University News
ടെക്‌നിക്കല്‍ അസിസ്റ്റന്റ് ; അപേക്ഷിക്കാം
എംജി സര്‍വകലാശാലയില്‍ സ്‌കൂള്‍ ഓഫ് കംപ്യൂട്ടര്‍ സയന്‍സസിലെ സ്വയം മള്‍ട്ടീമിഡിയ ലാബില്‍ ടെക്ക്‌നിക്കല്‍ അസിസ്റ്റന്റിന്റ് തസ്തികയില്‍ ഈഴവ, ബില്ലവ, തീയ്യ വിഭാഗത്തിലെ ഒരൊഴിവില്‍ ഒരു വര്‍ഷത്തേക്ക് കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഈ വിഭാഗത്തിലെ അപേക്ഷകരുടെ അഭാവത്തില്‍ മറ്റ് സംവരണ വിഭാഗങ്ങളിലുള്ളവരെയും ഇവരുടെയും അഭാവത്തില്‍ പൊതു വിഭാഗത്തിലുള്ളവരെയും പരിഗണിക്കും. കംപ്യൂട്ടര്‍ സയന്‍സ്, കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, ഐടി ഇവയില്‍ ഏതിലെങ്കിലും ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ തത്തുല്യ യോഗ്യതയുള്ളവരെയാണ് പരിഗണിക്കുന്നത്. അഡോബ് ക്രിയേറ്റീവ് ക്ലൗഡ് സോഫ്റ്റ് വെയറില്‍ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. താത്പര്യമുള്ളവര്‍ സര്‍വകലാശാലാ വെബ് സൈറ്റില്‍.(www.mgu.ac.in) വിജ്ഞാപനത്തിനൊപ്പമുള്ള അപേക്ഷാ ഫോറം ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് യോഗ്യതാ രേഖകളുടെ പകര്‍പ്പുകള്‍ സഹിതം [email protected] എന്ന ഇമെയില്‍ വിലാസത്തിലേക്ക് 19ന് മുന്‍പ് അയയ്ക്കണം. വിശദ വിവരങ്ങള്‍ വെബ് സൈറ്റില്‍.

പിഎച്ച്ഡി കോഴ്‌സ് വര്‍ക്ക് പരീക്ഷ

എംജി സര്‍വകലാശാലയുടെ അംഗീകൃത ഗവേഷണ കേന്ദ്രങ്ങളിലെ റിസര്‍ച്ച് സ്‌കോളര്‍മാരുടെ പിഎച്ച്ഡി കോഴ്‌സ് വര്‍ക്ക് പരീക്ഷ(2022 അഡ്മിഷന്‍ ഫുള്‍ടൈം, പാര്‍ട്ട് ടൈം റെഗുലര്‍, 2022നു മുന്‍പുള്ള അഡ്മിഷന്‍ സപ്ലിമെന്ററി) 24 മുതല്‍ നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.

പരീക്ഷാ ഫലം

മൂന്നാം സെമസ്റ്റര്‍ എംഎസ്്‌സി കെമിസ്ട്രി ഇനോര്‍ഗാനിക് കെമിസ്ട്രി (2021 അഡ്മിഷന്‍), എംഎസ്്‌സി കെമിസ്ട്രിപോളിമെര്‍ കെമിസ്ട്രി(2021, 2022 അഡ്മിഷനുകള്‍) സപ്ലിമെന്ററി പരീക്ഷയുടെ (ഫാക്കല്‍റ്റി ഓഫ് സയന്‍സസ് സിഎസ്എസ് ഓഗസ്റ്റ് 2024) ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് 19 വരെ അപേക്ഷിക്കാം.

നാലാം സെമസ്റ്റര്‍ ബാച്ച്‌ലര്‍ ഓഫ് ഫിസിക്കല്‍ എജ്യുക്കേഷന്‍ ആന്‍ഡ് സ്‌പോര്‍ട്‌സ് (2021 അഡ്മിഷന്‍ റെഗുലര്‍, 2016 മുതല്‍ 2020 അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ് ജനുവരി 2024) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് 19 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം
More News