University News
എംജിയില്‍ ഓണ്‍ലൈന്‍ എംകോം, എംബിഎ; ഇപ്പോള്‍ അപേക്ഷിക്കാം
എംജി സര്‍വകലാശാല നടത്തുന്ന ഓണ്‍ലൈന്‍ എംകോം, എംബിഎ പ്രോഗ്രാമുകള്‍ക്ക് 15 വരെ അപേക്ഷിക്കാം. റെഗുലര്‍ ബിരുദാനന്തര പ്രോഗ്രാമുകള്‍ക്കു തുല്യമായി യുജിസി അംഗീകരിച്ച ഈ പ്രോഗ്രാമുകള്‍ തൊഴിലിനും തുടര്‍വിദ്യാഭ്യാസത്തിനുമുള്ള യോഗ്യതായി പരിഗണിക്കും. വിദ്യാര്‍ഥികളുടെ സമയവും സൗകര്യവുമനുസരിച്ച് പഠസമയം ക്രമീകരിക്കുന്നതിനുള്ള സൗകര്യം, വിദഗ്ധ അധ്യാപകരുടെയും വ്യവസായ മേഖലയിലെ വിദഗ്ധരുടെയും നേതൃത്വത്തിലുള്ള ക്ലാസുകള്‍, കുറഞ്ഞ പഠനച്ചിലവ് തുടങ്ങിയവ ഈ പ്രോഗ്രാമുകളുടെ പ്രത്യേകതയാണ്.
എല്ലാ നടപടിക്രമങ്ങളും ഓണ്‍ലൈനില്‍ ക്രമീകരിച്ചിരിക്കുന്നതിനാല്‍ പഠനത്തിന്റെ ഒരു ഘട്ടത്തിലും വിദ്യാര്‍ഥികള്‍ സര്‍വകലാശായില്‍ നേരിട്ട് എത്തേണ്ടതില്ല. പ്രോഗ്രാമുകളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ https://cdoe.mgu.ac.in എന്ന വെബ് സൈറ്റില്‍ ലഭിക്കും. 8547992325, 8547852326, 8547010451, 0481 2733293, 0481 2733405

ഫസ്റ്റ് എയ്ഡ്, കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് സര്‍ട്ടിഫിക്കറ്റ് പ്രോഗാം

എംജി സര്‍വകലാശാലയിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലൈഫ് ലോംഗ് ലേണിംഗ് ആന്‍ഡ് എക്സ്റ്റന്‍ഷന്‍ ബേസിക് ഫസ്റ്റ് എയ്ഡ് (പ്രീ ഹോസ്പിറ്റല്‍ മെഡിക്കല്‍ എമര്‍ജന്‍സി കെയര്‍ ഹാന്‍ഡ്‌സ് ഓണ്‍ ട്രെയിനിംഗ്), കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമുകളില്‍ 30ന് പ്രവേശനം നടത്തും.

പ്ലസ് ടൂ അല്ലെങ്കില്‍ പ്രീ ഡിഗ്രി വിജയിച്ചവര്‍ക്കാണ് അവസരം. കോഴ്‌സ് ഫീസ് 3200 രൂപ. താത്പര്യമുള്ളവര്‍ യോഗ്യതാ രേഖകളുടെ അസ്സലും പകര്‍പ്പുകളും രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോകളുമായി 30ന് വകുപ്പില്‍ എത്തണം. 04812733399, 08301000560

പരീക്ഷാ ഫലം

ഒന്നു മുതല്‍ നാലു വരെ സെമസ്റ്ററുകള്‍ എംബിഎ (2011 മുതല്‍ 2014 വരെ അഡ്മിഷനുകള്‍ സ്‌പെഷല്‍ മേഴ്‌സി ചാന്‍സ് ഓഗസ്റ്റ് 2023) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് 19 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ് സൈറ്റില്‍.

പരീക്ഷയ്ക്ക് അപേക്ഷിക്കാം

രണ്ടാം സെമസ്റ്റര്‍ ബിഎല്‍ഐസി (2023 അഡ്മിഷന്‍ റെഗുലര്‍, 2022 അഡ്മിഷന്‍ സപ്ലിമെന്റ്റി, 2019 മുതല്‍ 2021 വരെ അഡ്മിഷനുകള്‍ മേഴ്‌സി ചാന്‍സ് പരീക്ഷകള്‍ 27മുതല്‍ നടക്കും. 11 വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടെ 12നും സൂ്പര്‍ ഫൈനോടെ 13നും അപേക്ഷ സ്വീകരിക്കും. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ് സൈറ്റില്‍.

അഫിലിയേറ്റഡ് കോളജുകളിലെ പഞ്ചവത്സര എല്‍എല്‍ബി (ആനുവല്‍ സ്‌കീം 1984 മുതല്‍ 1999 വരെ അഡ്മിഷനുകള്‍, സെമസ്റ്റര്‍ സ്‌കീം 2000 മുതല്‍ 2011 വരെ അഡ്മിഷനുകള്‍), ത്രിവത്സര എല്‍എല്‍ബി( ആനുവല്‍ സ്‌കീം 1983 മുതല്‍ 1999 വരെ അഡ്മിഷനുകള്‍, സെമസ്റ്റര്‍ സ്‌കീം 2000 മുതല്‍ 2014 വരെ അഡ്മിഷനുകള്‍) അവസാനത്തെ പ്രത്യേക മേഴ്‌സി ചാന്‍സ് പരീക്ഷകള്‍ക്ക് ഒക്ടോബര്‍ 21 വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടെ 22നും സൂപ്പര്‍ ഫൈനോടെ 23നും അപേക്ഷ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ സര്‍വകലാശാലാ വെബ് സൈറ്റില്‍.

ഗ്രാജ്വേറ്റ് സ്‌കൂളില്‍ അസിസ്റ്റന്റ് പ്രഫസര്‍; വാക്ഇന്‍ഇന്റര്‍വ്യൂ

എംജി സര്‍വകലാശാലയിലെ ഗ്രാജ്വേറ്റ് സ്‌കൂളില്‍ അസിസ്റ്റന്റ് പ്രഫസര്‍ തസ്തികയില്‍ കരാര്‍ നിയമനത്തിനുള്ള വാക്ക് ഇന്‍ ഇന്റര്‍വ്യൂ 11 വരെ നടക്കും. ഒരു വര്‍ഷത്തേക്കാണ് നിയമനം. വാര്‍ഷിക വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ സേവന കലാവധി രണ്ടു വര്‍ഷത്തേക്കു കൂടിനീട്ടിയേക്കാം. വിശദ വിവരങ്ങള്‍ സര്‍വകലശാലാ വെബ് സൈറ്റില്‍.
More News