University News
എം.ജി സര്‍വകലാശാലയുടെ ഓണ്‍ലൈന്‍ എംബിഎ, എംകോം; ഇപ്പോള്‍ അപേക്ഷിക്കാം
എംജി സര്‍വകലാശാലയുടെ എംബിഎ, എംകോം ഓണ്‍ലൈന്‍ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഉപരിപഠനത്തിനും തൊഴിലിനുമുള്ള യോഗ്യതയായി പരിഗണിക്കുന്ന റെഗുലര്‍ ഡിഗ്രിക്ക് തുല്യമായ പ്രോഗ്രാമുകളാണിവ. നിലവില്‍ ജോലി ചെയ്യുന്നവര്‍ക്കും മറ്റു കോഴ്‌സുകള്‍ പഠിക്കുന്നവര്‍ക്കും ചേരാം. രജിസ്‌ട്രേഷന്‍ മുതല്‍ സര്‍ട്ടിഫിക്കറ്റ് വിതരണംവരെയുള്ള നടപടികള്‍ ഓണ്‍ലൈനിലായതിനാല്‍ ഒരു ഘട്ടത്തിലും വിദ്യാര്‍ഥികള്‍ക്ക് സര്‍വകലാശാലയില്‍ നേരിട്ട് എത്തേണ്ടതില്ല. പ്രവേശനത്തിന് പ്രായ പരിധിയോ പരീക്ഷയോ ഇല്ല. വിദ്യാര്‍ഥികളുടെ സൗകര്യവും സമയക്രമവും അനുസരിച്ച് പഠിക്കാനാകും എന്നതാണ് ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന്റെ മറ്റൊരു സവിശേഷത.
യുജിസി അംഗീകൃത സര്‍വകലാശാലകളില്‍നിന്ന് ഏതെങ്കിലും വിഷയത്തില്‍ 50 ശതമാനത്തില്‍ കുറയാത്ത മാര്‍ക്കോടെ ബിരുദമോ അല്ലെങ്കില്‍ ഏതെങ്കിലും വിഷയത്തില്‍ ബിരുദാനന്തര ബിരുദമോ ഉള്ളവര്‍ക്ക് എംബിഎക്ക് അപേക്ഷിക്കാം. നാലു സെമസ്റ്ററുകളിലായി നടത്തുന്ന പ്രോഗ്രാമിന് ഓരോ സെമസ്റ്ററിനും 25000 രൂപയാണ് ഫീസ്.

യുജിസി അംഗീകൃത സര്‍വകലാശാലകളില്‍നിന്ന് 45 ശതമാനം മാര്‍ക്കോടെ ബികോം, ബിബിഎ, ബിബിഎം ഇവയില്‍ ഏതെങ്കിലും ബിരുദമോ തത്തുല്യ ബിരുദമോ നേടിയവര്‍ക്ക് ഓണ്‍ലൈന്‍ എംകോമിന് അപേക്ഷിക്കാം. നാലു സെമസ്റ്ററുകളുള്ള പ്രോഗ്രാമിന് സെമസ്റ്ററിന് 20000 രൂപയാണ് ഫീസ്.

ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കും സംസ്ഥാനത്തെ പട്ടികജാതി, പട്ടികവര്‍ഗ ഒഇസി, എസ്ഇബിസി വിഭാഗങ്ങളില്‍ പെടുന്നവര്‍ക്കും സര്‍വകലാശാലാ നിയമപ്രകാരമുള്ള മാര്‍ക്കിളവ് ലഭിക്കും. പട്ടികജാതി, പട്ടിക വര്‍ഗ വിഭാഗക്കാര്‍ക്ക് സെമസ്റ്റര്‍ ഫീസില്‍ 20 ശതമാനം ഇളവുണ്ട്.

അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ഓഗസ്റ്റ് 15. കൂടുതല്‍ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ (cdoe.mgu.ac.in) 0481 2733293, 8547992325, 8547852326, 8547010451.

ഓണേഴ്‌സ് ബിരുദ പ്രവേശനം; ഒന്നാം പ്രത്യേക ആലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

എംജി സര്‍വകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളിലെ ഓണേഴ്‌സ് ബിരുദ പ്രോഗ്രാമുകളിലേക്കുള്ള ഏകജാലക പ്രവേശനത്തിന്റെ ഒന്നാം പ്രത്യേക അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവര്‍ എട്ടിനു വൈകുന്നേരം നാലിനു മുന്‍പ് കോളജുകളില്‍ സ്ഥിര പ്രവേശനം നേടണം. മുന്‍ അലോട്ട്‌മെന്റുകളി്‍ താത്കാലിക പ്രവേശനത്തില്‍ തുടരുന്ന പട്ടിക ജാതി, പട്ടിക വര്‍ഗ വിഭാഗക്കാരും ഈ സമയപരിധിക്കു മുന്‍പ് കോളേജുകളില്‍ സ്ഥിര പ്രവേശനം എടുക്കണം. പ്രവേശനം എടുക്കുന്നവര്‍ തെളിവായി കണ്‍ഫര്‍മേഷന്‍ സ്ലിപ്പ് ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കണം. മുന്‍ അലോട്ട്‌മെന്റുകളില്‍ ഉള്‍പ്പെടാത്തവരും അലോട്ട്‌മെന്റ് ലഭിച്ചശേഷം പ്രവേശനം എടുക്കാത്തവരും ഇതുവരെ അപേക്ഷിക്കാത്തവരും ഉള്‍പ്പെടെയുള്ളവര്‍ക്ക് ഒന്‍പത്, 10 തീയതികളില്‍ എസ്‌സി എസ്ടി രണ്ടാം സ്‌പെഷല്‍ അലോട്ട്‌മെന്റിനുള്ള രജിസ്‌ട്രേഷനൊപ്പം പുതിയതായി ഓപ്ഷന്‍ നല്‍കുകയും രജിസ്‌ട്രേഷന്‍ നടത്തുകയും ചെയ്യാം.

