പിജി പ്രവേശനം; രജിസ്റ്റര്‍ ചെയ്യാം
എംജി സര്‍വകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളില്‍ ബിരുദാനന്തര ബിരുദ പ്രവേശനത്തിനുള്ള മൂന്നാം ഘട്ട അന്തിമ അലോട്ട്മെന്റിന്റെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. നിലവില്‍ പി.ജി പ്രോഗ്രാമുകളില്‍ പ്രവേശനം എടുത്തവര്‍ ഒഴികെയുള്ളവര്‍ക്ക് അപേക്ഷിക്കാം. റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തില്‍ 23, 24 തീയതികളില്‍ കോളജുകളില്‍ പ്രവേശനം നടക്കും.
ബിഎഡ്; രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ്
എംജി സര്‍വകലാശാലുടെ അഫിലിയേറ്റഡ് കോളജുകളില്‍ ബിഎഡ് പ്രവേശനത്തിനുള്ള രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. ആദ്യ സപ്ലിമെന്ററി അലോട്ട്മെന്റില്‍ താത്കാലിക പ്രവേശനം എടുത്തവരും രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റില്‍ ഉള്‍പ്പെട്ടവരും ഇന്ന് വൈകുന്നേരം നാലിനു മുന്‍പ് കോളജുകളില്‍ സ്ഥിര പ്രവേശനം നേടണം. നിശ്ചിത സമയപരിധിക്കുള്ളില്‍ സ്ഥിര പ്രവേശനം നേടാത്തവരുടെ അലോട്ട്മെന്റ് റദ്ദാകും.
പരീക്ഷാ ഫലം
നാലാം സെമസ്റ്റര്‍ പിജിസിഎസ്എസ് എംഎ ഹിസ്റ്ററി, എംഎസ്്‌സി കംപ്യൂട്ടര്‍ സയന്‍സ്, എംഎസ്്‌സി മാത്തമാറ്റിക്‌സ്, ഇന്‍ഡസ്ട്രിയല്‍ കെമിസ്ട്രി, എംഎസ്്‌സി ക്ലിനിക്കല്‍ ന്യുട്രിഷന്‍ ആന്‍ഡ് ഡയറ്റെറ്റിക്‌സ് (2022 അഡ്മിഷന്‍ റെഗുലര്‍, 2019 മുതല്‍ 2021 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററിയും റീ അപ്പിയറന്‍സും ഏപ്രില്‍ 2024) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് സെപ്റ്റംബര്‍ മൂന്നുവരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ് സൈറ്റില്‍.
നാലാം സെമസ്റ്റര്‍ എംഎ ഹിസ്റ്റോറിക്കല്‍ സ്റ്റഡീസ്, (2022 അഡ്മിഷന്‍ റെഗുലര്‍, 2021 അഡ്മിഷന്‍ സപ്ലിമെന്ററി ഏപ്രില്‍ 2024) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് സെപ്റ്റംബര്‍ മൂന്നുവരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ് സൈറ്റില്‍.
നാലാം സെമസ്റ്റര്‍ എംഎസ്്‌സി ഫര്‍മസ്യൂട്ടിക്കല്‍ കെമിസ്ട്രി, (2022 അഡ്മിഷന്‍ റെഗുലര്‍, 2019 മുതല്‍ 2021 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി ഏപ്രില്‍ 2024) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ഓണ്‍ലൈനില്‍ അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ് സൈറ്റില്‍.
പ്രാക്ടിക്കല്‍
രണ്ടാം സെമസ്്റര്‍ എംഎസ്്‌സി സൈക്കോളജി (2023 അഡ്മിഷന്‍ റെഗുലര്‍, 2022 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2019 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ് ഏപ്രില്‍ 2024) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ് 23 മുതല്‍ കോളജുകളില്‍ നടത്തും. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.
മൂന്നാം സെമസ്റ്റര്‍ എംഎസ്്സി മെഡിക്കല്‍ അനാട്ടമി (2020 അഡ്മിഷന്‍ റെഗുലര്‍, 2017 മുതല്‍ 2029 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ്, 2016 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ്, 2014 അഡ്മിഷന്‍ അവസാന മേഴ്‌സി ചാന്‍സ് ജൂലൈ 2024) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ സെപ്റ്റംബര്‍ 11 മുതല്‍ കോളജുകളില്‍ നടത്തും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.
രണ്ടാം സെമസ്റ്റര്‍ ബോട്ടണി ( മോഡല്‍ 1, 2, 3 സിബിസിഎസ് 2023 അഡ്മിഷന്‍ റെഗുലര്‍, 2022 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2017 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ് മേയ് 2024) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 27 മുതല്‍ കോളജുകളില്‍ നടത്തും. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.
രണ്ടാം സെമസ്റ്റര്‍ എംഎസ്്‌സി ജിയോളജി (2023 അഡ്മിഷന്‍ റെഗുലര്‍, 2022 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2019 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി ഏപ്രില്‍ 2024 പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ സെപ്റ്റംബര്‍ മൂന്നു മുതല്‍ കോളജുകളില്‍ നടത്തും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.
