University News
എം.ജി ഓണേഴ്‌സ് ബിരുദം; രണ്ടാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു
എംജി യൂണിവേഴ്‌സിറ്റിയുടെ അഫിലിയേറ്റഡ് കോളജുകളിലെ ഓണേഴ്‌സ് ബിരുദ പ്രോഗ്രാമുകളിലും സര്‍വകലാശാലാ കാമ്പസിലെ 4+1 പ്രോഗ്രാമുകളിലും ഏകജാലക പ്രവേശനത്തിനുള്ള രണ്ടാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവര്‍ 25ന് വൈകുന്നേരം നാലിനു മുന്‍പ് കോളേജുകളില്‍ പ്രവേശനം നേടണം.

പി.ജി; ഒന്നാം അലോട്ട്‌മെന്റും കമ്യൂണിറ്റി മെറിറ്റ് റാങ്ക് ലിസ്റ്റും പ്രസീദ്ധീകരിച്ചു
അഫിലിയേറ്റഡ് കോളജുകളിലെ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളില്‍ ഏകജാലക സംവിധാനം വഴിയുള്ള പ്രവേശനത്തിന്റെ ഒന്നാം അലോട്ട്‌മെന്റും കമ്യൂണിറ്റി മെറിറ്റ് റാങ്ക് ലിസ്റ്റും പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവര്‍ 26 ന് വൈകുന്നേരം നാലിനു മുന്‍പും കമ്യൂണിറ്റി മെരിറ്റ് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ ജൂലൈ ആറിനു മുന്‍പും കോളജുകളില്‍ പ്രവേശനം നേടണം.

ബി.എഡ്;30 വരെ രജിസ്റ്റര്‍ ചെയ്യാം

അഫിലിയേറ്റ് ചെയ്യപ്പെട്ട ടീച്ചേഴ്‌സ് ട്രെയിനിംഗ് കോളജുകളില്‍ ഏകജാലക സംവിധാനത്തിലൂടെയുള്ള ബി.എഡ് പ്രവേശനത്തിന് 30വരെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്താം. സാധ്യതാ അലോട്ട്‌മെന്റ് ജൂലൈ നാലിനും ആദ്യ അലോട്ട്‌മെന്റ് ജൂലൈ എട്ടിനും പ്രസിദ്ധീകരിക്കും. ഒന്നാം സെമസ്റ്റര്‍ ക്ലാസ് ജൂലൈ 22 ന് ആരംഭിക്കും.

സിവില്‍ സര്‍വീസ് കോച്ചിംഗ്

മഹാത്മാ ഗാന്ധി സര്‍വകലാശാലയിലെ സിവില്‍ സര്‍വസ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രിലിംസ് കം മെയിന്‍സ് കോച്ചിംഗ് ബാച്ചില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. ഫോണ്‍9846802869

പ്രാക്ടിക്കല്‍

നാലാം സെമസ്റ്റര്‍ എംഎ ജേണലിസം ആന്റ് മാസ് കമ്യൂണിക്കേഷന്‍(സിഎസ്എസ് 2022 അഡ്മിഷന്‍ റഗുലര്‍, 2019 മുതല്‍ 2021 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ് ഏപ്രില്‍ 2024) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷ ജൂലൈ എട്ട്, ഒന്‍പത് തീയതികളില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ ആന്റ് ജേണലിസത്തില്‍ നടക്കും.

നാലാം സെമസ്റ്റര്‍ ബിവോക് സോഫ്റ്റ് വെയര്‍ ഡലപ്‌മെന്റ് ആന്റ് സിസ്റ്റം അഡ്മിനിസ്‌ട്രേഷന്‍(2022 അഡ്മിഷന്‍ റഗുലര്‍, 2021 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2018 മുതല്‍ 2021 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ് മെയ് 2024) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 24 മുതല്‍ മാറമ്പള്ളി എംഇഎസ് കോളജില്‍ നടത്തും. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാ തീയതി

രണ്ടാം സെമസ്റ്റര്‍ ബിവോക്(പുതിയ സ്‌കീം 2023അഡ്മിഷന്‍ റഗുലര്‍, 2022 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2018 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ് പരീക്ഷ ജൂലൈ എട്ടിന് ആരംഭിക്കും. 27 വരെ ഫീസ് അടച്ച് അപേക്ഷ നല്‍കാം. 28ന് ഫൈനോടുകൂടിയും 29ന് സൂപ്പര്‍ ഫൈനോടുകൂടിയും അപേക്ഷ സ്വീകരിക്കും.

നാലാം സെമസ്റ്റര്‍ എംഎസ്സി സൈബര്‍ ഫോറന്‍സിക്(സിഎസ്എസ് 2022 അഡ്മിഷന്‍ റഗുലര്‍, 2019 മുതല്‍ 2021 വരെ അഡ്മിഷനുകള്‍ സപ്ലിമെന്റി ഏപ്രില്‍ 2024) പരീക്ഷയുടെ പ്രാക്ടിക്കല്‍ 26 മുതല്‍ കോളജുകളില്‍ നടക്കും. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.

നാലാം സെമസ്റ്റര്‍ എം.എഡ്(2022 അഡ്മിഷന്‍ റഗുലര്‍, 2020, 2021 അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2019 അഡ്മിഷന്‍ ആദ്യ മെഴ്‌സി ചാന്‍സ്)പരീക്ഷ ജൂലൈ എഴിന് ആരംഭിക്കും. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.

എം.എ കൗണ്‍സലിംഗ്; സീറ്റൊഴിവ്

ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലൈഫ് ലോംഗ് ലേണിംഗ് ആന്‍ഡ് എക്സ്റ്റന്‍ഷന്‍ നടത്തുന്ന എംഎ ഇന്‍ കൗണ്‍സിലിംഗ് പ്രോഗ്രാമില്‍ എസ്‌സി വിഭാഗത്തില്‍ രണ്ടു സീറ്റുകള്‍ ഒഴിവുണ്ട്. ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് അടിസ്ഥാന യോഗ്യത. താല്പര്യമുള്ളവര്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുമായി 25ന് ഉച്ചകഴിഞ്ഞ് രണ്ടിന് വകുപ്പ് ഓഫീസില്‍ എത്തണം ഫോണ്‍ 08301000560,04812733399.

പരീക്ഷകള്‍ മാറ്റിവച്ചു

28ന് നടക്കാനിരുന്ന രണ്ടാം സെമസ്റ്റര്‍ ബിരുദം, ഐഎംസിഎ, ബി.വോക്, ഇന്റഗ്രേറ്റഡ് പി.ജി പരീക്ഷകള്‍ മാറ്റിവച്ചു. പുതിയ ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.
More News