University News
ഓണേഴ്‌സ് ബിരുദം; അന്തിമ അലോട്ട്‌മെന്റിന് രജിസ്റ്റര്‍ ചെയ്യാം
എംജി സര്‍വകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളില്‍ ഓണേഴ്‌സ് ബിരുദ പ്രവേശനത്തിനുള്ള അന്തിമ അലോട്ട്‌മെന്റിന്(നാലാം ഘട്ടം) നാളെ വൈകുന്നേരം നാലുവരെ രജിസ്റ്റര്‍ ചെയ്യാം. അലോട്ട്‌മെന്റ് 30ന് പ്രസിദ്ധീകരിക്കും. പ്രവേശനം 30, 31 തീയതികളില്‍ കോളജുകളില്‍ നടക്കും. നിലവില്‍ ഓണേഴ്‌സ് ബിരുദ പ്രോഗ്രാമുകളില്‍ പ്രവേശനമെടുത്തവര്‍ക്ക് അന്തിമ അലോട്ട്‌മെന്റിനായി ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയില്ല.

പിജി പ്രത്യേക അലോട്ട്‌മെന്റ്

സര്‍വകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളില്‍ ബിരുദാനന്തര ബിരുദ പ്രവേശനത്തിന്റെ പ്രത്യേക അലോട്ട്‌മെന്റിനുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. നാളെ വൈകുന്നേരം നാലുവരെ രജിസ്റ്റര്‍ ചെയ്യാം. അലോട്ട്‌മെന്റ് 30ന് പ്രസിദ്ധീകരിക്കും. അന്നും 31നും കോളജുകളില്‍ പ്രവേശനം നടക്കും. ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളില്‍ പ്രവേശനം എടുത്തവര്‍ക്ക് പ്രത്യേക അലോട്ട്‌മെന്റിന് രജിസ്റ്റര്‍ ചെയ്യാന്‍ കഴിയില്ല.

സ്‌പോട്ട് അഡ്മിഷന്‍

സ്‌കൂള്‍ ഓഫ് നാനോ സയന്‍സ് ആന്‍ഡ് നാനോ ടെക്‌നോളജിയില്‍ വിവിധ പ്രോഗ്രാമുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് നാളെ സ്‌പോട്ട് അഡ്മിഷന്‍ നടത്തും. എംഎസ്്‌സി ഫിസിക്‌സ് (നാനോസയന്‍സ് ആന്‍ഡ് നാനോ ടെക്‌നോളജി), എംഎസ്്‌സി കെമിസ്ട്രി (നാനോ സയന്‍സ് ആന്‍ഡ് നാനോ ടെക്‌നോളജി) എന്നീ പ്രോഗ്രാമുകളില്‍ ജനറല്‍ മെറിറ്റില്‍ ഓരോ സീറ്റുകളും എംടെക് നാനോസയന്‍സ് ആന്‍ഡ് നാനോ ടെക്‌നോളജിയില്‍ ജനറല്‍ മെറിറ്റില്‍ ഒന്‍പതു സീറ്റുകളും ഒഴിവുണ്ട്.

കണ്ണൂര്‍ സര്‍വകലാശാലയുമായി ചേര്‍ന്നുള്ള ജോയിന്റ് മാസ്റ്റേഴ്‌സ് എംഎസ്്‌സി കെമിസ്ട്രി (നാനോ സയന്‍സ് ആന്‍ഡ് നാനോ ടെക്‌നോളജി) പ്രോഗ്രാമില്‍ ജനറല്‍ മെറിറ്റില്‍ ആറു സീറ്റുകളും എംഎസ്്‌സി ഫിസിക്‌സ് (നാനാസയന്‍സ് ആന്‍ഡ്് നാനോ ടെക്‌നോളജി)പ്രോഗ്രാമില്‍ ജനറല്‍ മെറിറ്റില്‍ മൂന്നു സീറ്റുകളുമാണുള്ളത്.

അര്‍ഹരായ വിദ്യാര്‍ഥികള്‍ യോഗ്യതാ രേഖകളുടെ അസ്സലുമായി നാളെ രാവിലെ 11.30ന് വകുപ്പ് ഓഫീസില്‍(റൂം നമ്പര്‍ 302, കണ്‍വര്‍ജന്‍സ് അക്കാദമിയ കോംപ്ലക്‌സ്) എത്തണം. 9995108534, 9188606223

സര്‍വകലാശാലയിലെ ഇന്റര്‍നാഷണല്‍ ആന്‍ഡ് ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ നാനോസയന്‍സ് ആന്‍ഡ് നാനോ ടെക്‌നോളജിയില്‍ എംടെക് പോളിമെര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിംഗ് പ്രോഗ്രാമില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. യോഗ്യ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ https://iiucnn.mgu.ac.in/ എന്ന വെബ്‌സൈറ്റില്‍. അര്‍ഹരായവര്‍ അസല്‍ രേഖകളുമായി 30ന് രാവിലെ 10.30ന് വകുപ്പ് ഓഫീസില്‍(റൂം നമ്പര്‍ 302 കണ്‍വര്‍ജന്‍സ് അക്കാദമിയ കോംപ്ലസ്) നേരിട്ട് എത്തണം. 8075696733, 9744278352