രണ്ടാം സെമസ്റ്റര്‍ ബിവോക്ക് അക്കൗണ്ടിംഗ് ആന്‍ഡ്് ടാക്‌സേഷന്‍, ബാങ്കിംഗ് ആന്‍ഡ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് (2023 അഡ്മിഷന്‍ റെഗുലര്‍, 2022 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2018 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ് പുതിയ സ്‌കീം ജൂണ്‍ 2024) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ (ഇന്റന്‍ഷിപ്പ്1) ഓഗസ്റ്റ് 30ന് കോളജുകളില്‍ നടത്തും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.
സ്‌പോട്ട് അഡ്മിഷന്‍
എംജി സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് നാനോസയന്‍സ് ആന്‍ഡ് നാനോ ടെക്‌നോളജിയില്‍ എംടെക്, എംഎസ്്‌സി പ്രോഗ്രാമുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ്‌നാളെ സ്‌പോട്ട് അഡ്മിഷന്‍ നടത്തും. എംഎസ്്‌സി ഫിസിക്‌സ് നാനോ സയന്‍സ് ആന്‍ഡ്് നാനോ ടെക്‌നോളജി(ജനറല്‍1) എംഎസ്സി കെമിസ്ട്രി നാനോ സയന്‍സ് ആന്‍ഡ്് നാനോ ടെക്‌നോളജി(ജനറല്‍1), എംടെക് നാനോ സയന്‍സ് ആന്റ് നാനോ ടെക്‌നോളജി (ജനറല്‍9), എന്നിങ്ങനെയാണ് ഒഴിവുകളുടെ എണ്ണം.
അര്‍ഹരായ വിദ്യാര്‍ഥികള്‍ യോഗ്യതാ രേഖകളുടെ അസ്സലുമായി രാവിലെ 11.30ന് മുന്‍പ് വകുപ്പ് ഓഫീസില്‍ (റൂം നമ്പര്‍ 302 കണവര്‍ജന്‍സ് അക്കാദമിയ കോംപ്ലക്‌സ്) എത്തണം. വിശദ വിവരങ്ങള്‍ വെബ് സൈറ്റില്‍((https://nnsst.mgu.ac.in/) ഫോണ്‍ 9995108534,9188606223
എം.ജി സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് നാനോസയന്‍സ് ആന്‍ഡ് നാനോടെകനോളജി കണ്ണൂര്‍ സര്‍വകലാശാലയുമായി ചേര്‍ന്നു നടത്തുന്ന എംഎസ്സി പ്രോഗ്രാമുകളില്‍ ഒഴിവുള്ള സീറ്റുകളില്‍ നാളെ സ്‌പോട്ട് അഡ്മിഷന്‍ നടത്തും. എംഎസ്്‌സി കെമിസ്ട്രി നാനോസയന്‍സ് ആന്‍ഡ്് നാനോടെക്‌നോളജി (ജനറല്‍ മെറിറ്റ്3), എംഎസ്്‌സി ഫിസിക്‌സ് നാനോസയന്‍സ് ആന്‍ഡ് നാനോടെക്‌നോളജി (ജനറല്‍ മെറിറ്റ്4) എന്നിങ്ങനെയാണ് ഒഴിവുകളുടെ എണ്ണം. അര്‍ഹരായവര്‍ രാവിലെ 11.30ന് അസല്‍ രേഖകളുമായി വകുപ്പ് ഓഫീസില്‍ എത്തണം. വിശദ വിവരങ്ങള്‍ വെബ് സൈറ്റില്‍ (https://nnsst.mgu.ac.in) 9995108534, 9188606223.
സ്‌കൂള്‍ ഓഫ് പോളിമെര്‍ സയന്‍സ് ആന്‍ഡ്് ടെക്‌നോളജിയില്‍ എംഎസ്്‌സി ഇന്‍ഡസ്ട്രിയല്‍ പോളിമെര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി പ്രോഗ്രാമില്‍ ജനറല്‍ മെറിറ്റില്‍ മൂന്നു സീറ്റുകള്‍ ഒഴിവുണ്ട്. അര്‍ഹരായ വിദ്യാര്‍ഥികള്‍ യോഗ്യതാ രേഖകളുടെ അസ്സലുമായി നാളെ ഉച്ചയ്ക്ക് 12.30ന് മുന്‍പ് വകുപ്പ് ഓഫീസില്‍(റൂം നമ്പര്‍ 302, കണ്‍വര്‍ജന്‍സ് അക്ാദമിയ കോംപ്ലകസ്) എത്തണം. യോഗ്യത സംബന്ധിച്ച വിശദ വിവരങ്ങള്‍ https://cat.mgu.ac.in/schoolpolymer.php എന്ന ലിങ്കില്‍. ഫോണ്‍9562578730, 9400201036.