University News
എംജി ബിഎഡ് പ്രവേശനം; ഒന്നാം അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു
സര്‍വകലാശാലയുടെ അഫിലിയേറ്റഡ് ടീച്ചേഴ്സ് ട്രെയിനിംഗ് കോളജുകളിലെ ബിഎഡ് പ്രോഗ്രാമുകളില്‍ ഏകജാലക പ്രവേശനത്തിനുള്ള ഒന്നാം അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്‍റ് ലഭിച്ചവര്‍ ഒന്‍പതിന് വൈകുന്നേരം നാലിനു മുന്‍പ് കോളജുകളില്‍ പ്രവേശനം നേടണം.

താത്കാലിക പ്രവേശനം തെരഞ്ഞടുക്കുന്നവര്‍ കോളജുകളില്‍ ബന്ധപ്പെട്ട് പ്രവേശനം ഉറപ്പാക്കിയാല്‍ മതിയാകും. ഒന്നാം ഓപ്ഷന്‍ ലഭിച്ചവരും സ്ഥിര പ്രവേശനം തെരഞ്ഞടുത്തവരും ഈ സമയപരിധിക്കുള്ളില്‍ കോളജുകളില്‍ നേരിട്ട് ഹാജരായി പ്രവേശനം നേടണം. പ്രവേശനം എടുക്കുന്നവര്‍ തെളിവായി കണ്‍ഫര്‍മേഷന്‍ സ്ലിപ്പ് ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കണം.

പരീക്ഷാ തീയതി

ഒന്നാം സെമസ്റ്റര്‍ ബിവോക്ക് വിഷ്വല്‍ മീഡിയ ആൻഡ് ഫിലിം മേക്കിംഗ് (ന്യൂ സ്കീം 2021 അഡ്മിഷന്‍ ഇംപ്രൂവ്മെന്‍റ് റീ അപ്പിയറന്‍സ്) പരീക്ഷകള്‍ 22 ന് ആരംഭിക്കും.

പരീക്ഷക്ക് അപേക്ഷിക്കാം

പത്താം സെമസ്റ്റര്‍ ഐഎംസിഎ (2019 അഡ്മിഷന്‍ റെഗുലര്‍,2017,2018 അഡ്മിഷന്‍ സപ്ലിമെന്‍റ്റി) ഡിഡിഎംസിഎ (2014,2015,2016 അഡ്മിഷനുകള്‍ മേഴ്സി ചാന്‍സ് ) പരീക്ഷയ്ക്ക് 15 വരെ ഫീസ് അടച്ച് അപേക്ഷ സമര്‍പ്പിക്കാം. 19ന് ഫൈനോടു കൂടിയും ജൂലൈ 20 ന് സൂപ്പര്‍ ഫൈനോടു കൂടിയും അപേക്ഷ സ്വീകരിക്കും.

സ്പോട്ട് അഡ്മിഷന്‍

സര്‍വകലാശാലയിലെ സ്കൂള്‍ ഓഫ് ഇന്‍റര്‍നാഷണന്‍ റീലേഷന്‍സ് ആൻഡ് പൊളിറ്റിക്സില്‍ എംഎ പെളിറ്റിക്സ് ആൻഡ് ഹ്യുമന്‍ റൈറ്റ്സ് പ്രോഗ്രാമില്‍ പട്ടിക ജാതി വിഭാഗത്തില്‍ ഒരു സീറ്റ് ഒഴിവുണ്ട്. യോഗ്യതയുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി 10 ന് രാവിലെ 11 ന്
സ്കൂള്‍ ഓഫ് പോളിമര്‍ സയന്‍സ് ആന്‍റ് ടെക്നോളജിയില്‍ എംഎസ് സി ഇന്‍ഡസ്ട്രിയല്‍ പോളിമര്‍ സയന്‍സ് ആൻഡ് ടേക്നോളജി പ്രോഗ്രാമിന് പട്ടികജാതി വിഭാഗത്തില്‍ രണ്ടെണ്ണം ഉള്‍പ്പെടെ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. യോഗ്യരായവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഒന്‍പതിന് ഓഫിസില്‍ നേരിട്ട് എത്തണം. കൂടുതല്‍ വിവരങ്ങള്‍ങ്ങള്‍ http://cat.mgu.ac.in/schoolpolymer.php എന്ന ലിങ്കില്‍. ഫോണ്‍9562578730,9400201036