പരീക്ഷാഫലം

ഒന്നാം സെമസറ്റര്‍ എംഎസസ്ി ഫിഷറീസ് ബയോളജി ആന്‍ഡ് അക്വാ കള്‍ച്ചര്‍ പിജിസിഎസ്എസ് (2023 അഡ്മിഷന്‍ റെഗുലര്‍, 2019, 2020, 2021, അഡ്മിഷനുകള്‍ സപ്ലിമെന്ററി) പരീക്ഷാഫലം പ്രഖ്യപിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകള്‍ നിശ്ചിത ഫീസ് അടച്ച് 18 വരെ ഓണ്‍ലൈനില്‍ സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍

വൈവ

നാലാം സെമസ്റ്റര്‍ എംഎ മലയാളം (സിഎസ്എസ്) (2022 അഡ്മിഷന്‍ റെഗുലര്‍, 2019, 2020, 2021 അഡ്മിഷന്‍ സപ്ലിമെനററി) പരീക്ഷയുടെ പ്രോജക്ട്, കോംപ്രിഹെന്‍സീവ് വൈവ പരീക്ഷ 11 ന് ആരംഭിക്കും. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍.

പ്രാക്ടിക്കല്‍

നാലാം സെമസ്റ്റര്‍ എംഎസ്്‌സി ബയോകെമിസ്ട്രി സിഎസ്എസ് (2022 അഡ്മിഷന്‍ റെഗുലര്‍, 2019, 2020, 2021, അഡ്മിഷന്‍ റീ അപ്പിയറന്‍സ്) പ്രാക്ടിക്കല്‍ പരീക്ഷ 11 മുതല്‍ കോളജുകളില്‍ നടക്കും. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍

നാലാം സെമസ്റ്റര്‍ ബിവോക് ലോജിസ്റ്റിക് മാനേജ് മെന്റ്് (2022 അഡ്മിഷന്‍ റെഗുലര്‍, 2021 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 20182021 അഡ്മിഷന്‍ റീ അപ്പീയറന്‍സ് മേയ് 2024 ) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഒന്‍പതിന് ആരംഭിക്കും. വിശദവിവരങ്ങള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍

നാലം സെമസ്റ്റര്‍ എംഎ (സിഎസ്എസ്2022 അഡ്മിഷന്‍ റെഗുലര്‍, 2019, 2020, 2021 അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ് ഏപ്രില്‍ 2024 ) പരീക്ഷയുടെ പ്രാക്ടിക്കല്‍, പ്രോജകറ്റ്, കോംപ്രിഹെന്‍സീവ് വൈവ വോസി പരീക്ഷകള്‍ 11 ന് തൃപ്പുണിത്തുറ ആര്‍എല്‍വി കോളജ് ഓഫ് മ്യൂസിക്ക് ആന്‍ഡ് ഫൈന്‍ ആര്‍ട്‌സില്‍ നടക്കും. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍.

സ്‌പോട്ട് അഡ്മിഷന്‍

എംജി സര്‍വകാശാലയിലെ സ്‌കൂള്‍ ഓഫ് സോഷ്യന്‍ സയന്‍സസില്‍ ചരിത്രം, ആന്ത്രോപ്പോളജി ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളില്‍ സീറ്റ് ഒഴിവുണ്ട് (എംഎ ആന്ത്രോപോാളജി എസ്‌സി മൂന്ന്, എസ്ടി ഒന്ന്, എല്‍സിഒന്ന്, മുസ്്‌ലിംരണ്ട്, ഈഴവ ഒന്ന്, ഇഡബ്ല്യയുഎസ്രണ്ട്, എംഎ ഹിസ്റ്ററി: ബിഎക്‌സ്ഒന്ന് എന്നിങ്ങനെയാണ് ഒഴിവുകളുടെ എണ്ണം. യോഗ്യരായവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഒമ്പതിന് രാവിലെ 10 ന് പുല്ലരിക്കുന്നിലെ ഓഫിസില്‍ എത്തണം. 9995203470

സ്‌കൂള്‍ ഓഫ് ടൂറിസം സ്റ്റഡീസില്‍ മാസ്റ്റര്‍ ഓഫ് ടൂറിസം ആന്‍ഡ് ട്രാവല്‍ മാനേജ്‌മെന്റ് (എംടിടിഎം) പ്രോഗ്രാമില്‍ എസ്‌സി, എസ്ടി വിഭാഗങ്ങളില്‍ ഓരോ സീറ്റുകള്‍ ഒഴിവുണ്ട്. യോഗ്യരായവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി എട്ടിന് രാവിലെ 10 വകുപ്പ് ഓഫീസില്‍ എത്തണം.

സ്‌കൂള്‍ ഓഫ് മാത്തമാറ്റിക്‌സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സില്‍ എംഎസ്്‌സി സ്റ്റാറ്റിസ്റ്റിക്‌സ് പ്രോഗ്രാമിന് പട്ടികജാതി, പട്ടിക വര്‍ഗ വിഭാഗങ്ങളില്‍ രണ്ടു വീതം സീറ്റുകള്‍ ഒഴിവുണ്ട്. യോഗ്യതയുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി എട്ടിനു രാവിലെ 10.30 ന് വകുപ്പ് ഓഫീസില്‍ നേരിട്ട് എത്തണം. 8304870247