University News
ഓണേഴ്‌സ് ബിരുദം അന്തിമ അലോട്ട്‌മെന്റ്
എംജി സര്‍വകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളില്‍ ഓണേഴ്‌സ് ബിരുദ പ്രവേശനത്തിന്റെ അന്തിമ അലോട്ട്‌മെന്റ്(നാലാം ഘട്ടം) പ്രസിദ്ധീകരിച്ചു. പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ കോളജുകളുമായി ബന്ധപ്പെട്ട് ഇന്ന് വൈകുന്നേരം നാലിനു മുന്‍പ് പ്രവേശനം നേടണം. ഓണേഴ്‌സ് ബിരുദ പ്രവേശന നടപടികള്‍ ഇന്ന് അവസാനിക്കും.

പിജി പ്രത്യേക അലോട്ട്‌മെന്റ്

സര്‍വകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളില്‍ ബിരുദാനന്തര ബിരുദ പ്രവേശനത്തിന്റെ പ്രത്യേക അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ കോളജുകളുമായി ബന്ധപ്പെട്ട് ഇന്ന് വൈകുന്നേരം നാലിനു മുന്‍പ് പ്രവേശനം നേടണം. പ്രവേശന നടപടികള്‍ ഇന്ന് അവസാനിക്കും.

പരീക്ഷാ തീയതി

ഒന്നാം വര്‍ഷം മുതല്‍ നാലാം മുതല്‍ നാലാം വര്‍ഷം വരെ ബിഎസ്്‌സി മെഡിക്കല്‍ മൈക്രോബയോളജി (2015 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ്, 2016 അഡ്മിഷന്‍ സപ്ലിമെന്ററി) പരീക്ഷകള്‍ സെപ്റ്റംബര്‍ 25 മുതല്‍ നടക്കും.

പ്രാക്ടിക്കല്‍

രണ്ടാം സെമസ്റ്റര്‍ സിബിസിഎസ് (പുതിയ സ്‌കീം 2023 അഡ്മിഷന്‍ റെഗുലര്‍, 2022 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2017 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ് മേയ് 2024) പരീക്ഷയുടെ ബിഎ കഥകളി വേഷം പ്രാക്ടിക്കല്‍ പരീക്ഷകള്‍ സെപ്റ്റംബര്‍ 12, 13 തീയതികളില്‍ തൃപ്പൂണിത്തുറ ആര്‍എല്‍വി കോളജ് ഓഫ് മ്യൂസിക്ക് ആന്‍ഡ് ഫൈന്‍ ആര്‍ട്‌സില്‍ നടക്കും. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍.

രണ്ടാം സെമസ്റ്റര്‍ എംഎസ്്‌സി സുവോളജി (2023 അഡ്മിഷന്‍ റെഗുലര്‍, 2022 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2019 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ് ഏപ്രില്‍ 2024) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ സെപ്റ്റംബര്‍ ഒന്‍പതു മുതല്‍ വിവിധ കോളജുകളില്‍ നടത്തും. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.

നാലാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് എംഎസ്്‌സി ഇന്‍ ബേസിക് സയന്‍സ് കെമിസ്ട്രി (2022 അഡ്മിഷന്‍ റെഗുലര്‍, 2021 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2020 മുതല്‍ 2021 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി ഏപ്രില്‍ 2024) പരീക്ഷയുടെ ഫിസിക്‌സ് കോംപ്ലിമെന്ററി പ്രാക്ടിക്കല്‍ പരീക്ഷകള്‍ സെപ്റ്റംബര്‍ 27 മുതല്‍ വിവിധ കോളജുകളില്‍ നടത്തും. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.

പരീക്ഷയ്ക്ക് അപേക്ഷിക്കാം

പത്താം സെമെസ്റ്റര്‍ ബിആര്‍ക് തിസിസ് ഇവാലുവേഷന്‍ ആന്‍ഡ് വൈവ വോസി (2014 മുതല്‍ 2018 വരെ അഡ്മിഷനുകള്‍ സപ്ലിമെന്റി) പരീക്ഷകള്‍ക്ക് സെപ്റ്റംബര്‍ ഒന്‍പതു വരെ ഫീസ് അടച്ച് അപേക്ഷ നല്‍കാം. ഫൈനോടെ സെപ്റ്റംബര്‍ 10 വരെയും സൂപ്പര്‍ ഫൈനോടെ 11 വരെയും അപേക്ഷ സ്വീകരിക്കും.
More News