മിഷനുകള്‍ സപ്ലിമെന്‍ററി) മൂന്നാം സെമസ്റ്റര്‍ ഡിഡിഎംസിഎ(2014 മുതല്‍ 2016 വരെ അഡ്മിഷനുകള്‍ മെഴ്സി ചാന്‍സ്) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് 28വരെ പരീക്ഷാ കണ്‍ട്രോളറുടെ ഓഫീസില്‍ അപേക്ഷ നല്‍കാം.