സ്‌കൂള്‍ ഓഫ് പോളിമര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയില്‍ എംഎസ്്‌സി ഇന്‍ഡസ്ട്രിയല്‍ പോളിമെര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി പ്രോഗ്രാമില്‍ ഒഴിവുള്ള മൂന്ന് ജനറല്‍ മെറിറ്റ് സീറ്റുകളില്‍ 30ന് സ്‌പോട്ട് അഡ്മിഷന്‍ നടത്തും. അര്‍ഹരായ വിദ്യാര്‍ഥികള്‍ അസല്‍ രേഖകളുമായി് ഉച്ചയ്ക്ക് 12.30ന് മുന്‍പ് വകുപ്പ് ഓഫീസില്‍(റൂം നമ്പര്‍ 302 കണ്‍വര്‍ജന്‍സ് അക്കാദമിയ കോംപ്ലക്‌സ്) നേരിട്ട് എത്തണം. യോഗ്യത സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ https://cat.mgu.ac.in/schoolpolymer.php എന്ന ലിങ്കില്‍. 9744278352, 9562578730, 9400201036)

സ്‌കൂള്‍ ഓഫ് എനര്‍ജി മെറ്റീരിയല്‍സില്‍ എംടെക്, എംഎസ്്‌സി പ്രോഗ്രാമുകളില്‍ ഒഴിവുള്ള സീറ്റുകളില്‍ നാളെ സ്‌പോട്ട് അഡ്മിഷന്‍ നടക്കും. എംടെക് എനര്‍ജി സയന്‍സ് ആന്‍ഡ് ടെക്‌നോളജി (ജനറല്‍ മെറിറ്റ്നാല്), എംഎസ്്‌സി മെറ്റീരിയല്‍ സയന്‍സ് (സ്‌പെഷ്യലൈസേഷന്‍ ഇന്‍ എനര്ജി സയന്‍സ് ജനറല്‍ മെറിറ്റ്നാല്), എംഎസ്്‌സി ഫിസിക്‌സ്(സ്‌പെഷ്യലൈസേഷന്‍ ഇന്‍ എനര്‍ജി സയന്‍സ് ജനറല്‍ മെറിറ്റ്ഒന്ന്), എംഎസ്‌സി കെമിസ്ട്രി(സ്‌പെഷ്യലൈസേഷന്‍ ഇന്‍ എനര്‍ജി സയന്‍സ് ജനറല്‍ മെറിറ്റ് രണ്ട്) എന്നിങ്ങിനെയാണ് ഒഴിവുകളുടെ എണ്ണം. അര്‍ഹരായ വിദ്യാര്‍ഥികള്‍ അസല്‍ രേഖകളുമായി രാവിലെ 11.30ന് മുന്‍പ് വകുപ്പ് ഓഫീസില്‍(റൂം നമ്പര്‍ 302 കണ്‍വര്‍ജന്‍സ് അക്കാദമിയ കോംപ്ലക്‌സ്) എത്തണം. വിശദ വിവരങ്ങള്‍ https://sem.mgu.ac.in/ എന്ന വെബ്‌സൈറ്റില്‍. 7736997254.

ഡ്രോണ്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്; ഒഴിവുള്ള സീറ്റുകളില്‍ പ്രവേശനം

സര്‍വകലാശാലയില്‍ ഉടന്‍ ആരംഭിക്കുന്ന മൂന്നു മാസത്തെ ഡ്രോണ്‍ പരിശീലന സര്‍ട്ടിഫിക്കറ്റ് കോഴ്‌സില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. സ്‌കൂള്‍ ഓഫ് എന്‍വയോണ്‍മെന്റല്‍ സയന്‍സസിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഡോ. ആര്‍. സതീഷ് സെന്റര്‍ ഫോര്‍ റിമോട്ട് സെന്‍സിംഗ് ആന്റ് ജി.ഐ.ഐസ് ആണ് റോമാട്ട്‌ലി പൈലറ്റഡ് എയര്‍ക്രാഫ്റ്റ് സിസ്റ്റത്തില്‍(ആര്‍.പി.എ.എസ്) കോഴ്‌സ് നടത്തുന്നത്. സെപ്റ്റംബര്‍ മാസത്തില്‍ ആരംഭിക്കുന്ന പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേന്റെ ഡ്രോണ്‍ പൈലറ്റ് ലൈസന്‍സ് ലഭിക്കും. താത്പര്യമുള്ളവര്‍ സെപ്റ്റംബര്‍ ഒന്നിന് മുന്‍പ് സെന്ററുമായി ബന്ധപ്പെടണം. 7012147575,6282448585, 9446767451 ഇമെയില്‍[email protected].

