University News
പഞ്ചവത്സര ഇന്റഗ്രേറ്റഡ് ബിബിഎ എല്‍എല്‍ബി പരീക്ഷാ ഫലം
പത്താം സെമസ്റ്റര്‍ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ബിബിഎ എല്‍എല്‍ബി (ഓണേഴ്‌സ്) 2019 അഡ്മിഷന്‍ റെഗുലര്‍, 2018 അഡ്മിഷന്‍ സപ്ലിമെന്ററി) പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിള്‍ ഡിഗ്രി ബിബിഎ എല്‍എല്‍ബി (ഓണേഴ്‌സ് 2015 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ്, 2014 അഡ്മിഷന്‍ രണ്ടാം മേഴ്‌സി ചാന്‍സ്, 2013 അഡ്മിഷന്‍ അവസാന മേഴ്‌സി ചാന്‍സ്, 2016, 2017 അഡ്മിഷനുകള്‍ സപ്ലിമെന്ററി ജൂണ്‍ 2024) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് 18 വരെ അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ് സൈറ്റില്‍.

പത്താം സെമസ്റ്റര്‍ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ബികോം എല്‍എല്‍ബി (ഓണേഴ്‌സ് 2019 അഡ്മിഷന്‍ റെഗുലര്‍, 2018 അഡ്മിഷന്‍ സപ്ലിമെന്ററി), പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിള്‍ ഡിഗ്രി ബികോം എല്‍എല്‍ബി (ഓണേഴ്‌സ്) 2016,2017 അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2015 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ് ജൂണ്‍ 2024) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് 18 വരെ അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ് സൈറ്റില്‍.

പത്താം സെമസ്റ്റര്‍ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ബിഎ എല്‍എല്‍ബി (2015 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ്, 2014 അഡ്മിഷന്‍ രണ്ടാം മേഴ്‌സി ചാന്‍സ്, 2012, 2013 അഡ്മിഷനുകള്‍ അവസാന മേഴ്‌സി ചാന്‍സ് ജൂണ്‍ 2024) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് 18 വരെ അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ് സൈറ്റില്‍.

മൂന്നാം സെമസ്റ്റര്‍ എംഎസ്്‌സി ഫാര്‍മ്യൂട്ടിക്കല്‍ കെമിസ്ട്രി (2018 അഡ്മിഷന്‍ സപ്ലിമെന്ററി , 2015 മുതല്‍ 2017 വരെ അഡ്മിഷനുകള്‍ മേഴ്‌സി ചാന്‍സ് ജനുവരി 2024) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് 18 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ് സൈറ്റില്‍.

പരീക്ഷയ്ക്ക് അപേക്ഷിക്കാം

ഒന്നും രണ്ടും നാലും സെമസ്റ്ററുകള്‍ ബി ആര്‍ക്ക് (2014 മുതല്‍ 2018 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി) പരീക്ഷകള്‍ക്ക് 10വരെ അപേക്ഷിക്കാം. ഫൈനോടെ 11നും സൂപ്പര്‍ ഫൈനോടെ 12നും അപേക്ഷ സ്വീകരിക്കും. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ് സൈറ്റില്‍.

പ്രാക്ടിക്കല്‍

രണ്ടം സെമസ്റ്റര്‍ എംഎ സിഎസ്എസ് (2023 അഡ്മിഷന്‍ റെഗുലര്‍, 2022 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2019 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ് ഏപ്രില്‍ 2024) പരീക്ഷയുടെ കഥകളി വേഷം പ്രാക്ടിക്കല്‍ പരീക്ഷകള്‍ 25 ന് തൃപ്പൂണിത്തുറ ആര്‍എല്‍വി കോളജ് ഓഫ് മ്യൂസിക്ക് ആന്‍ഡ് ഫൈന്‍ ആര്‍ട്‌സില്‍ നടക്കും. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍.

ഒന്നു മുതല്‍ നാലു വരെ സെമസ്റ്ററുകള്‍ ബി വോക് വിഷ്വല്‍ മീഡിയ ആന്‍ഡ് ഫിലിം മേക്കിംഗ് (2021അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റും റീ അപ്പിയറന്‍സും പുതിയ സ്‌കീം ഏപ്രില്‍ 2024) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ അഞ്ച്, ആറ്, ഒന്‍മ്പത് തീയതികളില്‍ കളമശേരി സെന്റ് പോള്‍സ് കോളജില്‍ നടക്കും. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.

അഞ്ച്, ആറ് സെമസ്റ്ററുകള്‍ ബിസിഎഓഫ് കാമ്പസ് (സപ്ലിമെന്ററിയും മേഴ്‌സി ചാന്‍സും ഏപ്രില്‍ 2023) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ നാല്, അഞ്ച് തീയതികളില്‍ ഏറ്റുമാനൂരപ്പന്‍ കോളജില്‍ നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.

നാലാം സെമസ്റ്റര്‍ എംഎസ്്‌സി ഇന്‍ ബേസിക് സയന്‍സ് കെമിസ്ട്രി (2022 അഡ്മിഷന്‍ റെഗുലര്‍, 2021 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2021, 2022 അഡമിഷനുകള്‍ സപ്ലിമെന്ററി ജൂലൈ 2024) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷ നാലിന് കോളജുകളില്‍ നടക്കും. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.
More News