University News
ടെക്‌നിക്കല്‍ അസിസ്റ്റന്റ്; അപേക്ഷിക്കാം
സ്‌കൂള്‍ ഓഫ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ്് റോബോട്ടിക്‌സില്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ് തസ്തികയില്‍ ഒരു വര്‍ഷത്തേക്ക് താത്കാലിക കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഈഴവ, തിയ്യ, ബില്ലവ വിഭാഗത്തില്‍ ഒരൊഴിവാണുള്ളത്. കംപ്യൂട്ടര്‍ സയന്‍സ്, കംപ്യൂട്ടര്‍ അപ്ലിക്കേഷന്‍സ്, കംപ്യൂട്ടര്‍ എന്‍ജിനീയറിംഗ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഐ ടി എന്നിവയിലേതിലെങ്കിലും 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദവും, ജിപിയു കംപ്യൂട്ടിംഗ്, നെറ്റ് വര്‍ക്കിംഗ്, പൈത്തണ്‍ പ്രോഗ്രാമിംഗ് എന്നിയില്‍ ഏതിലെങ്കിലും പ്രവൃത്തിപരിചവുമുള്ളവരെയാണ് പരിഗണിക്കുന്നത്. വിശദ വിവരങ്ങള്‍ വെബ്‌സൈറ്റില്‍.


കൗണ്‍സലിംഗ് ആന്‍ഡ് സൈക്കോതെറാപ്പി ഡിപ്ലോമ

സര്‍വകലാശാലയിലെ ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ ഡിസെബിലിറ്റി സ്റ്റഡീസിന്റെ കൗണ്‍സലിംഗ് ആന്റ് സൈക്കോ തെറാപ്പി ഡിപ്ലോമ കോഴ്‌സിന് ഇപ്പോള്‍ അപേക്ഷിക്കാം. പ്ലസ് ടൂവോ തത്തുല്യ യോഗ്യതയോ ഉള്ളവരെയാണ് പരിഗണിക്കുന്നത്. ഓഫ്‌ലൈന്‍, ഓണ്‍ലൈന്‍ ക്ലാസുകള്‍ ഉണ്ടാകും. 8547165178, 8891391580, ഇമെയില്‍ [email protected].

പ്രാക്ടിക്കല്‍

ഒന്നാം വര്‍ഷം മുതല്‍ നാലാം വര്‍ഷം വരെ ബിപിടി (2015, 2016 അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2014 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ്, 2008 മുതല്‍ 2013 വരെ അഡ്മിഷനുകള്‍ രണ്ടാം മേഴ്‌സി ചാന്‍സ് മാര്‍ച്ച് 2024) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ സെപ്റ്റംബര്‍ രണ്ടു മുതല്‍ കോളജുകളില്‍ നടത്തും. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.

നാലാം സെമസ്റ്റര്‍ ഐഎംസിഎ (2021 അഡ്മിഷന്‍ റെഗുലര്‍, 2017 മുതല്‍ 2020 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി) നാലാം സെമസ്റ്റര്‍ ഡിഡിഎംസിഎ (2016 അഡ്മിഷന്‍ സപ്ലിമെന്ററി, 2014,2015 അഡ്മിഷനുകള്‍ മേഴ്‌സി ചാന്‍സ് ജൂലൈ 2024)പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ സെപ്റ്റംബര്‍ ആറു മുതല്‍ നടക്കും. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ് സൈറ്റില്‍.

രണ്ടാം വര്‍ഷ എംഎസ് സി മെഡിക്കല്‍ മൈക്രോബയോളജി (2023 അഡ്മിഷന്‍ റെഗുലര്‍, 2020 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2019 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ്, 2018 അഡ്മിഷന്‍ രണ്ടാം മേഴ്‌സി ചാന്‍സ്, 2017 അഡ്മിഷന്‍ അവസാന മേഴ്‌സി ചാന്‍സ് ജൂലൈ 2024) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ സെപ്റ്റംബര്‍ ആറു മുതല്‍ കോളജുകളില്‍ നടത്തും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.

സ്‌പോട്ട് അഡ്മിഷന്‍

സ്‌കൂള്‍ ഓഫ് പോളിമര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയില്‍ എംഎസ്്‌സി ഇന്‍ഡസ്ട്രിയല്‍ പോളിമെര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി പ്രോഗ്രാമില്‍ ഒഴിവുള്ള മൂന്ന് ജനറല്‍ മെറിറ്റ് സീറ്റുകളില്‍ ഇന്നു സ്‌പോട്ട് അഡ്മിഷന്‍ നടത്തും. അര്‍ഹരായ വിദ്യാര്‍ഥികള്‍ അസല്‍ രേഖകളുമായി ഉച്ചയ്ക്ക് 12.30ന് മുന്‍പ് വകുപ്പ് ഓഫീസില്‍(റൂം നമ്പര്‍ 302 കണ്‍വര്‍ജന്‍സ് അക്കാദമിയ കോംപ്ലക്‌സ്) നേരിട്ട് എത്തണം. കൂടുതല്‍ വിവരങ്ങള്‍ https://cat.mgu.ac.in/schoolpolymer.php എന്ന ലിങ്കില്‍.9744278352, 9562578730, 9400201036)

പരീക്ഷാ ഫലം

മൂന്നാം സെമസ്റ്റര്‍ മാസ്റ്റര്‍ ഓഫ് കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (2022 അഡ്മിഷന്‍ റെഗുലര്‍, 2020, 2021 അഡ്മിഷനുകള്‍ സപ്ലിമെന്ററി ഡിസംബര്‍ 2023) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് സെപ്റ്റംബര്‍ 11 വരെ അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ് സൈറ്റില്‍.