University News
ജൂണിയര്‍ റിസര്‍ച്ച് ഫെലോ; 10വരെ അപേക്ഷിക്കാം
എംജി സര്‍വകലാശാലയില്‍ ജൂണിയര്‍ റിസര്‍ച്ച് ഫെലോഷിപ്പിന് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി 10 വരെ നീട്ടി. സര്‍വകലാശാലാ റിസര്‍ച്ച് പോര്‍ട്ടല്‍ (https://researchonline.mgu.ac.in/) എന്ന ലിങ്ക് വഴി അപേക്ഷ സമര്‍പ്പിക്കാം.

പരീക്ഷാ ഫലം

രണ്ടാം സെമസ്റ്റര്‍ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ബി കോം എല്‍എല്‍ബി, പഞ്ചവത്സര ഇന്റഗ്രേറ്റഡ് ബിബിഎ എല്‍എല്‍ബി (ഓണേഴ്‌സ് 2022 അഡ്മിഷന്‍ റെഗുലര്‍, 2018 മുതല്‍ 2021 അഡ്മിഷനുകള്‍ സപ്ലിമെന്ററി), പഞ്ചവത്സര ഇന്റഗ്രേറ്റ് ഡബിള്‍ ഡിഗ്രി ബികോം എല്‍എല്‍ബി, പഞ്ചവത്സര ഇന്റഗ്രേറ്റ് ഡബിള്‍ ഡിഗ്രി ബിബിഎ എല്‍എല്‍ബി, (ഓണേഴ്‌സ് 20162017 അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2015 അഡ്മിഷന്‍ ഒന്നാം മേഴ്‌സി ചാന്‍സ് മാര്‍ച്ച് 2024) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് 18 വരെ അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ് സൈറ്റില്‍.

രണ്ടാം സെമസ്റ്റര്‍ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ബിഎ എല്‍എല്‍ബി (2015 അഡ്മിഷന്‍ ഒന്നാം മേഴ്‌സി ചാന്‍സ്, 2014 അഡ്മിഷന്‍ രണ്ടാം മേഴ്‌സി ചാന്‍സ്, 2012, 2013 അഡ്മിഷനുകള്‍ അവസാന മേഴ്‌സി ചാന്‍സ് മാര്‍ച്ച് 2024) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് 18 വരെ അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ് സൈറ്റില്‍.

മൂന്നാം സെമസ്റ്റര്‍ പിജിസിഎസ്എസ് എംഎ ഇക്കണോമിക്‌സ്, എംഎസ്്‌സി ഫിസിക്‌സ് (2018 അഡ്മിഷന്‍ സപ്ലിമെന്ററി, 2015 മുതല്‍ 2017 വരെ അഡ്മിഷനുകള്‍ മേഴ്‌സി ചാന്‍സ് ജനുവരി 2024) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് 18 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ് സൈറ്റില്‍.

പ്രാക്ടിക്കല്‍

ഒന്നാം സെമസ്റ്റര്‍ സിബിസിഎസ് ബിഎസ്്‌സി കം്പ്യൂട്ടര്‍ സയന്‍സ് മോഡല്‍ മൂന്ന് (2022 അഡ്മിഷന്‍ റെഗുലര്‍ സ്‌പെഷല്‍ പരീക്ഷ ജൂലൈ 2024)ന്റെ സോഫ്‌റ്റ്വെയര്‍ ലാബ് 1 പ്രാക്ടിക്കല്‍ പരീക്ഷ നാളെ മണിക്കമംഗലം സെന്റ് ക്ലയര്‍ കോളേജില്‍ നടക്കും. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.

രണ്ടാം സെമസ്റ്റര്‍ എംഎസ്്‌സി കംപ്യൂട്ടര്‍ സയന്‍സ് സിഎസ്എസ്(2023 അഡ്മിഷന്‍ റെഗുലര്‍, 2022 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2019 മുതല്‍ 2022 വരെഅഡ്മിഷനുകള്‍ റീ അപ്പിയറന്‍സ് ഏപ്രില്‍ 2024) പരീക്ഷയുടെ ലാബ് 2 പ്രാക്ടിക്കല്‍ പരീക്ഷ നാളെ നടത്തും. ടൈം ടേബിള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍.

രണ്ടാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് എംഎസ്്‌സി ഇന്‍ ബേസിക് സയന്‍സ്കെമിസ്ട്രി (2023 അഡ്മിഷന്‍ റെഗുലര്‍, 2021, 2022 അഡ്മിഷന്‍ ഇ്ംപ്രൂവ്‌മെന്റ്, 2020, 2021, 2022 അഡ്മിഷന്‍ സപ്ലിമെന്ററി ജൂണ്‍ 2024) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷ മൂന്നു മുതല്‍ നടക്കും. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.
More News