എംജി പ്രൈവറ്റ് ഡിഗ്രി, പിജി; 30 വരെ അപേക്ഷിക്കാം
എംജി യൂണിവേഴ്സിറ്റിയുടെ പ്രൈവറ്റ് രജിസ്ട്രേഷന്‍ ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകളില്‍ പ്രവേശനത്തിന് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി 30 വരെ നീട്ടി.
ഫൈനോടു കൂടി ഒക്ടോബര്‍ ഏഴു വരെയും സൂപ്പര്‍ ഫൈനോടുകൂടി ഒക്ടോബര്‍ 14 വരെയും അപേക്ഷ സ്വീകരിക്കും. വിശദ വിവരങ്ങള്‍ https://www.mgu.ac.in/admission/privateregistration2/ എന്ന ലിങ്കില്‍.
പിഎച്ച്ഡി എന്‍ട്രന്‍സിന് അപേക്ഷിക്കാം
എംജി യൂണിവേഴ്സിറ്റി ഈ വര്‍ഷത്തെ പിഎച്ച്ഡി പ്രവേശന പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. 18 മുതല്‍ ഒക്ടോബര്‍ എട്ടുവരെ https://research.mgu.ac.in/ എന്ന പോര്‍ട്ടല്‍ മുഖേന അപേക്ഷ സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ വെബ്സൈറ്റില്‍
പരീക്ഷാ ഫലം
എംഎ ഇക്കണോമിക്സ് (അദാലത്ത് സ്പെഷ്യല്‍ മെഴ്സി ചാന്‍സ് 2018, 2001 മുതല്‍ 2003 വരെ അഡ്മിഷനുകള്‍ റെഗുലര്‍, 2002,2003 അഡ്മിഷനുകള്‍ പ്രൈവറ്റ് ഡിസംബര്‍ 2023)പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് 24 വരെ അപേക്ഷിക്കാം.
പരീക്ഷാതീയതി
മൂന്നാം സെമസ്റ്റര്‍ എല്‍എല്‍എം (2022 അഡ്മിഷന്‍ റെഗുലര്‍, 2021 അഡ്മിഷന്‍ സപ്ലിമെന്‍ററി) പരീക്ഷകള്‍ ഒക്ടോബര്‍ 14 മുതല്‍ നടക്കും.
മൂന്നാം സെമസ്റ്റര്‍ എല്‍എല്‍എം (2020 അഡ്മിഷന്‍ ആദ്യ മെഴ്സി ചാന്‍സ്,2019 അഡ്മിഷന്‍ രണ്ടാം മെഴ്സി ചാന്‍സ്,2018 അഡ്മിഷന്‍ അവസാന മെഴ്സി ചാന്‍സ് പരീക്ഷകള്‍ക്ക് ഒക്ടോബര്‍ എഴു വരെ അപേക്ഷിക്കാം. ഫൈനോടുകൂടി ഒക്ടോബര്‍ എട്ടിനും സൂപ്പര്‍ ഫൈനോടു കൂടി ഒക്ടോബര്‍ 10നും അപേക്ഷ സ്വീകരിക്കും.