പരീക്ഷയ്ക്ക് അപേക്ഷിക്കാം

അഞ്ചാം സെമസ്റ്റര്‍ ഐഎംസിഎ(2021 അഡ്മിഷന്‍ റെഗുലര്‍, 2017 മുതല്‍ 2020 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി), അഞ്ചാം സെമസ്റ്റര്‍ ഡിഡിഎംസിഎ(2014 മുതല്‍ 2016 വരെ അഡ്മിഷനുകള്‍ മേഴ്‌സി ചാന്‍സ്) പരീക്ഷകള്‍ക്ക് സെപ്റ്റംബര്‍ ഒന്‍പതു വരെ ഫീസ് അടച്ച് അപേക്ഷ നല്‍കാം. ഫൈനോടെ സെപ്റ്റംബര്‍ അഞ്ചുവരെയും സൂപ്പര്‍ ഫൈനോടെ ഏഴുവരെയും അപേക്ഷ സ്വീകരിക്കും.

പരീക്ഷാ ഫലം

നാലാം സെമസ്റ്റര്‍ പിജിസിഎസ്എസ് എംഎസ്്‌സി ഫിസിക്‌സ് (2022 അഡ്മിഷന്‍ റെഗുലര്‍, 2019 മുതല്‍ 2021 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി ഏപ്രില്‍ 2024) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് സെപ്റ്റംബര്‍ ഒന്‍പതു വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.

നാലാം സെമസ്റ്റര്‍ എംഎസ്്‌സി കെമിസ്ട്രി, എംഎസ്്‌സി ബയോ സ്റ്റാറ്റിസ്റ്റിക്‌സ് (2022 അഡ്മിഷന്‍ റെഗുലര്‍, 2019 മുതല്‍ 2021 വരെ അഡ്മിഷനുകള്‍ സപ്ലമെന്ററി ഏപ്രില്‍ 2024) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് സെപ്റ്റംബര്‍ ഒന്‍പതു വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.

പ്രാക്ടിക്കല്‍

ഒന്നാം വര്‍ഷ എംഎസ്്‌സി മെഡിക്കല്‍ മൈക്രോബയോളജി (2023 അഡ്മിഷന്‍ റെഗുലര്‍, 2020 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2019 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ്, 2018 അഡ്മിഷന്‍ രണ്ടാം മേഴ്‌സി ചാന്‍സ്, 2017 അഡ്മിഷന്‍ അവസാന മേഴ്‌സി ചാന്‍സ് ജൂലൈ 2024) പരീക്ഷയുടെ പ്രാക്ടിക്കല്‍ സെപ്റ്റംബര്‍ ആറു മുതല്‍ നടക്കും. വിശദ വിവരങ്ങള്‍ വെബ്‌സൈറ്റില്‍.

ഒന്ന്, രണ്ട് മൂന്ന്, നാല് വര്‍ഷ ബിപിടി (2015, 2016 അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2014 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ്, 2008 മുതല്‍ 2013 വരെ അഡ്മിഷനുകള്‍ രണ്ടാം മേഴ്‌സി ചാന്‍സ് മാര്‍ച്ച് 2024) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷ സെപ്റ്റംബര്‍ രണ്ടു മുതല്‍ നടക്കും. വിശദ വിവരങ്ങള്‍ വെബ്‌സൈറ്റില്‍.

രണ്ടാം സെമസ്റ്റര്‍ എംഎസ്്സി മോളിക്കുലാര്‍ ബയോളജി ആന്‍ഡ് ജനറ്റിക് എന്‍ജിനീയറിംഗ് സിഎസ്എസ്(2023 അഡ്മിഷന്‍ റെഗുലര്‍, 2022 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2019 മുതല്‍ 2022 വെ അഡ്മിഷനുകള്‍ സപ്ലിമെന്ററി ഏപ്രില്‍ 2024) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷ 30ന് കോളജുകളില്‍ നടത്തും. ടൈം ടേബിള്‍ സര്‍വകലാശാലാ വെബ് സൈറ്റില്‍.

രണ്ടാം സെമസ്റ്റര്‍ സിബിസിഎസ് (പുതിയ സ്‌കീം 2023 അഡ്മിഷന്‍ റെഗുലര്‍, 2022 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2017 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ് മേയ് 2024) ബിഎ മദ്ദളം, വീണ, മൃദംഗം പ്രാക്ടിക്കല്‍ പരീക്ഷകള്‍ സെപ്റ്റംബര്‍ രണ്ടു മുതല്‍ തൃപ്പൂണിത്തുറ ആര്‍എല്‍വി കോളജ് ഓഫ് മ്യൂസിക് ആന്‍ഡ് ഫൈന്‍ ആര്‍ട്‌സില്‍ നടത്തും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.

രണ്ടാം സെമസ്റ്റര്‍ ബിഎഫ്ടി, ബിഎസ്്‌സി അപ്പാരല്‍ ആന്‍ഡ് ഫാഷന്‍ ഡിസൈന്‍ സിബിസിഎസ്(2023 അഡ്മിഷന്‍ റെഗുലര്‍, 2022 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2017 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ് മേയ് 2024) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ നാളെ ആരംഭിക്കും. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.