സര്‍വകലാശാലയിലെ ഇന്‍റര്‍നഷണല്‍ ആൻഡ് ഇന്‍റര്‍ യൂണിവേഴ്സിറ്റി സെന്‍റര്‍ ഫോര്‍ നാനോസയന്‍സ് ആന്‍റ് നാനോടെക്നോളജിയില്‍ (ഐഐയുസിഎന്‍എന്‍) എംടെക്ക് പോളിമര്‍ സയന്‍സ് ആന്‍റ് എന്‍ജിനീയറിംഗ് പ്രോഗ്രാമില്‍ ഏതാനും സീറ്റുകള്‍ ഒഴിവൂണ്ട്. യോഗയരായവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂലൈ ഒന്‍പതിന് രാവിലെ ഓഫിസില്‍ നേരിട്ട് എത്തണം.
കൂടുതല്‍ വിവരങ്ങള്‍ വെബ്സൈറ്റില്‍(https://iiucnn.mgu.ac.in/)..
ഫോണ്‍ (8075696733,9744278352)

പ്രാക്ടിക്കല്‍

നാലാം സെമസ്റ്റര്‍ ബിവോക്ക് സൗണ്ട് എന്‍ജിനീയറിംഗ് (2022 അഡ്മിഷന്‍ റെഗുലര്‍, 2021 അഡ്മിഷന്‍ ഇംപ്രൂവ്മെന്‍റ്, 2018 മുതല്‍ 2021 വരെ അഡ്മിഷനുകള്‍ റീ അപ്പീയറന്‍സ് മെയ് 2024) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഒന്‍പതിന് ആരംഭിക്കും. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍.

നാലാം സെമസ്റ്റര്‍ ബിഎസ് സി കംപ്യൂട്ടര്‍ സയന്‍സ് മോഡല്‍ മൂന്ന് സിബിസിഎസ് (ന്യൂ സ്കീം 2022 അഡ്മിഷന്‍ റെഗുലര്‍, 2021 അഡ്മിഷന്‍ ഇംപ്രൂവ്മെന്‍റ്, 2017, 2018, 2019, 2020, 2021 അഡ്മിഷന്‍ റീ അപ്പീയറന്‍സ് ഏപ്രില്‍ 2024) പരീക്ഷയുടെ പരാക്ടിക്കല്‍ പരീക്ഷകള്‍ ജൂലൈ ഒന്പതിന് ആരംഭിക്കും. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍.

നാലാം സെമസ്റ്റര്‍ എംഎസ് സി ഫിസിക്സ്, സ്പേസ് സയന്‍സ് (2022 അഡ്മിഷന്‍ റെഗുലര്‍, 2019, 2020, 2021 അഡ്മിഷന്‍ റീ അപ്പീയറന്‍സ് ഏപ്രില്‍ 2024 ) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഒന്‍പതിന് ആരംഭിക്കം. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍.

വൈവ വോസി

നാലാം സെമസ്റ്റര്‍ എംഎ ഹിന്ദി സിഎസ്എസ് (2022 അഡ്മിഷന്‍ റെഗുലര്‍, 2019 മുതല്‍ 2021 വരെ അഡ്മിഷനുകള്‍ റീ അപ്പീയറന്‍സ് ഏപ്രില്‍ 2024) പരീക്ഷയുടെ പ്രോജക്റ്റ്, വൈവ വോസി പരീക്ഷകള്‍ 11 ന് ആരംഭിക്കും.

നാലാം സെമസ്റ്റര്‍ എംകോം ആൻഡ് എംസിഎം. (സിഎസ്എസ് 2022 അഡ്മിഷന്‍ റെഗുലര്‍, 2019,2020,2021 അഡ്മിഷന്‍ റീ അപ്പീയറന്‍സ ഏപ്രില്‍ 2024) പരീക്ഷയുടെ പ്രോജക്റ്റ്, വൈവ വോസി പരീക്ഷകള്‍ ഒന്‍പതിന് ആരംഭിക്കും. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍.