University News
പ്രൈവറ്റ് രജിസ്ട്രേഷന്‍ ഡിഗ്രി, പിജി; 12 വരെ അപേക്ഷിക്കാം
എംജി യൂണിവേഴ്സിറ്റിയുടെ പ്രൈവറ്റ് രജിസ്ട്രേഷന്‍ ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകളില്‍ പ്രവേശനത്തിന് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി 12 വരെ നീട്ടി.

ഫൈനോടു കൂടി 13 മുതല്‍ 20വരെയും സൂപ്പര്‍ ഫൈനോടുകൂടി 21 മുതല്‍ 30 വരെയും അപേക്ഷ സ്വീകരിക്കും. വിശദ വിവരങ്ങള്‍ https://www.mgu.ac.in/admission/privateregistration2/ എന്ന ലിങ്കില്‍.

ഓണേഴ്സ് ബിരുദം; പരിശീലനം തുടങ്ങി

ഓണേഴ്സ് ബിരുദ പ്രോഗ്രാമുകളുമായി ബന്ധപ്പെട്ട് മഹാത്മാ ഗാന്ധി സര്‍വകലാശാലയിലെ മാനവ വിഭവശേഷി വികസന കേന്ദ്രത്തിന്‍റെ ആഭിമുഖ്യത്തിലുള്ള പരിശീലന പരിപാടി ആരംഭിച്ചു. അനധ്യാപക ജീവനക്കാര്‍ക്കും സെനറ്റിലെ വിദ്യാര്‍ഥി പ്രതിനിധികള്‍ക്കുമായുള്ള പരിശീലനം സിന്‍ഡിക്കേറ്റ് അംഗം അഡ്വ. റെജി സക്കറിയ ഉദ്ഘാടനം ചെയ്തു.

സിന്‍ഡിക്കേറ്റ് അംഗം ഡോ. എ.എസ് സുമേഷ്, രജിസ്ട്രാര്‍ ഡോ. കെ. ജയചന്ദ്രന്‍, സെനറ്റ് അംഗം എം.എസ്. സുരേഷ് എന്നിവര്‍ പങ്കെടുത്തു. വിവിധ ബാച്ചുകളായി തിരിച്ചുള്ള പരീശീലനം നാളെ സമാപിക്കും.

പരീക്ഷാ ഫലം

നാലാം സെമസ്റ്റര്‍ പിജിസിഎസ്എസ് എംഎസസി ബയോടെക്നോളജി, എംഎസസി മൈക്രോബയോളജി(2022 അഡ്മിഷന്‍ റെഗുലര്‍, 2019 മുതല്‍ 2021 വരെ അഡ്മിഷനുകള്‍ സപ്ലിമെന്‍ററി ഏപ്രില്‍ 2024) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് 18 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ വെബ് സൈറ്റില്‍.

വൈവ വോസി

മൂന്നും നാലും സെമസ്റ്റര്‍ എംഎ ഇംഗ്ലീഷ് പ്രൈവറ്റ് രജിസ്ട്രേഷന്‍ സിഎസ്എസ് (2022 അഡ്മിഷന്‍ റെഗുലര്‍, 2019 മുതല്‍ 2021 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ് മെയ് 2024) പരീക്ഷയുടെ വെവ വോസി പരീക്ഷകള്‍ 10ന് കോട്ടയം ബസേലിയസ് കോളേജില്‍ നടക്കും.
More News